AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന

Mamata’s big purge: Trinamool reshuffle sidelines dissenters as Didi asserts absolute control: തൃണമൂൽ കോൺഗ്രസിൻ്റെ 20 ഓളം എം.പിമാർ പാർട്ടിയുമായി ഭിന്നതയിലാണ്. സംഘടന ഉടൻ പിളർന്നേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ ഉയരുന്നുണ്ട്. തങ്ങളെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണം എന്ന് കാട്ടി 19 തൃണമൂൽ എം.പിമാർ ലോക്സഭാ സ്പീക്കറുടെ ഓഫിസിൽ തങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ട്

പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മമത ബാനർജിImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 14 Jun 2026 | 07:18 AM

കൊൽക്കത്ത: പാർട്ടിക്കുള്ളിൽ ആഭ്യന്തര തർക്കവും വിമത നീക്കങ്ങളും ശക്തമയതോടെ സംഘടനയ്ക്കുള്ളിലും പോഷക സംഘടകളിലും വമ്പൻ അഴിച്ചു പണികളുമായി തൃണമൂൽ കോൺഗ്രസ്. പാർട്ടിക്കെതിരെ തിരിഞ്ഞവരെ പുർണമയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ മാറ്റം. പാർട്ടയുടെ പോഷക സംഘടനകളിലും, പ്രദേശിക ഘടകങ്ങളിലും ഇൾപ്പടെ നേതൃമാറ്റം കൊണ്ടുവന്നാണ് മമത വിമത നീക്കങ്ങൾക്ക് മറുപടി നൽകുന്നത്. യുവ നേതാവ് അർണബ് ബാനാർജിയെ തൃണമൂൽ യൂത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി നിയമിച്ചു. കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡൻ്റായും ചുമതലപ്പെടുത്തി.

ന്യൂനപക്ഷ സെൽ പ്രസിഡൻ്റായി മൊസറഫ് ഹൊസൈനെയും, മഹിള വിംഗ് പ്രസിഡൻ്റായി അലീഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു. ദേശീയ വർക്കിംഗ് കമ്മറ്റിയിൽ സൗഗത റോയിയെയും, ജ്യോതിപ്രിയ മല്ലിക്കിനെയും ഉൾപ്പെടുത്തി. ടി.എം.സിയുടെ ദേശീയ വർക്കിംഗ് കമ്മറ്റി യോഗമാണ് സംഘടനയിലെ അഴിച്ചുപണികൾക്ക് അംഗീകാരം നൽകിയത്. മഹുവ മൊയ്ത്ര, ബിമൽ ബാനാർജി എന്നീ പ്രമുഖ നേതാക്കൾ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. പശ്ചിമ ബംഗാളിൽ തൃണമൂൽ പ്രവർത്തകർക്കും പാർട്ടി ഓഫീസുകൾക്കും നേരെ നടന്ന ആക്രമണങ്ങളെ യോഗം അപലപിച്ചു. 4000 ഇ.വി.എമ്മുകൾ കത്തിച്ച നടപടിയിക്കെതിരെ യോഗം പ്രമേയം പാസക്കുകയും ചെയ്തു.

Also Read: Bengaluru – Chennai Expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!

സംഘടന വിട്ടുപോയവരെ പുർണമായും ഒഴിവാക്കിക്കൊണ്ടാണ് പുനഃസംഘടന നടത്തിയിരിക്കുന്നുന്നത് എന്ന് ടി.എം.സി എം.പി സൗഗത റോയി പറഞ്ഞൂ. പാർട്ടിയിലെ ഒരുവിഭാഗം ജനപ്രതിനിധികൾ സംഘടനക്കെതിരെ തിരിഞ്ഞതോടെയാണ് തിരക്കിട്ട മാറ്റങ്ങൾ. തൃണമൂൽ കോൺഗ്രസിൻ്റെ 20 ഓളം എം.പിമാർ പാർട്ടിയുമായി ഭിന്നതയിലാണ്. സംഘടന ഉടൻ പിളർന്നേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഇതോടെ ഉയരുന്നുണ്ട്. തങ്ങളെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണം എന്ന് കാട്ടി 19 തൃണമൂൽ എം.പിമാർ ലോക്സഭാ സ്പീക്കറുടെ ഓഫിസിൽ തങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ട്. പ്രസൂൺ ബാനാർജി, രചന ബാനാർജി, ദീപക് അധികാരി, സയോന ഘോഷ് എന്നീ പമുഖ നേതാക്കൾ വിമത നിരയിലാണുള്ളത്. ഇതിനിടെയാണ് സംഘടനയിൽ സുപ്രധാന അഴിച്ചുപണിക്ക് ദേശീയ വർക്കിംഗ് കമ്മറ്റി അംഗീകാരം നൽകിയത്.

English Summary

Amid severe internal turmoil and rebellion by around 20 Lok Sabha MPs, the Trinamool Congress (TMC) executed a major leadership reshuffle. Approved by the national working committee, the party systematically weeded out defectors, appointing Arnab Banerjee as Trinamool Youth Congress President and Kunal Ghosh as North Kolkata organizational district president.

Follow Us