AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Uttarakhand Dehradun Clash: കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം രൂക്ഷമായ അവസ്ഥയാണ്. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്‌പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Jun 2026 | 07:43 AM

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ വൻ സംഘർഷം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. സഹാസ്‌പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു വിഭാഗം ആളുകൾ മറുവിഭാഗത്തിലെ ആളുകൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂൺ എഎസ്‌പി പങ്കജ് ഗൈരോല പറഞ്ഞു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ ​ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരിൽ ഒരാളാണ് മരിച്ചത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം രൂക്ഷമായ അവസ്ഥയാണ്. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്‌പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

ALSO READ: പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സായുധ പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിക്കുകയും റൂട്ട് മാർച്ച് നടത്തുകയും ചെയ്തു. ആക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായി അഡീഷണൽ എസ്പി അറിയിച്ചു. പ്രദേശത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു.

മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ മരിച്ചു

രക്താർബുദത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ്റെ മരണത്തിന് കാരണം ആശുപത്രിയിലെ ചികിത്സാ പിഴവ്. നഴ്സുമാർക്ക് ഉണ്ടായ ഗുരുതര പിഴാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ഭോപ്പാലിലെ എയിംസ് ആശുപത്രിയിലാണ് സംഭവം. മരുന്നിന് പകരം നഴ്സ് ഗുരുതര രാസവസ്തുവായ ഫോർമാലിൻ കുത്തിവച്ചതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായത് എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അനുക ഗുജറാത്തി മധുബാല ശർമ എന്നീ നഴ്സിംഗ് ഓഫീസർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുട്ടിയ്ക്കാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്. ഡിസംബർ 15 നാണ് സാർഥക്കിനെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡിസംബർ പതിനേഴിനായിരുന്നു സംഭവം.

English Summary:

One person was killed and three others were seriously injured after a violent clash broke out between two different communities over a water dispute in the Bairagiwala area under Sahaspur police station limits in the Dehradun district of Uttarakhand.

Follow Us