5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌

Mother Jumped From Hospital Building After Her Son's Death: പതിനെട്ടുകാരനായ യോഗേഷ് കുമാറാണ് മരിച്ചത്. യോഗേഷിന്റെ മരണവിവരം അറിഞ്ഞ അമ്മ രേഖ ലോഹറി (40) ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. രണ്ടാം നിലയില്‍ നിന്നാണ് അവര്‍ താഴേക്ക് ചാടിയത്.

Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌
പ്രതീകാത്മക ചിത്രം Image Credit source: D-Keine/E+/Getty Images
shiji-mk
Shiji M K | Updated On: 17 Mar 2025 08:57 AM

അജ്മീര്‍: മകന്റെ മരണ വാര്‍ത്ത താങ്ങാനാകാതെ യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി മരിക്കാന്‍ ശ്രമിച്ചു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച (മാര്‍ച്ച് 13) മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മകന്‍ ഞായറാഴ്ച (മാര്‍ച്ച് 16) ആണ് മരിച്ചത്.

പതിനെട്ടുകാരനായ യോഗേഷ് കുമാറാണ് മരിച്ചത്. യോഗേഷിന്റെ മരണവിവരം അറിഞ്ഞ അമ്മ രേഖ ലോഹറി (40) ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. രണ്ടാം നിലയില്‍ നിന്നാണ് അവര്‍ താഴേക്ക് ചാടിയത്.

അബദ്ധത്തില്‍ മരുന്ന് കഴിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് യോഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ യോഗേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മകന്റെ അപ്രതീക്ഷിത മരണം രേഖയെ തളര്‍ത്തി. കെട്ടിടത്തില്‍ നിന്നും ചാടിയ രേഖയ്ക്ക് കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ രേഖയെ അജ്മീറിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടുകാരെ പേടിപ്പിക്കാന്‍ തോക്കെടുത്ത് ഭീഷണി മുഴക്കി; അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം

ഡല്‍ഹി: അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. ഡല്‍ഹി ഭജന്‍പുര സ്വദേശി സച്ചിന്‍ കുമാര്‍ (21) ആണ് മരിച്ചത്. വീട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ പിതാവിന്റെ തോക്കെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പിതാവ് തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് സച്ചിന്‍ മരിച്ചത്.

Also Read: Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം

നെഞ്ചില്‍ വെടിയേറ്റ സച്ചിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തോക്കിന് ലൈസന്‍സ് ഉണ്ട്. ആയുധം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.