NEET UG Result 2026: നീറ്റ് ഫലം വന്നു, ഇനി അടുത്ത പടി എന്ത്? കൗൺസിലിംഗ് പ്രക്രിയയും അറിയേണ്ട കാര്യങ്ങളും
NEET UG Next Step After Result: 20 ലക്ഷത്തോളം വിദ്യാർഥികൾപരീക്ഷയെഴുതിയതിൽ 11.21 ലക്ഷം പേരാണ് യോഗ്യത നേടിയത്. അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ, ഡെന്റൽ, ആയുഷ്, മറ്റ് അനുബന്ധ കോഴ്സുകളിലേക്കാണ് വിദ്യാർത്ഥികൾ അർഹത നേടിയിരിക്കുന്നത്. 19 പേർക്ക് 700 മാർക്കിൽ കൂടുതൽ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5,454 കേന്ദ്രങ്ങളിലായാണ് ജൂൺ 21ന് നീറ്റ് യുജി പുനഃപരീക്ഷ നടന്നത്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു. 720 ൽ 715 മാർക്ക് നേടി പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബൻസാലുമാണ് ഒന്നാം റാങ്ക് പട്ടികയിൽ ഇടം നേടിയത്. 20 ലക്ഷത്തോളം വിദ്യാർഥികൾപരീക്ഷയെഴുതിയതിൽ 11.21 ലക്ഷം പേരാണ് യോഗ്യത നേടിയത്. അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ, ഡെന്റൽ, ആയുഷ്, മറ്റ് അനുബന്ധ കോഴ്സുകളിലേക്കാണ് വിദ്യാർത്ഥികൾ അർഹത നേടിയിരിക്കുന്നത്. 19 പേർക്ക് 700 മാർക്കിൽ കൂടുതൽ ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5,454 കേന്ദ്രങ്ങളിലായാണ് ജൂൺ 21ന് നീറ്റ് യുജി പുനഃപരീക്ഷ നടന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന പരീക്ഷയിൽ കേന്ദ്രസേനയുടെയും പോലീസ് സേനയുടെയും സേവനം ശക്തമായി ഉറപ്പാക്കിയിരുന്നു. സുരക്ഷയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. മുമ്പ് മെയ് 3ന് നടത്തിയ പരീക്ഷ ക്രമകേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.
ALSO READ: നീറ്റ് പുനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് യോഗ്യത; സ്കോർ അറിയാൻ…
പരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ ഇനി അടുത്തത് എന്ത് എന്നുള്ള ചോദ്യയമാണ് ഉയരുന്നത്. അടുത്തതായി മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കൗൺസിലിംഗ് ഘട്ടങ്ങളിലേക്കാണ് വിദ്യാർത്ഥികൾ കടക്കുന്നത്. ഉയർന്ന റാങ്ക് നേടിയവർ മുതൽ കട്ട്-ഓഫ് മാർക്ക് മറികടന്നവർ വരെ കൗൺസിലിംഗ് പ്രക്രിയയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം. ചെറിയൊരു അശ്രദ്ധ പോലും അർഹമായ മെഡിക്കൽ സീറ്റ് നിങ്ങൾക്ക് നഷ്ടപ്പെടാൻ കാരണമായേക്കാം.
അടുത്ത പടി എന്ത്?
നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പ്രധാനമായും രണ്ട് തരത്തിലാണ് കൗൺസിലിംഗ് നടക്കുന്നത്. കേന്ദ്ര തലത്തിലുള്ള ഓൾ ഇന്ത്യ ക്വാട്ട (AIQ) കൗൺസിലിംഗും, സംസ്ഥാന തലത്തിലുള്ള സ്റ്റേറ്റ് ക്വാട്ട കൗൺസിലിംഗും. സാധാരണയായി കൗൺസിലിംഗ് പ്രക്രിയ ഓൺലൈനായാണ് നടക്കുന്നത്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള കൗൺസിലിംഗ് ഷെഡ്യൂൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പുറത്തിറക്കും. സംസ്ഥാന ക്വാട്ട പ്രവേശനത്തിനായി ഷെഡ്യൂൾ ചെയ്തിട്ടുള്ള കൗൺസിലിംഗും സംസ്ഥാന കോളേജുകളാണ് പുറത്തിറക്കുക.
കൗൺസിലിംങ് വിൻഡോ തുറന്നാലുടൻ ഔദ്യോഗിക വെബ്സൈറ്റിൽ നീറ്റ് റോൾ നമ്പറും മറ്റ് വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യുക. കൗൺസിലിംഗ് ഫീസ് ഓൺലൈനായി അടയ്ക്കണം. നിങ്ങൾക്ക് ചേരാൻ താല്പര്യമുള്ള കോളേജുകളുടെയും കോഴ്സുകളുടെയും (MBBS/BDS) മുൻഗണനാ ലിസ്റ്റ് ഓൺലൈനായി സമർപ്പിക്കുക. നിങ്ങളുടെ നീറ്റ് റാങ്കും നിങ്ങൾ നൽകിയ ഓപ്ഷനുകളും സംവരണ മാനദണ്ഡങ്ങളും പരിഗണിച്ച് കൗൺസിലിംഗ് അതോറിറ്റി സീറ്റുകൾ അനുവദിക്കും. ഇത് വിവിധ റൗണ്ടുകളായിട്ടാണ് നടക്കുക. സീറ്റ് ലഭിച്ചാൽ അലോട്ട്മെന്റ് ലെറ്ററും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്തിനുള്ളിൽ അനുവദിച്ച കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടണം.
അഡ്മിഷൻ സമയത്ത് ആവശ്യമായ രേഖകൾ
- നീറ്റ് യുജി നീറ്റ് സ്കോർ കാർഡ് (NEET Score Card)
- നീറ്റ് യുജി അഡ്മിറ്റ് കാർഡ് (NEET UG Admit Card)
- ജനനത്തീയതി തെളിയിക്കുന്ന രേഖ (എസ്എസ്എൽസി ബുക്ക്)
- പ്ലസ് ടു (10+2) മാർക്ക് ലിസ്റ്റും പാസ് സർട്ടിഫിക്കറ്റും
- തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, അല്ലെങ്കിൽ പാസ്പോർട്ട്)
- പാസ്പോർട്ട് സൈസ് ഫോട്ടോകൾ (നീറ്റ് അപേക്ഷയ്ക്ക് ഉപയോഗിച്ച അതേ ഫോട്ടോ)
- താൽക്കാലിക അലോട്ട്മെന്റ് ലെറ്റർ (Provisional Allotment Letter)
- ബാധകമെങ്കിൽ: ജാതി സർട്ടിഫിക്കറ്റ് (Caste/Community Certificate), ആദായ സർട്ടിഫിക്കറ്റ് (EWS), നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി (PwD) സർട്ടിഫിക്കറ്റ്.
English Summary:
National Testing Agency, NTA, ha released the NEET UG 2026 result on July 16, 2026. 11.21 lakh candidates who have qualified the 4 medical entrance exam. Check what to do next, including the NEET UG counselling process, registration, documents required, etc.