AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi Israel Visit 2026: ഇസ്രയേലിൽ കേരളത്തിന്റെ തനിമ; കെയർഗിവേഴ്സിന്റെ തിരുവാതിര കണ്ട് മനംനിറഞ്ഞ് നരേന്ദ്രമോദി

PM Modi Applauds Thiruvathira Performance By Keralam Caregivers: മലയാളി നഴ്‌സുമാരും കെയർഗിവേഴ്‌സും ചേർന്ന് അവതരിപ്പിച്ച മനോഹരമായ ഈ പ്രകടനത്തെ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെ പ്രശംസിച്ചു.

PM Modi Israel Visit 2026: ഇസ്രയേലിൽ കേരളത്തിന്റെ തനിമ; കെയർഗിവേഴ്സിന്റെ തിരുവാതിര കണ്ട് മനംനിറഞ്ഞ് നരേന്ദ്രമോദി
PM Modi Applauds Thiruvathira Performance By Keralam Caregivers Image Credit source: X
Aswathy Balachandran
Aswathy Balachandran | Published: 26 Feb 2026 | 03:40 PM

ജെറുസലേം: ഇസ്രയേൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിന്റെ തനത് കലാരൂപമായ തിരുവാതിരക്കളിയിലൂടെ ഊഷ്മള സ്വീകരണം നൽകി മലയാളി കെയർഗിവേഴ്സ് കമ്മ്യൂണിറ്റി. ജെറുസലേമിൽ നടന്ന പരിപാടിയിൽ പ്രവാസി മലയാളികളുടെ പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

നമ്മുടെ പ്രവാസികൾ ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. കെയർഗിവേഴ്സ് കമ്മ്യൂണിറ്റി അംഗങ്ങൾ അവതരിപ്പിച്ച ഈ തിരുവാതിരക്കളി കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെയും പ്രവാസികളുടെ പ്രതിജ്ഞാബദ്ധതയുടെയും അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള കെയർഗിവേഴ്സ് കൂട്ടായ്മയാണ് ഈ കലാവിരുന്ന് ഒരുക്കിയത്.

ജോലിത്തിരക്കിനിടയിലും മാസങ്ങളോളം പരിശീലനം നടത്തിയാണ് ഇസ്രയേലിലെ മലയാളി കെയർഗിവേഴ്സ് ഈ തിരുവാതിര ഒരുക്കിയത്. വിദേശമണ്ണിൽ ഇന്ത്യയുടെ സാംസ്കാരിക അംബാസഡർമാരായി പ്രവാസികൾ മാറുന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഇത്. സെറ്റ് സാരിയും മുല്ലപ്പൂവും അണിഞ്ഞ് കേരളീയ തനിമയിൽ മലയാളി നേഴ്സുമാരും കെയർഗിവേഴ്സും ചുവടുവെച്ചത് കാണികളെ ഏറെ ആകർഷിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഇസ്രയേലിലെത്തിയത്.

Follow Us