AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പവർ ബാങ്കിൽ നിന്ന് തീപടർന്നു, ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി

Fire In IndiGo Delhi-Chennai Flight: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വിമാനം ഹൈദരാബിദിൽ എമർജെൻസി ലാന്റിം​ഗ് നടത്തി. വിമാനത്തിനുള്ളിൽ തീ പടർന്നതിനെ തുടർന്നാണ് അടിയന്തരയമായി നിലത്തിറക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, യാത്രക്കാരിലൊരാളുടെ പവർ ബാങ്കിൽ നിന്നാണ് തീ പടർന്നത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭത്തിൽ യാത്രക്കാരാകെ പരിഭ്രാന്തിയിലായി.

പവർ ബാങ്കിൽ നിന്ന് തീപടർന്നു, ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി
Fire In Indigo Delhi Chennai FlightImage Credit source: Screen Grab
Amal KV
Amal KV | Updated On: 12 Oct 2026 | 02:20 AM

ഹൈദരാബാദ്: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വിമാനം ഹൈദരാബിദിൽ എമർജെൻസി ലാന്റിം​ഗ് നടത്തി. വിമാനത്തിനുള്ളിൽ തീ പടർന്നതിനെ തുടർന്നാണ് അടിയന്തരയമായി നിലത്തിറക്കിയത്. റിപ്പോർട്ടുകൾ പ്രകാരം, യാത്രക്കാരിലൊരാളുടെ പവർ ബാങ്കിൽ നിന്നാണ് തീ പടർന്നത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭത്തിൽ യാത്രക്കാരാകെ പരിഭ്രാന്തിയിലായി. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിമാന ജീവനക്കാർ വേഗത്തിൽ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി എന്നാണ് അറിയുന്നത്.

പ്രത്യേക സാഹചര്യത്തെ തുടർന്ന് സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് വിമാനം ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് അപകട സാഹചര്യം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വരുന്നത്.

Aslo Read: 5 വർഷത്തെ കാത്തിരിപ്പ്, പൂനമല്ലി – വടപളനി പാത തുറന്നു; മെട്രോ നിരക്ക് എങ്ങനെ?

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ വിമാനത്തിന്റെ ബെർത്തിൽ സൂക്ഷിച്ചിരുന്ന ബാഗിൽ തീ പടരുന്നതാണ് കാണാൻ സാധിക്കുന്നത്. ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ സ്വന്തം നിലയ്ക്ക് തന്നെ തീ കെടുത്താനായി ശ്രമിക്കുന്നതും കാണാം. തുടർന്ന് വിമാനത്തിലെ ക്യാബിൻ ക്രൂ കൂടി എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

അമിതമായി ചൂടാകുകയോ മറ്റെന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പവർബാങ്കുകളിൽ ഉപയോ​ഗിക്കുന്ന ലിഥിയം ബാറ്ററികൾക്ക് തീപിടിക്കാനുള്ള സാധ്യതയുണ്ട്. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ മൂലമുള്ള തീപിടുത്ത സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നത് വിലക്കിക്കൊണ്ട് ഡി ജി സി എ (DGCA) വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിമാന യാത്ര നടത്തുമ്പോൾ പവർ ബാങ്കുകൾ ഉപയോ​ഗിക്കുന്നതിൽ യാത്രക്കാർ പ്രത്യേക ജാ​ഗ്രത പുലർത്തേണ്ടതാണ്. എന്തായാലും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിൽ വലിയൊരു ദുരന്തമാണ് വഴി മാറി പോയത്. ഒരുപക്ഷേ തീ കൂടുതൽ വ്യാപിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ ദുഷ്കരമായി മാറിയേനെ. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
ആകാനും സാധ്യതയുണ്ട്.

 

English Summary

A flight traveling from Delhi to Chennai made an emergency landing in Hyderabad. The emergency landing was necessitated after a fire broke out inside the aircraft. According to reports, the fire originated from a passenger’s power bank. The unexpected incident caused panic among the passengers

Follow Us