AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Train Middle Berth Rules: ട്രെയിനിൽ മിഡിൽ ബർത്ത് ഉപയോ​ഗിക്കാനും സമയമുണ്ടോ? നിയമങ്ങൾ ലംഘിച്ചാൽ നടപടി

Indian Railways Middle Berth Rules 2026: രാവിലെ ആറുമണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് അപ്പർ ബർത്തിലും മിഡിൽ ബർത്തലും സീറ്റ് ലഭിച്ചവർക്ക് ഇരിക്കാൻ അവകാശം ഉണ്ട്. സമയത്ത് ചൊല്ലി യാത്രക്കാർക്കിടയിൽ തർക്കം ഉണ്ടായാൽ ഇടപെടാനും ഔദ്യോഗിക നിയമം നടപ്പിലാക്കാനും അധികാരമുണ്ടെന്ന് പ്രത്യേകം ഓർക്കണം. രോഗികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്ക് നിശ്ചിത സമയത്തിന് ശേഷവും ഉറങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ മറ്റ് യാത്രക്കാർ സഹകരിക്കണമെന്ന് റെയിൽവേ നിർദ്ദേശിക്കുന്നു.

Train Middle Berth Rules: ട്രെയിനിൽ മിഡിൽ ബർത്ത് ഉപയോ​ഗിക്കാനും സമയമുണ്ടോ? നിയമങ്ങൾ ലംഘിച്ചാൽ നടപടി
Indian Railway Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 30 Mar 2026 | 04:53 PM

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ സ്ലീപ്പർ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർ മിഡിൽ ബർത്ത് നിയമങ്ങളെക്കുറിച്ച് കൃത്യമായി ധാരണയുള്ളവരായിരിക്കണം. പലപ്പോഴും യാത്രക്കാർ തമ്മിൽ തർക്കത്തിന് കാരണമാകുന്ന ഒന്നാണ് മിഡിൽ ബർത്ത് താഴ്ത്തുന്ന സമയം. റെയിൽവേ ബോർഡിന്റെ ഏറ്റവും പുതിയ മാർഗം നിർദേശങ്ങൾ പ്രകാരം മിഡിൽ ബർത്ത് ഉപയോഗിക്കുന്നതിന് കൃത്യമായ ഒരു സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

രാത്രി 10 മുതൽ രാവിലെ ആറു വരെ, അതായത് ഉറങ്ങാൻ ഒരു നിശ്ചിത സമയക്രമം ഉണ്ടെന്ന് അർത്ഥം. റെയിൽവേ കൊമേഴ്സ്യൽ സർക്കുലർ പ്രകാരമുള്ള സമയക്രമം ആണ് ഇത്. ഈ സമയത്ത് മാത്രമേ മിഡിൽ ബർത്ത് നിവർത്തിയിടാൻ പാടുള്ളൂ. ബാക്കിയുള്ള സമയങ്ങളിൽ ലോവർ ബർത്തിൽ ഇരിക്കുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ മടക്കി വയ്ക്കേണ്ടതാണ്.

Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാരേ ഞെട്ടാന്‍ റെഡിയാണോ? 5 മിനിറ്റില്‍ ഇനി ട്രെയിനെത്തും

രാവിലെ ആറുമണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് അപ്പർ ബർത്തിലും മിഡിൽ ബർത്തലും സീറ്റ് ലഭിച്ചവർക്ക് ഇരിക്കാൻ അവകാശം ഉണ്ട്. സമയത്ത് ചൊല്ലി യാത്രക്കാർക്കിടയിൽ തർക്കം ഉണ്ടായാൽ ഇടപെടാനും ഔദ്യോഗിക നിയമം നടപ്പിലാക്കാനും അധികാരമുണ്ടെന്ന് പ്രത്യേകം ഓർക്കണം. രോഗികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്ക് നിശ്ചിത സമയത്തിന് ശേഷവും ഉറങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ മറ്റ് യാത്രക്കാർ സഹകരിക്കണമെന്ന് റെയിൽവേ നിർദ്ദേശിക്കുന്നു.

അഡ്വാൻസ് റിസർവേഷൻ പീരീഡ് 120 ദിവസത്തിൽ നിന്നും 60 ദിവസമായി റെയിൽവേ കുറിച്ചിട്ടുള്ളതാണ് ഏറ്റവും പുതിയ മറ്റൊരു പരിഷ്കാരം. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Follow Us