Politicians Life Ban: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ട; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

Life Ban On Convicted Politicians: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്ന ഹർജിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ. ആജീവനാന്ത വിലക്ക് വേണ്ടെന്നും ആറ് വർഷം മതിയെന്നും കേന്ദ്രം പറഞ്ഞു.

Politicians Life Ban: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ട; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

സുപ്രീം കോടതി

Published: 

27 Feb 2025 | 12:35 PM

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ടെന്ന് കേന്ദ്രസർക്കാർ. ആജീവനാന്ത വിലക്കേർപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും ആറ് വാർഷത്തെ അയോഗ്യത കാലയളവ് തന്നെ മതിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയുടെ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാടറിയിച്ചത്.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നായിരുന്നു അശ്വിനി ഉപാധ്യായയുടെ ഹർജി. ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തനമെന്നും രാജ്യത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അശ്വിനി ഉപാധ്യായ ഹർജി സമർപ്പിച്ചത്. ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനാണ് കേന്ദ്രസർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

പൊതുപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് കാലാവധി ആനുപാതികവും യുക്തിപരവുമാകണമെന്നും ആജീവനാന്ത വിലക്ക് അനാവശ്യമെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് വിശാലമായ പ്രത്യാഘാതങ്ങളുണ്ടെന്നും അവ പാര്‍ലമെന്റിന്റെ നിയമനിര്‍മാണ നയത്തില്‍ വ്യക്തമായി ഉള്‍പ്പെടുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിക്ക് നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് റദ്ദാക്കാന്‍ മാത്രമേ കഴിയൂവെന്നും എന്നാല്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ട ആജീവനാന്ത വിലക്കില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിച്ചു.

Also Read: Telugu Language: തമിഴ്‌നാടിന് പിന്നാലെ ഭാഷായുദ്ധത്തിനൊരുങ്ങി തെലങ്കാനയും; സ്‌കൂളുകളിൽ തെലുങ്ക് നിർബന്ധമാക്കി സർക്കാർ

പൊതുപ്രവർത്തകർക്കുള്ള വിലക്ക് കാലാവധി ആനുപാതികവും യുക്തിപരവുമാവണം. ആജീവനാന്ത വിലക്ക് അനാവശ്യമാണ്. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് വിശാലമായ പ്രത്യാഘാതങ്ങളുണ്ട്. പാർലമെൻ്റിൻ്റെ നിയമനിർമ്മാണ നയത്തിൽ ഇത് ഉൾപ്പെടുന്നുണ്ട്. നിലവിലെ അയോഗ്യത കാലയളവായ ആറ് വർഷം തന്നെ തുടർന്നാൽ മതിയെന്നും ആജീവനാന്ത വിലക്ക് കഠിനമാണെന്നും കേന്ദ്രസർക്കാർ വാദിച്ചു. സുപ്രീം കോടതിയ്ക്ക് നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞ് റദ്ദാക്കാനേ കഴിയൂ. അയോഗ്യത കാലയളവ് തീരുമാനിക്കുന്നത് പാർലമെൻ്റിൻ്റെ അധികാരപരിധിയിലുള്ള കാര്യമാണെന്നും കേന്ദ്രസർക്കാരിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

1951ലെ ജനപ്രാതിനിധ്യനിയമത്തിലെ ചട്ടങ്ങൾ ചോദ്യം ചെയ്താണ് അശ്വിനു ഉപാധ്യായ ഹർജി സമർപ്പിച്ചത്. നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തീയതി മുതൽ ആറ് വർഷമോ കുറ്റകൃത്യത്തിൽ തടവ് ശിക്ഷ ലഭിച്ചാൽ മോചിതനായ തീയതി മുതൽ ആറ് വർഷമോ ആണ് നിലവിലെ അയോഗ്യതാ കാലാവധിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹർജിയിൽ നേരത്തെ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

 

 

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്