PM Modi: തമിഴ്‌നാട്ടില്‍ വികസന കുതിപ്പ്; 13,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

PM Modi launches INR 13,000 cr projects in Tamil Nadu: പൂർത്തിയായതും വരാനിരിക്കുന്നതുമായ അടിസ്ഥാന സൗകര്യ വികസനങ്ങൾ പ്രതിദിന യാത്രകൾ സുഗമമാക്കുന്നതിനൊപ്പം വ്യവസായത്തെയും വാണിജ്യത്തെയും ഉത്തേജിപ്പിക്കുകയും സംസ്ഥാനത്തെ യുവാക്കൾക്ക് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modi: തമിഴ്‌നാട്ടില്‍ വികസന കുതിപ്പ്; 13,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Narendra Modi Tamil Nadu Visit

Published: 

12 Oct 2026 | 06:43 AM

ചെന്നൈ: തമിഴ്‌നാട്ടില്‍ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും, ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. പൂർത്തിയായതും വരാനിരിക്കുന്നതുമായ അടിസ്ഥാന സൗകര്യ വികസനങ്ങൾ പ്രതിദിന യാത്രകൾ സുഗമമാക്കുന്നതിനൊപ്പം വ്യവസായത്തെയും വാണിജ്യത്തെയും ഉത്തേജിപ്പിക്കുകയും സംസ്ഥാനത്തെ യുവാക്കൾക്ക് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്രാസ് ഐഐടിയിലെ ബ്രെയിൻ റിസർച്ച് സെന്റർ സന്ദർശിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പൊതുജനാരോഗ്യത്തിൽ നിരവധി മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ മദ്രാസ് ഐഐടിയിലെ ഗവേഷണത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ മെട്രോയുടെ പുതിയൊരു പാത ജനങ്ങൾക്കായി സമർപ്പിക്കാൻ കഴിഞ്ഞതിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദശകത്തിൽ രാജ്യത്തുടനീളം മെട്രോ റെയിൽ ശൃംഖലയിലുണ്ടായ വികാസത്തെ അദ്ദേഹം പ്രശംസിച്ചു. 2014-ൽ മെട്രോ കേവലം അഞ്ച് നഗരങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നെങ്കിൽ, ഇന്ന് രാജ്യത്തുടനീളമുള്ള ഇരുപത്തഞ്ച് നഗരങ്ങളിൽ സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ മെട്രോ ശൃംഖല

2014-ൽ ഏകദേശം 250 കിലോമീറ്റർ മാത്രമായിരുന്ന ദേശീയ മെട്രോ ശൃംഖല ഇന്ന് 1,100 കിലോമീറ്ററിലധികം ദൂരത്തേക്ക് വ്യാപിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും തമിഴ്‌നാട് അതിൽ കേന്ദ്ര പങ്ക് വഹിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചു.

Also Read: Chennai Metro: 5 വർഷത്തെ കാത്തിരിപ്പ്, പൂനമല്ലി – വടപളനി പാത തുറന്നു; മെട്രോ നിരക്ക് എങ്ങനെ?

ലോകോത്തര മെഗാ കണ്ടെയ്നർ ആൻഡ് ഗ്രീൻ എനർജി ഹബ്ബായി തൂത്തുക്കുടിയിലെ വി.ഒ.സി തുറമുഖത്തെ മാറ്റുന്നതിനായി പതിനേഴായിരം കോടി രൂപ നിക്ഷേപിക്കാനുള്ള തീരുമാനത്തെ അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്‌നാടിനെ വ്യവസായത്തിന്റെയും ഗതാഗതത്തിന്റെയും ആഗോള ഹബ്ബായി മാറ്റാൻ ഇത് സഹായിക്കുമെന്ന് മോദി വ്യക്തമാക്കി.

മത്സ്യബന്ധന തുറമുഖങ്ങൾ നവീകരിക്കുന്നതിനും ലാൻഡിംഗ് സെന്ററുകൾ വികസിപ്പിക്കുന്നതിനും കോൾഡ് ചെയിൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പിഎം മൽസ്യ സമ്പദ യോജനയിലൂടെയും മറ്റ് പദ്ധതികളിലൂടെയും ആയിരക്കണക്കിന് കോടി രൂപ തമിഴ്‌നാടിനായി അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ദേശീയ മത്സ്യോത്പാദനം

ദേശീയ മത്സ്യോത്പാദനം അതിവേഗം വർധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം അളവിലും മൂല്യത്തിലും കടൽവിഭവ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് നമ്മുടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും തീരദേശ സമൂഹങ്ങളിലെ ജനങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതായും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി. തമിഴ്‌നാടിന്റെ തുടര്‍ വികസനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്താണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

English Summary

Prime Minister Narendra Modi launched projects worth over INR 13,000 crore in Chennai. The initiatives focus on expanding the metro rail, upgrading highways, and boosting port infrastructure. These investments aim to generate large-scale employment and accelerate industrial growth across Tamil Nadu.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ