AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News : കല്യാണ പാർട്ടിക്ക് പനീർ വിളമ്പിയില്ല; കല്യാണ മണ്ഡപത്തിലേക്ക് വാൻ ഇടിച്ചുകയറ്റി വധുവിൻ്റെ ബന്ധു

വാൻ ഇടിച്ച് കല്യാണത്തിനെത്തിയ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ ചന്ദൗലിയിലാണ് സംഭവം നടന്നത്.

Viral News : കല്യാണ പാർട്ടിക്ക് പനീർ വിളമ്പിയില്ല; കല്യാണ മണ്ഡപത്തിലേക്ക് വാൻ ഇടിച്ചുകയറ്റി വധുവിൻ്റെ ബന്ധു
Representational ImageImage Credit source: SarahB Photography/Moment/Getty Images
Jenish Thomas
Jenish Thomas | Published: 30 Apr 2025 | 09:11 PM

ഇന്നത്തെ കാലത്ത് ഒരു അടി നടക്കാൻ കാരണം പോലും വേണ്ട. കല്യാണത്തിന് പപ്പടവും അച്ചാറും വിളമ്പിയില്ല എന്ന പേരിൽ നടന്ന അടികളുടെ പട്ടികയിൽ മറ്റൊരു സംഭവം ചേർക്കപ്പെട്ടിരിക്കുകയാണ്. പനീർ വിളമ്പാത്തതിൻ്റെ പേരിൽ കല്യാണ മണ്ഡപത്തിലേക്ക് വാൻ ഇടിച്ച് കയറ്റിയ സംഭവം. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം നടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനം ഇടിച്ച് കയറ്റിയ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുയെന്നാണ് ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചന്ദൗലി ജില്ലയിലെ ഹമിദ്പൂർ ഗ്രാമത്തിലെ രാജ്നാഥ് യാദവിൻ്റെ മകളുടെ വിവാഹസൽക്കാരത്തിനിടെയാണ് അനിഷ്ടസംഭവങ്ങൾ നടക്കാൻ ഇടയായത്. കല്യണത്തിൻ്റെ പ്രദിക്ഷണവുമായി വരനും സംഘവുമെത്തിയതിന് തൊട്ടുപിന്നാലെയാണ് വധുവിൻ്റെ ബന്ധുവായ ധർമേന്ദ്ര യാദവ് വാൻ കല്യാണമണ്ഡപത്തിലേക്ക് ഇടിച്ചുകയറ്റിയത്. ഭക്ഷണം വിളമ്പുന്നടത്ത് പോയി പരിശോധിച്ച ധർമേന്ദ്ര പനീർ ഇല്ലെന്ന് കണ്ട് ശുഭിതനായിട്ടാണ് വാഹനമെടുത്ത് കല്യാണമണ്ഡപത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

ALSO READ : Tamil Nadu: 10 വർഷങ്ങൾക്ക് ശേഷം കോടതിയ്ക്ക് മുന്നിലെത്തി അതിജീവിത; പോക്സോ കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവ്

സംഭവത്തിൽ വരൻ്റെ പിതാവിനടക്കമാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവർ വാരാണസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഈ സംഭവത്തെ തുടർന്ന് ഉണ്ടായതെന്ന് വധുവിൻ്റെ പിതാവ് അറിയിച്ചു. അതേസമയം പ്രശ്നങ്ങൾക്ക് കാരണക്കാരനായ ധർമേന്ദ്രയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാതെ വിവാഹത്തിനില്ലയെന്ന് വരൻ്റെ കുടുംബ വധുവിൻ്റെ കുടുംബത്തെ അറിയിച്ചു. വധുവിൻ്റെ കുടുംബം പ്രശ്നങ്ങൾക്ക് കാരണക്കാരനായ ധർമേന്ദ്രയ്ക്കെതിരെ പോലീസ് കേസ് കൊടുത്തതിന് ശേഷമാണ് അടുത്ത ദിവസം വിവാഹം നടന്നത്.

Follow Us