RBI To Trial Polymer Currency: പ്ലാസ്റ്റിക് കറൻസി പുറത്തിറക്കാൻ റിസർവ് ബാങ്ക്; ആദ്യം പരീക്ഷിക്കുക 10 രൂപാ നോട്ടുകളിൽ!
RBI to Introduce Polymer Currency: Initial Trials on Rs 10 Notes: പൈലറ്റ് പ്രൊജക്റ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2027-ഓടുകൂടി പദ്ധതി പുർണ തോതിൽ നടപ്പാക്കാനാകും എന്നാണ് നിലവിലെ പ്രതിക്ഷ. ഓസ്‌ട്രേലിയ, യു,കെ, കാനഡ, ന്യൂസിലാൻഡ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം പോളിമർ കറൻസികൾ പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്ത് പോളിമർ കറൻസികൾ പരീക്ഷിക്കാൻ ഒരുങ്ങി റിസവ് ബാങ്ക് ഓഫ് ഇന്ത്യ. പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായി നോട്ടുകൾ നിർമ്മിക്കൻ ഉപയോഗിക്കുന്ന പോളിമർ സബ്സ്ട്രേറ്റ് ഷീറ്റുകൾ എത്തിക്കുന്നതിനായി റിസർവ് ബാങ്ക് ആഗോള ടെൻഡർ ക്ഷണിച്ചു. അതീവ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയ പ്രത്യേക തരം പോളിമർ ഷീറ്റുകളാന് ഇവ. നിലവിൽ കോട്ടൺ അടിസ്ഥാനമാക്കിയുള്ള പ്രത്യേക തരം പേപ്പർ ഉപയോഗിച്ചാണ് ഇന്ത്യൻ കറൻസികൾ അച്ചടിക്കുന്നത്. പുതിയ പരീക്ഷണം വിജയമായാൽ കാലപ്പഴക്കം കേടുപാടുകൾ വരുത്താത്ത കൂടുതൽ നിലവാരമുള്ള പോളിമർ നോട്ടുകളിലേക്ക് ഇന്ത്യ മാറും.
പോളിമർ സബ്സ്ട്രേറ്റ് ഷീറ്റുകൾ ഉൾപ്പടെയുള്ള മെറ്റീരിയലുകൾ ലഭ്യമായി കഴിഞ്ഞാൽ ഉടൻ പൈലറ്റ് പദ്ധതി ആരംഭിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണത്തിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ 10 രൂപ, 20 രൂപ നോട്ടുകളായിരിക്കും പോളിമർ കറൻസികളായി അച്ചടിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ബയാക്സിയലി ഓറിയൻ്റഡ് പോളി പ്രൊപ്പലീൻ അതിഷ്ഠിത പോളിമർ സബ്സ്ട്രേറ്റിൻ്റെ 68000 റീമുകൾക്കാണ് ആർ.ബി.ഐയുടെ കറൻസി പ്രിൻ്റിംഗ് വിഭാഗമായ ഭരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
Also Read: ‘ക്ലൗഡ്’ ഒരു വി.ഐ.പി തന്നെ; സമീപകാല ചരിത്രം തിരുത്തി എയർ ഇന്ത്യ വിമാനത്തിൽ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തി വളർത്തുനായ!
മെറ്റാലിക് ന്യൂമറൽ, മാഗ്നറ്റിക് സ്യൂഡോ ത്രെഡ്, ഷാഡോ ഇമേജ്, ഇറിഡസെൻ്റ് പാറ്റേണുകൾ, പോർട്രെയ്റ്റ് അടങ്ങിയ ക്ലിയർ വിൻഡോ എന്നിവ ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയ പോളിമർ സബ്സ്ട്രേറ്റ് ഷീറ്റുകളാണ് ആവശ്യമെന്നും. ബി.ആർ.ബി.എൻ,എം.പി.എൽ, സർക്കാർ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിൻ്റിംഗ് ആൻഡ് മിൻ്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ സംവിധാനങ്ങളിൽ പ്രിൻ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിലായിരിക്കണം മെറ്റീരിയൽ എന്നും ഭാരതീയ റിസർവ് ബങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ ടെൻഡർ വ്യക്തമാക്കുന്നു.
പരമ്പരാഗത പേപ്പർ കറൻസിയേക്കാൾ കൂടുതൽ കാലം ഈടുനിൽക്കുന്നവയാണ് പോളിമർ കറൻസി നോട്ടുകൾ. ഈർപ്പം ഇത്തരം നോട്ടുകളെ കാര്യമായി ബാധിക്കില്ല, നോട്ടുകളി അഴുക്കുകൾ അടിഞ്ഞുകൂടില്ല, തെയ്മാനവും കുറയും. കേടുപാടുകൾ സംഭവിക്കുന്ന പേപ്പർ നോട്ടുകൾക്ക് പകരം പുതിയ നിലവിൽ പുതിയ നോട്ടുകൾ അച്ചടിക്കുന്നുണ്ട്. പോളിമർ കറൻസികളുടെ ഉപയോഗം വ്യാപകമാകുന്നതോടെ ഇത്തരം ചിലവുകൾ കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പൈലറ്റ് പ്രൊജക്റ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2027-ഓടുകൂടി പദ്ധതി പുർണ തോതിൽ നടപ്പാക്കാനാകും എന്നാണ് നിലവിലെ പ്രതിക്ഷ. ഓസ്‌ട്രേലിയ, യു,കെ, കാനഡ, ന്യൂസിലാൻഡ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം പോളിമർ കറൻസികൾ പുറത്തിറക്കിയിട്ടുണ്ട്.
English Summary
The Reserve Bank of India is set to trial polymer currencies in the country. Ahead of the launch of plastic currency notes, the Reserve Bank has invited global tenders for the supply of polymer substrate sheets used in making banknotes. These are special types of polymer sheets with high security features. Currently, Indian currencies are printed using a special type of paper based on cotton. If the new trial is successful, India will switch to higher quality polymer notes that are not susceptible to damage over time.