AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌

Husband Kills Wife in Ghaziabad: ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് അനില്‍ ശര്‍മ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് താമസം മാറി. പിന്നീട് കൃഷ്ണ വിഹാര്‍ കുട്ടിയിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയിലായിരുന്നു മകളുടെ വിവാഹം. ഇതിലും അനില്‍ ശര്‍മ പങ്കെടുത്തിരുന്നില്ല.

Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
പ്രതീകാത്മക ചിത്രം Image Credit source: Ashley Cooper/The Image Bank/Getty Images
Shiji M K
Shiji M K | Published: 16 Mar 2025 | 07:26 AM

ലഖ്‌നൗ: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അനില്‍ ശര്‍മയെ ഷാലിമാര്‍ ഗാര്‍ഡന്‍ സര്‍ക്കിളിലെ എസിപി സലോണി അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രേണുവാണ് കൊല്ലപ്പെട്ടത്.

മകളുടെ വിവാഹം മറ്റൊരു ജാതിയില്‍പ്പെട്ട ആളുമായി നടത്താന്‍ ഭാര്യ രേണു തീരുമാനിച്ചിരുന്നു. ഇതോടെ വാക്കുതര്‍ക്കത്തിലായ അനില്‍ ശര്‍മയും രേണുവും വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നത്.

ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് അനില്‍ ശര്‍മ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് താമസം മാറി. പിന്നീട് കൃഷ്ണ വിഹാര്‍ കുട്ടിയിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയിലായിരുന്നു മകളുടെ വിവാഹം. ഇതിലും അനില്‍ ശര്‍മ പങ്കെടുത്തിരുന്നില്ല.

മാര്‍ച്ച് 13ന് വീണ്ടും അനിലും രേണുവും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനില്‍ ശ്രമിച്ചെങ്കിലും രേണു വഴങ്ങിയില്ല. മകളുടെ വിവാഹത്തെ എതിര്‍ത്ത കാര്യം രേണു പറഞ്ഞത് അനിലിനെ കുപിതനാക്കി. ഇതോടെ പ്രതി രേണുവിനെ അവരുടെ വീടിന് പിന്നിലെ വയലിലേക്ക് വിളിച്ചുവരുത്തി. ശേഷം വാക്കുതര്‍ക്കത്തിനിടെ പ്രതി രേണുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Also Read: Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി

ഗാസിയാബാദിലെ ഡിഫന്‍സ് കോളനിയില്‍ രേണു താമസിക്കുന്ന വാടക വീടിന് പിന്നിലാണ് സംഭവം നടന്നത്. അവരുടെ മൃതദേഹം നാട്ടുകാരാണ് പിന്നീട് കണ്ടെത്തിയത്. മിശ്ര വിവാഹം നടത്തുന്നതില്‍ രേണുവിനുള്ള പങ്കാണ് അനിലിനെ ചൊടിപ്പിച്ചതെന്ന് പോലീസ് പറയുന്നു.