AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CJP Protest: യുഎന്നിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ; ഡൽഹിയിൽ 3,000 പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

India Rejects UN Criticism After Mass Detentions at Delhi CJP Protest: ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തതിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (ഒഎച്ച്സിഎച്ച്ആർ) ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനീവയിലെ യുഎന്നിലെ ഇന്ത്യൻ ദൗത്യം ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

CJP Protest: യുഎന്നിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ; ഡൽഹിയിൽ 3,000 പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Edited By: Arun Nair | Updated On: 11 Oct 2026 | 09:43 AM

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ഉന്നയിച്ച ആശങ്കകളെ തള്ളി ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് യുഎന്നിന്റെ പ്രതികരണമെന്ന് ഇന്ത്യ വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും എന്നാൽ പൊതുസമാധാനം നിലനിർത്തുന്നതിനായി ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾക്ക് അവകാശമുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

യുഎന്നിന്റെ ആശങ്ക തള്ളി ഇന്ത്യ

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തതിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (ഒഎച്ച്സിഎച്ച്ആർ) ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനീവയിലെ യുഎന്നിലെ ഇന്ത്യൻ ദൗത്യം ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾ, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, സ്വതന്ത്ര മാധ്യമങ്ങൾ എന്നിവ ഈ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

അധികാരികൾ നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും പരാതികൾ പരിഹരിക്കുന്നതിന് രാജ്യത്തെ കോടതികളെ സമീപിക്കാമെന്നും ഇന്ത്യ വ്യക്തമാക്കി. യുഎന്നിന്റെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും മറ്റ് രാജ്യങ്ങളിൽ നടക്കുന്ന വലിയ പ്രതിഷേധങ്ങളിലേക്കും മനുഷ്യാവകാശ വിഭാഗം സമാനമായ ശ്രദ്ധ നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Also Read: ഡൽഹിയിൽ പ്രതിഷേധ പരമ്പര: പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു

അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുകയോ അദ്ദേഹം രാജിവെക്കുകയോ ചെയ്യുന്നതുവരെ എല്ലാ ദിവസവും ഡൽഹിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി). വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചാണ് പ്രതിഷേധം. ശനിയാഴ്ച ഡൽഹിയിൽ പ്രതിഷേധത്തിനായി ഒത്തുചേരാൻ ശ്രമിച്ച 3,000ത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും കസ്റ്റഡിയിലായ സംഭവത്തിന് പിന്നാലെയാണ് സമരം തുടരുമെന്ന് സിജെപി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിക്കും ജന്തർ മന്തറിൽ പ്രതിഷേധം നടത്താനാണ് തീരുമാനം.

നാല് മുൻ മുഖ്യമന്ത്രിമാരും

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരാണ് കസ്റ്റഡിയിലായ നാല് മുൻ മുഖ്യമന്ത്രിമാർ.

ജന്തർ മന്തറിലേക്ക് പോകുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്ന് മമത ബാനർജി സൗത്ത് അവന്യൂവിൽ മറ്റ് നേതാക്കൾക്കൊപ്പം പ്രതിഷേധിച്ചു. വായിൽ ബാൻഡേജ് ധരിച്ചായിരുന്നു അവരുടെ സമരം. പിന്നീട് മമതയെയും അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

English Summary

India has criticised the United Nations over its remarks on the detention of protesters during the CJP demonstration in Delhi. Around 3,000 people were detained and later released as the protest demanding Chief Election Commissioner Gyanesh Kumar’s resignation triggered a political row.

Follow Us