AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NEET Question Paper Leak: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയേണ്ടത് ദേശീയ ഉത്തരവാദിത്തം: പ്രധാനമന്ത്രി

PM Modi on Paper Leak: Calls for Maximum Punishment for Culprits: രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷകളിലൊന്നാണ് നാഷണല്‍ എലിജിബിലിറ്റി എന്‍ട്രസ് ടെസ്റ്റ് (നീറ്റ്). ഇരുപത് ദശലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ പരീക്ഷ വഴി ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാനായി ശ്രമിക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ നടന്ന പരീക്ഷ റദ്ദാക്കുകയും, ജൂണില്‍ വീണ്ടും പരീക്ഷ നടത്തുകയുമായിരുന്നു.

NEET Question Paper Leak: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയേണ്ടത് ദേശീയ ഉത്തരവാദിത്തം: പ്രധാനമന്ത്രി
നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Published: 21 Jul 2026 | 01:15 PM

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംഭവങ്ങള്‍ തടയേണ്ടത് ദേശീയ ഉത്തരവാദിത്തണമെന്ന് അദ്ദേഹം പറഞ്ഞതായി എന്‍ഡിഎയുടെ മംഗള്‍ മിലന്‍ യോഗത്തിന് ശേഷം പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

കുറ്റമറ്റ രീതിയില്‍ പരീക്ഷകള്‍ നടത്തുന്നതിനായി കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി റിജിജു മാധ്യമങ്ങളോട് പറഞ്ഞു.

നിയമനിര്‍മാണ കാര്യങ്ങളില്‍ പിന്തുണ നല്‍കുന്നതിനായി എന്‍ഡിഎ അംഗങ്ങളോട് ഐക്യത്തോടെ തുടരാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പാര്‍ലമെന്റില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കാമെങ്കിലും, രാജ്യത്തിന്റെയും ഭാവിക്കും യുവാക്കളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ എംപിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മോദി പറഞ്ഞതായി റിജിജു.

രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷകളിലൊന്നാണ് നാഷണല്‍ എലിജിബിലിറ്റി എന്‍ട്രസ് ടെസ്റ്റ് (നീറ്റ്). ഇരുപത് ദശലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ പരീക്ഷ വഴി ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാനായി ശ്രമിക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ നടന്ന പരീക്ഷ റദ്ദാക്കുകയും, ജൂണില്‍ വീണ്ടും പരീക്ഷ നടത്തുകയുമായിരുന്നു.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) പരീക്ഷ ബോര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന അധ്യാപകനാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്, സിബിഐയ്ക്കാണ് അന്വേഷണം ചുമതല.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച

2026 മെയ് മൂന്നിനായിരുന്നു രാജ്യത്ത് നീറ്റ് യുജി പരീക്ഷ നടന്നത്. എന്നാല്‍ ഇതിന് പിന്നാലെ രാജസ്ഥാനില്‍ ഗസ്റ്റ് പേപ്പറിലെ ഏകദേശം 140 ചോദ്യങ്ങള്‍ പ്രചരിച്ചു. നീറ്റിന്റെ ഔദ്യോഗിക ചോദ്യങ്ങളുമായി ഇവ പൊരുത്തപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് വിവാദം ഉയരുന്നത്. ഇതേതുടര്‍ന്ന് മെയ് 12ന് പരീക്ഷ റദ്ദാക്കിയതായി എന്‍ടിഎ അറിയിച്ചു.

Also Read: NEET UG Result 2026: നീറ്റ് ഫലം വന്നു, ഇനി അടുത്ത പടി എന്ത്? കൗൺസിലിംഗ് പ്രക്രിയയും അറിയേണ്ട കാര്യങ്ങളും

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഏറ്റെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ നിരവധിയാളുകളെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴും അന്വേഷണം തുടരുന്നു.

ഇതിനെല്ലാം പിന്നാലെ ജൂണ്‍ 21നാണ് 5,440 പരീക്ഷ കേന്ദ്രങ്ങളിലായി 20 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കായി പുനഃപരീക്ഷ നടത്തിയത്. ബയോമെട്രിക് പരിശോധന, കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങള്‍, ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ബഹുതല സംവിധാനങ്ങളോടെയായിരുന്നു നടപടി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ നടത്തിപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2027 മുതല്‍ നിലവിലെ ഒഎംആര്‍ അധിഷ്ഠിത പരീക്ഷാരീതിക്ക് പകരം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇത് ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

English Summary

Prime Minister Narendra Modi said preventing paper leaks is a national responsibility. He stressed the need for stronger measures to ensure the integrity of examinations across the country. Modi also called for the maximum punishment for those found responsible for paper leak cases.

Follow Us