AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം

Christian Church Attacked: സിറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതയുടെ കീഴിലുള്ള പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്നു രൂപക്കൂട് ഇഷ്ടിക ഉപയോഗിച്ച് അക്രമി എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.

Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
church attacked
Nithya Vinu
Nithya Vinu | Published: 16 Mar 2025 | 07:56 PM

ഡൽഹി: ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. ഡൽഹി മയൂർ വിഹാർ ഫേസ് വൺ സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞു എന്നാണ് വിവരം.

ഇന്ന് രാവിലെ 11. 30ഓടെയാണ് പള്ളിക്ക് നേരെ അതിക്രമം ഉണ്ടായത്. ബൈക്കിൽ എത്തിയ യുവാവ് ആണ് രൂപക്കൂട് തകർത്തത്. ഹെൽമറ്റ് ധരിക്കാതെയായിരുന്നു യുവാവ് എത്തിയത്. സിറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതയുടെ കീഴിലുള്ള പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്നു രൂപക്കൂട് ഇഷ്ടിക ഉപയോഗിച്ച് അക്രമി എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.

അതേസമയം പള്ളി ഭാരവാഹികൾ പരാതി നൽകിയിട്ടില്ല. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നാണ് പള്ളി ഭാരവാഹികളുടെ അഭിപ്രായം. അക്രമണത്തിന് പിന്നാലെ ഭാരവാഹികൾ തകർന്ന രൂപക്കൂട് പുനർനിർമ്മിച്ചു.

ALSO READ: 2,800 മീറ്റർ നീളത്തിൽ ഇഫ്താർ വിരുന്നൊരുക്കി സൗദി; വീണ്ടും ലോക റെക്കോർഡ്

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോൺ പൊട്ടിത്തെറിച്ചു; കുട്ടനാട്ടിൽ യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

കുട്ടനാട്: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാർഡ് കൊടിപ്പുന്ന പുതുവൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ അഖിൽ പി ശ്രീനിവാസൻ എന്ന 29കാരനാണ് മരണപ്പെട്ടത്. അഖിലിനൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന ശരൺ എന്ന യുവാവിനും പരിക്കേറ്റു. ശരണിന്റെ പരിക്ക് ഗുരുതരമല്ല.

ഇന്ന് (ഞായറാഴ്ച) വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. എടത്വാ പുത്തൻവരമ്പിനകം പാടത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു യുവാവ്. ഫീൽഡ് കളിക്കുന്നതിനിടെ വന്ന കോൾ എടുത്ത് സംസാരിക്കുന്നതിനിടെയാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായതും ഫോൺ പൊട്ടിത്തെറിച്ചതും. അപകടത്തിൽ അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെയും ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റു.

പരിക്കേറ്റ ഉടനെ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെൽഡിങ് ജീവനക്കാരനായിരുന്നു മരിച്ച അഖിൽ.