ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
സലീം രണ്ടര മാസം മുമ്പാണ് കുടുംബത്തിന്റെ ഭാവിയും മക്കളുടെ വിദ്യാഭ്യാസവും ലക്ഷ്യമാക്കി യുഎഇയിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമാണ് അദ്ദേഹത്തിനുള്ളത്. മക്കളിൽ ഒരാൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നയാളാണ്. മൂത്ത മകളുടെ വിവാഹചർച്ചകളും പുരോഗമിക്കുകയായിരുന്നു. മാനുഷിക പുനരധിവാസ പദ്ധതിയുടെ ഭാഗമായി മരിച്ച ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് 26 ലക്ഷം വീതമാണ് നൽകുന്നത്. കൂടാതെ, ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായവും പ്രത്യേകം വിലയിരുത്തി കുടുംബങ്ങളുമായി നേരിട്ട് ഏകോപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ്: ദുബായ് എമിറേറ്റ്‌സില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായം കൈമാറി യുഎഇ ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായി ഡോ.ഷംഷീര്‍ വയലില്‍. ഇന്ത്യയിലെയും ശ്രീലങ്കയിലെയും പൗരന്മാരുടെ കുടുംബത്തെ തേടിയാണ് 2.6 കോടി രൂപയുടെ സഹായമെത്തിയത്. ഏഴ് തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ ആറ് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ശ്രീലങ്കന്‍ പൗരനുമാണ്.
ഷംഷീറിന്റെ പ്രതിനിധികള്‍ തെലങ്കാനയിലെയും ഉത്തര്‍പ്രദേശിലെയുമായി തൊഴിലാളികളുടെ വീടുകളിലെത്തിയാണ് സഹായം കൈമാറിയത്. തൊഴിലാളികളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അപകടത്തില്‍ മരിച്ച ശ്രീലങ്കന്‍ തൊഴിലാളിയുടെ കുടുംബത്തെയും പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് 26 ലക്ഷം രൂപ വീതമാണ് ഷംഷീര്‍ നല്‍കിയത്. കൂടാതെ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇത് ഏകോപിപ്പിക്കുന്നതായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുടുംബങ്ങൾക്ക് കൈത്താങ്ങായി
തെലങ്കാന സ്വദേശികളായ മൂന്നുപേരാണ് അപകടത്തില്‍ മരിച്ചത്. ജഗിത്യാല്‍ ജില്ലയിലെ നിമിലികൊണ്ട സ്വദേശി സലീം സയ്യിദ് ഹുസൈന്‍, നിര്‍മല്‍ ജില്ലയിലെ കദ്ദം സ്വദേശിയായ അബ്ദുള്‍ റഫീഖ് അബ്ദുള്‍ റഹീം, ജഗിത്യാല്‍ ജില്ലയിലെ തക്കല്ലപ്പള്ളി സ്വദേശിയായ തിരുപ്പതി ഗൊല്ലപ്പള്ളി ചന്ദ്രയ്യ എന്നിവരാണ് മരിച്ചത്.
രണ്ടര മാസം മുമ്പാണ് സലീം ദുബായിലെത്തിയത്. മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ഭാവിയുമെല്ലാം ലക്ഷ്യമാക്കി യാത്ര തിരിച്ച അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തെ ഏറ്റുവാങ്ങാനായിരുന്നു ആ കുടുംബത്തിന് യോഗം. ഭാര്യയും മൂന്ന് മക്കളുമാണ് അദ്ദേഹത്തിന്, മക്കളില്‍ ഒരാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ്. മൂത്ത മകളുടെ വിവാഹാലോചനകളും പുരോഗമിക്കുകയാണ്, അതിനിടെയാണ് സലീമിന്റെ വിയോഗം.
ആദ്യമായി വിദേശത്തേക്ക് പോയ തിരുപ്പതി കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. ജോലി സാഹചര്യങ്ങളെയും വിദേശ ജീവിതത്തെയും കുറിച്ച് അദ്ദേഹം പതിവായി വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.
തിരുപ്പതിയുടെയും ആദ്യ വിദേശയാത്രയായിരുന്നു ഇത്. ജോലിയെ കുറിച്ചും അവിടുത്തെ ജീവിതത്തെ കുറിച്ചുമെല്ലാം അദ്ദേഹം പതിവായി മാതാപിതാക്കളെ വിളിച്ചറിയിക്കുമായിരുന്നു. ഭാര്യയും മകളും അടങ്ങുന്നതാണ് അബ്ദുള്‍ റഫീഖിന്റെ കുടുംബം. 2015ലുണ്ടായ വാഹനാപകടത്തില്‍ റഫീഖിന്റെ പിതാവിന് കാല്‍ നഷ്ടപ്പെട്ടിരുന്നു, ഇതിന് പിന്നാലെ എത്തിയ അപകടം ആ കുടുംബത്തെയാകെ തകര്‍ത്തിരിക്കുകയാണ്.
സ്വപ്നങ്ങൾ പാതിവഴിയിൽ
ഉത്തര്‍പ്രദേശ് മൗ ജില്ലയിലെ കോപഗഞ്ച് സ്വദേശിയായ അബ്ദുള്‍ റഷീദ് സാക്കിര്‍ ഹുസൈന്‍, ഖുറാഹത് സ്വദേശിയായ മാര്‍ക്കണ്ഡേയ് ചൗഹാന്‍, ബിജ്‌നോര്‍ ജില്ലയിലെ സഹസ്പൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഭ് ലിയാഖത് അലി എന്നിവരുടെ കുടുംബത്തിലും പ്രതിനിധികളെത്തി.
വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്തിരുന്ന ആളാണ് മാര്‍ക്കണ്ഡേയ്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ മകള്‍ അങ്കിത ചൗഹാന്‍ ബി എസ് സി നഴ്‌സിങ് പഠിക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ മകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ പിതാവിന് സാധിച്ചില്ല. പക്ഷെ ഡോ. ഷംഷീര്‍ അങ്കിതയുമായി വീഡിയോ കോളില്‍ സംസാരിക്കുകയും തുടര്‍പഠനത്തിനുള്ള അവസരമൊരുക്കുകയും ചെയ്യുമെന്ന് അറിയിച്ചു. പഠനത്തിന് ശേഷം യുഎഇയില്‍ ജോലി നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കി.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് അബ്ദുള്‍ റഷീദ് ജോലി തേടി യുഎഇയില്‍ എത്തിയത്. ഭാര്യയും മൂന്ന് പെണ്‍മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം. മക്കളെ പഠിപ്പിക്കാനും സ്വന്തമായൊരു വീട് നിര്‍മിക്കാനുമായുള്ള യാത്ര ഒടുക്കം എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തെറിയുകയായിരുന്നു.
അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്തിരുന്നയാളാണ് മുഹമ്മദ് സാഖിബ്. എട്ടുമാസം മുമ്പാണ് അദ്ദേഹം ആദ്യമായി ദുബായിലെത്തിയത്. അമ്മയെയും സഹോദരിയെയും സംരക്ഷിക്കാനായാണ് അദ്ദേഹം പ്രവാസ ജീവിതം തിരഞ്ഞെടുത്തത്. അപകടത്തിൽ മരിച്ച ശ്രീലങ്കൻ തൊഴിലാളി സാമുവൽ റെങ്കസാമിയുടെ കുടുംബത്തെയും ഡോ. ഷംഷീറിന്റെ പ്രതിനിധി നേരിട്ടെത്തി ആശ്വസിപ്പിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു.
അപകടത്തിൽ പരിക്കേറ്റ ഒമ്പത് തൊഴിലാളികൾക്കും ചികിത്സാ ആവശ്യങ്ങളും പരിക്കും കണക്കിലെടുത്ത് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ എട്ടുപേര്‍ ഇന്ത്യക്കാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്.
English Summary
UAE-based Indian entrepreneur Dr Shamsheer Vayalil has delivered a ₹2.6 crore humanitarian relief package to the families of workers who lost their lives in the Dubai Emirates Road accident. The assistance reached bereaved families in Telangana, Uttar Pradesh, and Sri Lanka, with additional education and rehabilitation support also announced.