PM Kissan Samman Nidhi: അടിച്ചു മോനെ ലോട്ടറി, പിഎം കിസാൻ സമ്മാൻ നിധി അക്കൗണ്ടിൽ! എങ്ങനെ പരിശോധിക്കാം

PM Kisan Samman Nidhi: 20,000 കോടി രൂപയാണ് പ്രധാനമന്ത്രി കിസാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി നൽകുന്നത്.  ഇതുവരെ 17 ​ഗഡുകൾ വിതരണം ചെയ്തിട്ടുണ്ട്.

PM Kissan Samman Nidhi: അടിച്ചു മോനെ ലോട്ടറി, പിഎം കിസാൻ സമ്മാൻ നിധി അക്കൗണ്ടിൽ! എങ്ങനെ പരിശോധിക്കാം

പ്രതീകാത്മക ചിത്രം

Published: 

05 Oct 2024 | 08:14 PM

ന്യൂഡൽഹി: കർഷകർക്ക് ആശ്വാസമായി പിഎം കിസാൻ നിധിയുടെ പണം ഉടൻ അക്കൗണ്ടിൽ എത്തും. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം കിസാൻ സമ്മാൻ നിധിയുടെ 18-ാം ​ഗഡു വിതരണം ചെയ്തു.  9.26 കോടി കർഷകരുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. 20,000 കോടി രൂപയാണ് പ്രധാനമന്ത്രി കിസാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി നൽകുന്നത്.  ഇതുവരെ 17 ​ഗഡുകൾ വിതരണം ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ 1.20 കോടി കർഷകർക്ക് ഏകദേശം 32,000 കോടി രൂപയാണ് പിഎം കിസാൻ നിധിയിലൂടെ ലഭിച്ചിട്ടുള്ളത്. നമോ ഷേത്കാരി മഹാസൻമാൻ നിധി യോജനയുടെ ഭാ​ഗമായി മഹാരാഷ്ട്രയിലെ കർഷകർക്കായി പ്രധാനമന്ത്രി 2,000 കോടി രൂപ അനുവദിക്കും. രാജ്യത്തെ കർഷകരെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പിഎം കിസാൻ നിധിയ്ക്ക് 2019 ഫെബ്രുവരി 24-നാണ് ക്ക് തുടക്കമായത്. 2000 രൂപയുടെ 3 ​ഗഡുകളായി 6000 രൂപയാണ് കർഷകരുടെ അക്കൗണ്ടിലെത്തുക. 11 കോടിയിലധികം കർഷകർക്കാണ് പദ്ധതിയുടെ ​ഗുണം ലഭിക്കുക.

കർഷകർക്ക് pmkisan-ict@gov.in എന്ന ഇമെയിലിലൂടെ പിഎം കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം. കർഷകരെ സഹായിക്കുന്നതിനായി ഹെൽപ്പ് ലൈൻ നമ്പറുകളും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. നമ്പറുകൾ: 155261, 1800115526 (ടോൾ ഫ്രീ), അല്ലെങ്കിൽ 011-23381092.

പിഎം കിസാൻ സമ്മാൻ നിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. പിഎം കിസാൻ നിധിയുടെ ​ഗഡു അക്കൗണ്ടിലെത്തണമെങ്കിൽ ഇകെവെെസി നിർബന്ധമാണ്. പിഎം കിസാൻ പോർട്ടലിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവെെസി ലഭ്യമാണ്. ബയോമെട്രിക് രീതിയിലുള്ള ഇകെവെെസിയ്ക്കായി അടുത്തുള്ള

പിഎം കിസാൻ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം

* പിഎം കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in സന്ദർശിക്കുക.

*ഹോംപേജിൽ ‘Farmer Corner’ തിരഞ്ഞെടുത്തതിന് ശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക.

*ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവ തിരഞ്ഞെടുക്കാം.

*രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ