AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രാജ്യത്തിൻ്റെ അടിസ്ഥാനസൗകര്യ വികസന വിപ്ലവം ‘പിഎം ഗതിശക്തി’; 5 വർഷം തികയുമ്പോൾ മാറിയത് എന്തെല്ലാം?

കഴിഞ്ഞ 5 വർഷം കൊണ്ട് ഇന്ത്യയിലെ വികസന പദ്ധതികളുടെ വേഗത വർദ്ധിപ്പിക്കാനും, വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും പിഎം ഗതിശക്തിക്ക് സാധിച്ചിട്ടുണ്ട്. 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ കുതിച്ചുചാട്ടത്തിന് ശക്തമായ അടിത്തറയാണ് ഈ മാസ്റ്റർ പ്ലാൻ ഒരുക്കുന്നത്.

രാജ്യത്തിൻ്റെ അടിസ്ഥാനസൗകര്യ വികസന വിപ്ലവം ‘പിഎം ഗതിശക്തി’; 5 വർഷം തികയുമ്പോൾ മാറിയത് എന്തെല്ലാം?
PM Gati ShaktiImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 12 Oct 2026 | 09:25 PM

ന്യൂ ഡൽഹി: രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ (PM GatiShakti National Master Plan – PMGS-NMP) വിജയകരമായി അഞ്ച് വർഷം പൂർത്തിയാക്കുന്നു. 2021 ഒക്ടോബർ 13ന് ആരംഭിച്ച ഈ പദ്ധതി, വെറുമൊരു ഇൻഫ്രാസ്ട്രക്ചർ മാപ്പിംഗ് പ്ലാറ്റ്‌ഫോം എന്നതിലുപരി ഇന്ന് രാജ്യത്തെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസന ആസൂത്രണത്തിന്റെ പ്രധാന ചട്ടക്കൂടായി മാറി. റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ജലപാതകൾ, മറ്റ് വികസന പദ്ധതികൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സംയോജിതമായി ആസൂത്രണം ചെയ്യുന്നതിലൂടെ ചെലവും സമയവും ഗണ്യമായി കുറയ്ക്കാൻ രാജ്യത്തിന് സാധിക്കുന്നു.

പിഎം ഗതിശക്തിയുടെ പ്രധാന നേട്ടങ്ങൾ

സമ്പൂർണ്ണ ഭരണസംവിധാനം : കേന്ദ്ര സർക്കാരിന്റെ 58 മന്ത്രാലയങ്ങളെയും വിവിധ വകുപ്പുകളുടെയും രാജ്യത്തെ 28 സംസ്ഥാനങ്ങളെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളെയും പദ്ധതിയുടെ ഭാഗമാക്കി മാറ്റി.

ഏകോപിപ്പിച്ച GIS പ്ലാറ്റ്‌ഫോം: ഭൗമശാസ്ത്രപരമായ വിവരങ്ങളും വികസന പദ്ധതികളും ഒരുമിച്ച് കാണാൻ സാധിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 23,493-ൽ അധികം ഡാറ്റാ ലെയറുകൾ നിലവിൽ ലഭ്യമാണ്.

396 ബൃഹത് പദ്ധതികൾ വിലയിരുത്തി: പദ്ധതിയുടെ ഭാഗമായ നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (NPG) 18.66 ലക്ഷം കോടി രൂപയുടെ 396 അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് വിശകലനം ചെയ്തത്. ഇതിൽ 256 പദ്ധതികൾക്ക് അംഗീകാരം നൽകുകയും 198 എണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്.

സ്വകാര്യ മേഖലയ്ക്കും പ്രവേശനം: അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും ആസൂത്രണവും എളുപ്പമാക്കുന്നതിനായി ക്വറി-ബേസ്ഡ് അനലിറ്റിക്സ് സംവിധാനം വഴി പ്ലാറ്റ്‌ഫോം സ്വകാര്യ മേഖലയ്ക്കും തുറന്നു നൽകി.

ALSO READ : PM Modi: തമിഴ്‌നാട്ടില്‍ വികസന കുതിപ്പ്; 13,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

സുപ്രധാന മാതൃകാ പ്രോജക്റ്റുകൾ

പുണെ – ബംഗളൂരു എക്സ്പ്രസ് വേ (699 കി.മീ): സാങ്കേതിക വിദ്യയും ജിഐഎസ് മാപ്പിംഗും ഉപയോഗിച്ച് അലൈൻമെന്റിൽ മാറ്റം വരുത്തിയതോടെ വനഭൂമിയിലൂടെയുള്ള പാത 19% കുറയ്ക്കാനായി. ഇത് വഴി വാർഷിക ഇന്ധന ഉപഭോഗത്തിൽ 16 കോടി ലിറ്ററിന്റെ കുറവും, കാർബൺ പുറന്തള്ളലിൽ 39 കോടി കിലോഗ്രാമിന്റെ കുറവും ഉണ്ടാകും.

ജോഗിദപ്പ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് (അസം): വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് റെയിൽ, റോഡ്, ആഭ്യന്തര ജലപാതകൾ എന്നിവയെ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന ലോജിസ്റ്റിക്സ് പാർക്ക്. ധുബ്രി-ഫുൽബാരി പാലം യാഥാർത്ഥ്യമാകുന്നതോടെ യാത്രാദൂരം 205 കി.മീറ്ററിൽ നിന്ന് വെറും 20 കി.മീറ്ററായി കുറയും.

ഗ്രീൻ എനർജി കോറിഡോർ (ലഡാക്ക് – ഹരിയാന): ലഡാക്കിലെ പാംഗിൽ നിന്ന് ഹരിയാനയിലെ കൈഥാലിലേക്ക് 13 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം എത്തിക്കുന്നതിനായുള്ള 480 കിലോമീറ്റർ എച്ച്വിഡിസി ട്രാൻസ്മിഷൻ ലൈൻ പദ്ധതി.

ഗതി ശക്തി വിശ്വവിദ്യാലയം (GSV)

ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലെ നൈപുണ്യ വികസനത്തിനായി 2022-ൽ സ്ഥാപിതമായ ഭാരതത്തിലെ ആദ്യത്തെ സർവ്വകലാശാലയാണ് ഗതി ശക്തി വിശ്വവിദ്യാലയം. ഗതിശക്തി പദ്ധതികൾക്കായി പ്രത്യേക കോഴ്സുകൾ വഴി 2.4 ലക്ഷത്തിലധികം ഉദ്യോഗസ്ഥർക്ക് സർവ്വകലാശാല ഇതിനോടകം പരിശീലനം നൽകിക്കഴിഞ്ഞു.

Follow Us