PM Modi: മൻ കി ബാത്തിന്റെ 128-ാമത് എപ്പിസോഡ്, മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം

PM Narendra Modi's 128th Edition of Mann Ki Baat: മോദിയുടെ മന്‍ കി ബാത്ത് പരിപാടി ഇന്ന് രാവിലെ 11 മണിക്ക്. മന്‍ കി ബാത്തിന്റെ 128-ാമത് എപ്പിസോഡാണ്. ആകാശവാണി, ദൂരദർശൻ നെറ്റ്‌വർക്ക് എന്നിവയില്‍ സംപ്രേഷണം ചെയ്യും

PM Modi: മൻ കി ബാത്തിന്റെ 128-ാമത് എപ്പിസോഡ്, മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം

Narendra Modi

Published: 

30 Nov 2025 | 07:28 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് പരിപാടി ഇന്ന് നടക്കും. രാവിലെ 11 മണിക്ക് മന്‍ കി ബാത്ത് കേള്‍ക്കാം. മന്‍ കി ബാത്തിന്റെ 128-ാമത് എപ്പിസോഡാണ് ഇത്. ആകാശവാണി, ദൂരദർശൻ നെറ്റ്‌വർക്ക് എന്നിവയില്‍ പരിപാടി സംപ്രേഷണം ചെയ്യും. ആകാശവാണി ന്യൂസ്, ഡിഡി ന്യൂസ്, പിഎംഒ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ യൂട്യൂബ് ചാനലുകളിലും മന്‍ കി ബാത്ത് ലഭിക്കും. ഹിന്ദി പ്രക്ഷേപണത്തിന് തൊട്ടുപിന്നാലെ ആകാശവാണി പ്രാദേശിക ഭാഷകളിൽ പരിപാടി സംപ്രേഷണം ചെയ്യും.

അതേസമയം, മോദിയുടെ ഛത്തീസ്ഗഡ് പര്യടനം തുടരുകയാണ്. ഛത്തീസ്ഗഡിൽ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി റായ്പുരിലെത്തിയത്. നവ റായ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലാണ് പരിപാടി. ഇന്നലെയും, ഇന്നുമായി നടക്കുന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സഹമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് ഡയറക്ടർ ജനറൽമാർ തുടങ്ങിയവര്‍ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ‘വികസിത ഭാരതം: സുരക്ഷാ മാനങ്ങള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Also Read: Ayodhya Flag: പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ പവിത്രമായ കാവി പതാക ഉയർത്തി

ഭീകരവാദത്തിനെതിരായ പോരാട്ടം, ദുരന്തനിവാരണം, സ്ത്രീ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും സമ്മേളനത്തിൽ സമ്മാനിക്കും.

ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും 60-ാമത് അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകുന്നേരമാണ് മോദി റായ്പുരിലെത്തിയത്. പ്രത്യേക വിമാനത്തിൽ വൈകുന്നേരം 7.40 ഓടെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗവർണർ രാമൻ ദേക, മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ