Manipur Violence: മണിപ്പൂരിൽ സംഘർഷം; മുൻ സൈനികൻ കൊല്ലപ്പെട്ട നിലയിൽ, മേഖലയിൽ സുരക്ഷ ശക്തമാക്കി

Manipur Violence Latest Updation: സംഘർഷത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.

Manipur Violence: മണിപ്പൂരിൽ സംഘർഷം; മുൻ സൈനികൻ കൊല്ലപ്പെട്ട നിലയിൽ, മേഖലയിൽ സുരക്ഷ ശക്തമാക്കി

മണിപ്പൂരിൽ സുരക്ഷ ശക്തമാക്കിയപ്പോൾ. (Image Credits: PTI)

Published: 

10 Sep 2024 | 07:40 AM

മണിപ്പൂരിൽ സംഘർഷം (Manipur Violence) രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്. ഇന്നലെ മെയ്തെയ് അനുകൂല വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലിൽ അടക്കം വലിയ സംഘർഷമാണ് റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിനിടെ ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ഇദ്ദേഹത്തെ മെയ്തെയ് സംഘടനകൾ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയതാണെന്നാണ് കുക്കി സംഘടനകൾ ആരോപിക്കുന്നത്. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, മണിപ്പൂരിലെ നിലവിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി. ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തയാണ് റിപ്പോർട്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയോട് സ്ഥിതി വിശദീകരിച്ചു. രാഷ്ട്രപതി ഭരണം ആലോചനയിൽ ഇല്ലെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സംഘർഷം തുടരുമ്പോഴും പ്രധാനമന്ത്രിയുടെ മൗനം പൊറുക്കാനാകാത്തത് ആണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇതിനോട് പ്രതികരിച്ചുകൊണ്ട് രം​ഗത്തെത്തി.

ALSO READ: മണിപ്പൂരിൽ റോക്കറ്റാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അതിർത്തി പ്രദേശങ്ങൾ ഭീതിയിൽ

കഴിഞ്ഞ ദിവസം മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മണിപ്പൂരിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉടലെടുക്കുകയായിരുന്നു. ഇംഫാൽ വെസ്റ്റിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം. സംസ്ഥാനത്ത് വീണ്ടും കലാപം രൂക്ഷമാകുന്ന സാഹചര്യമായതിനാൽ സ്കൂളുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മണിപ്പൂരിന്റെ പ്രഥമ മുഖ്യമന്ത്രിയായ മെയ്രാംബാം കൊയിരങ് സിങ്ങിന്റെ വീടിനു മുകളിലേക്കാണ് റോക്കറ്റ് ഷെല്ലുകളിലൊന്ന് പതിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. അവിടെ പ്രാർഥന നടത്തകൊണ്ടിരുന്ന ആർ കെ റാബേയി എന്ന 70 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു. പരിക്കേറ്റവർ മെയ്തെയ് വിഭാഗക്കാരാണെന്നാണ് സൂചന. എന്നാൽ കുക്കി മേഖലയായ ചുരാചന്ദ്പൂരിൽ നിന്നാണ് റോക്കറ്റ് ആക്രമണം ഉണ്ടായതെന്നാണ് മെയ്തെയ് സംഘടനകൾ ആരോപിച്ചത്. എന്നാൽ ഈ ആരോപണം നിഷേധിച്ച് കുക്കിൾ രം​ഗത്തെത്തുകയും ചെയ്തു.

നിലവിൽ ചുരാചന്ദ്പൂർ- ബിഷ്ണുപൂർ അതിർത്തി മേഖലകളിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അതിർത്തിയിലെ ഏതാനും കുക്കി ബങ്കറുകൾ തീവ്ര മെയ്തെയ് സംഘടനകൾ പിടിച്ചെടുത്തതായാണ് വിവരം പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം മുതൽ ഇരുഭാഗത്തു നിന്നും വലിയ രീതിയിലുള്ള വെടിവയ്പ്പുകൾ തുടരുകയാണ്.

2023 മെയ് മൂന്നിനാണ് മണിപ്പൂരിൽ മെയ്തി-കുക്കി സംഘർഷങ്ങൾ പൊട്ടിപുറപ്പെട്ടത്. ഗോത്രവർഗമായ മെയ്തി വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ വലിയ സംഘർഷമാണ് രൂപപ്പെട്ടത്. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അഗ്‌നിക്കിരയായി. കുക്കി യുവതികളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവം രാജ്യത്തുടന്നീളം രോക്ഷം ഉയർത്തി.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ