AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran War: ഇന്ത്യയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകും, കൃഷി ചെയ്യാന്‍ വളമില്ല! യുദ്ധഭീതിയില്‍ കര്‍ഷകര്‍; റിപ്പോര്‍ട്ട്‌

Middle East War Fallout India Faces Fertiliser Shortage: സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടതോടെ വളത്തിന്റെ ഇറക്കുമതിയും നിര്‍മാണവുമായി ബന്ധപ്പെട്ട മേഖല വലിയ തിരിച്ചടി നേരിട്ടു. ഹോര്‍മുസ് വഴി തന്നെയാണ് ഇന്ധനവും എത്തുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇവയുടെ വരവ് തടസപ്പെടുത്തി.

Iran War: ഇന്ത്യയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകും, കൃഷി ചെയ്യാന്‍ വളമില്ല! യുദ്ധഭീതിയില്‍ കര്‍ഷകര്‍; റിപ്പോര്‍ട്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 04 Apr 2026 | 06:27 AM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൈകാതെ ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ധന ലഭ്യതയില്‍ നേരിടുന്ന വെല്ലുവിളികളും വളക്ഷാമവും മൂലം കര്‍ഷകര്‍ പരിഭ്രാന്തരാണ്. വളത്തില്‍ നേരിടുന്ന ക്ഷാമം മൂലം രാജ്യത്ത് ഉടന്‍ ഭക്ഷ്യക്ഷാമം ഉണ്ടായേക്കാമെന്ന് ദി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം കാരണം ഇന്ധനവില കുതിച്ചുയരുന്നതും കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നു. കൃഷി ആവശ്യത്തിനായി ഇന്ധനം വാങ്ങിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് പലരുമെന്ന് റിപ്പോര്‍ട്ട്.

സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടതോടെ വളത്തിന്റെ ഇറക്കുമതിയും നിര്‍മാണവുമായി ബന്ധപ്പെട്ട മേഖല വലിയ തിരിച്ചടി നേരിട്ടു. ഹോര്‍മുസ് വഴി തന്നെയാണ് ഇന്ധനവും എത്തുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇവയുടെ വരവ് തടസപ്പെടുത്തി.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വളം ഉപഭോക്താവാണ് ഇന്ത്യ. യൂറിയ പോലുള്ള നൈട്രജന്‍ അധിഷ്ഠിത വളങ്ങള്‍ നിര്‍മിക്കാന്‍ പ്രകൃതി വാതകം വേണം. നിലവിലെ പ്രതിസന്ധി വള നിര്‍മാണത്തിനുള്ള വാതകവിതരണം ഏകദേശം 30 ശതമാനം വരെ കുറച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വാതക വിതരണത്തില്‍ നേരിടുന്ന തടസം വള നിര്‍മാണം മന്ദഗതിയിലാക്കുന്നു.

Also Read: PM Narendra Modi: ‘പൗരന്മാരെ സംരക്ഷിക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; സുരക്ഷാകാര്യ മന്ത്രിസഭാസമിതിയില്‍ മോദി

പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ വളക്കുറവ് മുന്നില്‍ കണ്ട് കര്‍ഷകര്‍ മുന്‍കരുതല്‍ സംഭരണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് വിപണിയില്‍ കൂടുതല്‍ ക്ഷാമം സൃഷ്ടിക്കുക മാത്രമേ ഉള്ളൂ. സംസ്ഥാനങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന ഖരിഫ് കൃഷിക്കാലും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാനാണ് സാധ്യത. വള ലഭ്യത കുറയുന്നത് വിളവെടുപ്പിനെയും സാരമായി ബാധിക്കും. വിള കുറഞ്ഞാല്‍ വിലയും കുതിച്ചുയരും.

അതേസമയം, പ്രശ്‌നം പരിഹരിക്കാന്‍ അവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. വള വിതരണം തടസമില്ലാതെ നടക്കും. ഹോര്‍മുസില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാനാവശ്യമായ നയതന്ത്ര ഇടപെടലുകളും പുരോഗമിക്കുകയാണ്.

 

 

 

Follow Us