അരുണാചലിൽ ചൈനീസ് കടന്നുകയറ്റമെന്ന പേരിൽ ‘ഡീപ്ഫേക്’ വീഡിയോ; വ്യാജ പ്രചരണം തള്ളി ഇന്ത്യൻ ആർമി

Viral Deepfake Video on China and Arunachal Pradesh Debunked by Indian Army: അരുണാചൽ പ്രദേശിലെ അസഫില, ലോങ്ജോ, ടാക്സിംഗ് സർക്കിൾ, എന്നീ പ്രദേശങ്ങൾ ചൈനയുടെ നിയന്ത്രണത്തിലാണെന്നും അവിടെയുള്ള ഇന്ത്യൻ സൈനികർക്കുള്ള സപ്ലൈ തടഞ്ഞു എന്നുമാണ് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ്റെ വെളുപ്പെടുത്തൽ എന്ന രീതിയിലായിരുന്നു പ്രചാരണം

അരുണാചലിൽ ചൈനീസ് കടന്നുകയറ്റമെന്ന പേരിൽ ‘ഡീപ്ഫേക്’ വീഡിയോ; വ്യാജ പ്രചരണം തള്ളി ഇന്ത്യൻ ആർമി

ഇന്ത്യൻ ആർമി പുറത്തുവിട്ട ഫാക്ട് ചെക്ക് പോസ്റ്റിൽ നിന്നും

Published: 

26 Oct 2026 | 05:08 PM

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങൾ ചൈനയുടെ നിയന്ത്രണത്തിലാണെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പൂർണമായും വ്യാജമെന്ന് വ്യക്തമാക്കി ഇന്ത്യൻ ആർമി. ലെഫ്റ്റ്നെൻ്റ് ജനറൽ ഗിരീഷ് കാലിയയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഡീപ്ഫേക്ക് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ സൈന്യത്തിൻ്റെ ഫാക്ട് ചെക്കിംഗ് വിഭാഗമാണ് എക്സിലൂടെ പുറത്തുവിട്ടത്. സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നതിനും ജനങ്ങൾക്കിടയിൽ പരഭ്രാതി സൃഷ്ടിക്കുന്നതിനായുമുള്ള വ്യാജപ്രചരണമാണിതെന്ന് കരസേന വ്യക്തമാക്കി.

അരുണാചൽ പ്രദേശിലെ അസഫില, ലോങ്ജോ, ടാക്സിംഗ് സർക്കിൾ, എന്നീ പ്രദേശങ്ങൾ ചൈനയുടെ നിയന്ത്രണത്തിലാണെന്നും അവിടെയുള്ള ഇന്ത്യൻ സൈനികർക്കുള്ള സപ്ലൈ തടഞ്ഞു എന്നുമാണ് സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ്റെ വെളുപ്പെടുത്തൽ എന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാൽ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വോയിസ് ക്ലോണിങ്, ലിപ് സിങ്കിംഗ് എന്നിവ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി കൃത്രിമമായി നിർമ്മിച്ചതാണ് ഈ വീഡിയോ എന്ന് സൈന്യം കണ്ടെത്തി. പഴയ ഒരു വിഡിയോയിൽ മാറ്റം വരുത്തിയാണ് ഈ വീഡിയോ തയ്യാറക്കിയിരിക്കുന്നത്.

ഇന്ത്യൻ ആർമി എക്സിൽ പങ്കുവച്ച പോസ്റ്റ്

Also Read: PM Modi: കാശിയിലെ സ്ത്രീകളുമായി സംവാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

2023 ഒക്ടോബർ 27-ന് ജമ്മു കശ്മീരിലെ കുപ്പുവാരയിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൻ്റെ യഥാർത്ഥ ദൃശ്യങ്ങളാന് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്. അന്ന് 28 ഇൻഫെൻ്ററി ഡിവിഷൻ്റെ ജി.ഒ.സി ആയിരുന്ന മേജർ ജനറൽ ഗിരീഷ് കാലിയ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങളാണിത്. അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ കുറിച്ചും സൈനിക നടപടികളുടെ വിജയങ്ങളെ കുറിച്ചും വിശദീകരിക്കുന്നതായിരുന്നു യഥാർത്ഥ വീഡിയോ. ആ വീഡിയോയിൽ അരുണാചൽ പ്രദേശിനെ കുറിച്ചോ ചൈനയെ കുറിച്ചോ അദ്ദേഹം യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്ന് സൈന്യം വ്യക്തമാക്കി.

യഥാർത്ഥ വീഡിയോയിൽ അദ്ദേഹം പറയുന്നത് കശ്മീർ തഴ്വരയിലെ നുഴഞ്ഞുകയറ്റങ്ങളെ കുറിച്ചാണ്. “കഴിഞ്ഞ എട്ട് മാസനത്തിനിടെ പത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തി. 27 ഭീകരരെ വധിക്കുകയും, വൻ തോതിൽ ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തു. പാകിസ്ഥാൻ്റെ പ്രതിരോധ സംവിധാനങ്ങളും ഭീകര സംഘടനകളും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്” യഥാർത്ഥ വീഡിയോയിൽ മേജർ ജനറൽ ഗിരീഷ് കാലിയ പറയുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്നതിന് മുൻപായി അതിൻ്റെ സത്യാവസ്ഥയും സോഴ്സും പരിശോധിക്കണമെന്ന് ഇന്ത്യൻ ആർമി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary

The Indian Army debunked a viral deepfake video falsely showing Lt Gen Girish Kalia claiming China had taken control of areas in Arunachal Pradesh, confirming the footage was digitally manipulated.

Loading...
Unable to load recommendations.
Follow Us
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ