‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി

When Making Dosa Becomes a Legal Battle: Karnataka High Court Questions Harassment Plea: ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85 പ്രകാരം താൻ ഗർഹിക പീഡനം നേരിട്ടു എന്ന വാദമായിരുന്നു യുവതി കോടതിയിൽ ഉന്നയിച്ചത്. ഇതിനെ സാധുകരിക്കാനായി യുവതി ഉന്നയിച്ച ആരോപണങ്ങളിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ഭർത്താവിന് ദോശയും റാഗി മുദ്ദെയും ഉണ്ടാക്കി കൊടുക്കാൻ ആമ്മായിയമ്മ തന്നെ നിർബ്ബന്ധിച്ചു എന്നതായിരുന്നു യുവതി ഉന്നയിച്ച പ്രധാന പാരാതികളിൽ ഒന്ന്

അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി

പ്രതീകാത്മക ചിത്രം

Published: 

28 Jul 2026 | 06:35 PM

ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ഒരു യുവതി നൽകിയ ഗാർഹിക പീഡന പരാതിയിലെ വാദങ്ങളെ ചോദ്യം ചെയ്ത് കർണാടക ഹൈക്കോടതി. കേസിൽ യുവതി നിരത്തിയ വാദങ്ങളും തെളിവുകളും വിശദമായി പരിശോധിച്ച കോടതി അരോപണങ്ങളിൽ പറയുന്ന കാര്യങ്ങൾ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ല എന്നും, ആവശ്യമെങ്കിൽ വിവാഹ മോചനം നേടാനുള്ള കാരണങ്ങളായി ഇവ ഉന്നായിക്കാമെന്നും വ്യക്തമാക്കി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താരതമ്യേന നിസാരമായ കുടുംബ പ്രശ്നങ്ങളെ ക്രിമിനൽ കുറ്റമായ ഗാർഹിക പീഡനമായി ചിത്രീകരിച്ചതിൽ കോടതി യുവതിയെ ശാസിക്കുകയും ചെയ്തു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85 പ്രകാരം താൻ ഗർഹിക പീഡനം നേരിട്ടു എന്ന വാദമായിരുന്നു യുവതി കോടതിയിൽ ഉന്നയിച്ചത്. ഇതിനെ സാധുകരിക്കാനായി യുവതി ഉന്നയിച്ച ആരോപണങ്ങളിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ഭർത്താവിന് ദോശയും റാഗി മുദ്ദെയും ഉണ്ടാക്കി കൊടുക്കാൻ ആമ്മായിയമ്മ തന്നെ നിർബ്ബന്ധിച്ചു എന്നതായിരുന്നു യുവതി ഉന്നയിച്ച പ്രധാന പാരാതികളിൽ ഒന്ന്. ഭർത്താവ് ഭക്ഷണം കഴിച്ചതിന് ശേഷം മാത്രമേ തന്നെ ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നൊള്ളു. ഭർതൃവീട്ടിൽ തനിക്ക് പോഷക ആഹാരങ്ങൾ ലഭിച്ചില്ല. ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും മോശം പെരുമാറ്റം കാരണം തനിക്ക് മുടി കൊഴിച്ചിൽ ഉണ്ടായി എന്നിവയാണ് യുവതി കോടതി ഉന്നയിച്ച പരാതികൾ.

Also Read: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം

എന്നാൽ ദോശയും റാഗി മുദ്ദെയും ഉണ്ടാക്കാൻ ആവശ്യപ്പെട്ടതും, മുടി കൊഴിച്ചിലും, പോഷകാഹാരം ലഭിച്ചില്ല എന്നതും സ്ത്രീധന പീഡനമോ ഗാർഹിക പീഡനോ ആയി കണക്കാക്കാനാകു\മോ എന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ചോദിച്ചു. ഭർത്താവിനായി റാഗി മുദ്ദെ ഉണ്ടാക്കാൻ അമ്മായിയമ്മ പറയുന്നത് തെറ്റാണോ എന്നും മുടി കൊഴിച്ചിൽ ഗാർഹിക പീഡനത്തിൻ്റെ പരിധിയിൽ വരുമോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഭർത്താവ് തൻ്റെ ഷാംപൂ മാാറ്റാൻ നിർബ്ബന്ധിച്ചു എന്നും യുവതി പരാതിയായി പറഞ്ഞിരുന്നു. കുടുംബത്തിലെ ഇത്തരം ചെറിയ പ്രശ്നങ്ങൾ ഗാർഹിക പീഡനമായി കണക്കാക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി.

യുവതി ഉന്നയിച്ച ആരോപണങ്ങൾ ആവശ്യമെങ്കിൽ വിവാഹ മോചനം നേടാനുള്ള കാരണങ്ങളായി ഉന്നയിക്കാം എന്നാൽ ഗാർഹിക പീഡനമായോ ക്രിമിനൽ കുറ്റാമായോ കണക്കാക്കാനാകില്ല. വ്യക്തി വൈരാഗ്യം തീർക്കാനായി ഉപയോഗിക്കേണ്ടതല്ല ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാമെന്നും കോടതി വ്യക്തമാക്കി. തങ്ങൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർതൃ മാതാവും മറ്റു ബന്ധുക്കളും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

English Summary

The Karnataka High Court criticized a woman for filing a domestic cruelty case under Section 498A over trivial family issues. Her allegations included being asked to make dosas, eat after her husband, and change her shampoo. The judge stated such minor skirmishes might be grounds for divorce, but not criminal offenses.

Follow Us
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
ഗൃഹനാഥയ്ക്ക് ദോഷം! വീടിന്റെ ഈ മൂലയിൽ കറിവേപ്പില നടരുത്
മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഏത്? എപ്പോള്‍ കഴിക്കാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി