No Insurance No Fuel: വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല! വമ്പൻ മാറ്റത്തിന് കേന്ദ്രസർക്കാർ, ആദ്യം നടപ്പാക്കുക ഈ സംസ്ഥാനങ്ങളിൽ
No Fuel Without Valid Vehicle Insurance: വാഹന നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി നിരവധി നിയമപരിഷ്കാരങ്ങളാണ് ആലോചനയിലുള്ളത്. പ്രധാനമായും ഇൻഷുറൻസ് ഇല്ലാെതെ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് അവസാനിപ്പിക്കുക എന്നതിലാണ് ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി ഒരു സുപ്രധാന മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സർക്കാർ. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം നൽകേണ്ടതില്ലെ എന്ന നിയമം നടപ്പിലാക്കനാണ് സർക്കാർ തയ്യാറെടുക്കുന്നത്.

പ്രതീകാത്മക ചിത്രം
ഡൽഹി: വാഹന നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി നിരവധി നിയമപരിഷ്കാരങ്ങളാണ് ആലോചനയിലുള്ളത്. പ്രധാനമായും ഇൻഷുറൻസ് ഇല്ലാെതെ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് അവസാനിപ്പിക്കുക എന്നതിലാണ് ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി ഒരു സുപ്രധാന മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സർക്കാർ. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം നൽകേണ്ടതില്ലെ എന്ന നിയമം നടപ്പിലാക്കനാണ് സർക്കാർ തയ്യാറെടുക്കുന്നത്.
‘ഇൻഷുറൻസില്ലെങ്കിൽ ഇന്ധനമില്ല’ (No insurance, no fuel) എന്ന ആശയം നടപ്പിലാക്കുന്നതിനായി ഒരു പൈലറ്റ് പദ്ധതി (pilot project) ആരംഭിക്കാൻ സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ സമിതി, റോഡ് ഗതാഗത മന്ത്രാലയത്തോടും പെട്രോളിയം മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഹരിയാനയിലും ഉത്തർപ്രദേശിലുമായി അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് ഈ പൈലറ്റ് പദ്ധതി നടപ്പിലാക്കുക. പൈലറ്റ് പദ്ധതിയുടെ നടപ്പിലാക്കുന്നതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയം തിരിച്ചറിയാൻ കഴിയുന്ന ‘ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ’ (ANPR) ക്യാമറകൾ ഈ പമ്പുകളിൽ സ്ഥാപിക്കും.
Also Read: ശമ്പളം മാത്രമല്ല, പ്രമോഷനും വിഷയം, കാത്തിരിക്കുന്നത് 12 വർഷം വരെ?
ഇതുവഴി രജിസ്ട്രേഷൻ നമ്പറുകൾ കൃത്യമായി റീഡ് ചെയ്ത് വാഹനങ്ങൾക്ക് സാധുവായ ഇൻഷുറൻസ് ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. ഈ പരീക്ഷണം വിജയം കണ്ടാൽ രാജ്യവ്യാപകമായി പദ്ധതി വ്യാപിക്കാനാണ് സാധ്യത കാണുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ നിരത്തുകളിലൂടെ ഓടുന്ന നല്ലൊരു ശതമാനം വാഹനങ്ങൾക്കും സാധുവായ ഇൻഷുറൻസ് ഇല്ല. നിലവിൽ ഏകദേശം 25 കോടി വാഹനങ്ങൾക്കാണ് സാധുവായ ഇൻഷുറൻസ് പരിരക്ഷയുള്ളത്. പക്ഷേ ഇത് രാജ്യത്തുടനീളം ഓടുന്ന വാഹനങ്ങളുടെ ഏകദേശം 81 ശതമാനം മാത്രമേ ആകുന്നുള്ളൂ. ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളിൽ 90 ശതമാനത്തിലധികം വണ്ടികൾക്കും സാധുവായ ഇൻഷുറൻസ് ഉണ്ട്. കാറുകളിലേക്ക് വന്നാൽ ഏകദേശം 88 ശതമാനം മാത്രമേ ആകുന്നുള്ളൂ. ഇരുചക്ര വാഹനങ്ങളിൽ ഏകദേശം 80 ശതമാനം മാത്രമാണ് ഇൻഷുർ ചെയ്തിരിക്കുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം സ്വകാര്യ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും മോട്ടോർ ഇൻഷുറൻസ് പോളിസികൾക്കായി, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നാല് തലങ്ങളുള്ള പുതിയ ഘടന അവതരിപ്പിച്ചിരുന്നു.ഡിസംബർ 15 മുതൽ നടപ്പിലാകുന്ന പുതിയ പരിഷ്കരണം പ്രകാരം മോട്ടോർ ഇൻഷുറൻസ് പോളിസികളെ നാല് വിഭാഗങ്ങളായി തിരിക്കും. തേർഡ് പാർട്ടി ബാധ്യത (Third-party liability), യാത്രക്കാർക്ക് നിയമപരമായ ബാധ്യത (Legal liability for occupants or pillion riders), വ്യക്തിഗത അപകട പരിരക്ഷ (Personal accident cover), ഓൺ ഡാമേജ് പരിരക്ഷ (Own-damage cover) എന്നിങ്ങനെയാണ് വേർ തിരിവ് കൊണ്ടുവരിക.
English Summary
The Central Government is moving to make traffic and vehicle-related laws more stringent. As part of this, several legal reforms are under consideration most notably, a move to prevent vehicles without insurance from being driven on the roads. In this regard, the government is set to introduce a significant change: a new rule stipulating that fuel should not be provided to any vehicle that lacks insurance.