Sabarimala Women Entry: ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമായി കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

Sabarimala Women Entry Case Update: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനുള്ള അധികാരപരിധി കോടതിക്കുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിഇടപെടുമെന്നും ചീഫ് ജസ്റ്റിസ്റ്റും വ്യക്തമാക്കി.

Sabarimala Women Entry: ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമായി കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

Supreme Court

Published: 

08 Apr 2026 | 01:41 PM

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടക്കുന്നത്. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നാണ് കേന്ദ്രത്തിൻ്റെ വാദം. എന്നാൽ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്നാണ് സുപ്രീം കോടതി അതിന് മറുപടി നൽകിയത്.

കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ വാദിക്കുന്നത്. ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാനുള്ള അധികാരപരിധി കോടതിക്കുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു.

ALSO READ: ശബരിമല യുവതീ പ്രവേശം: ഇന്ന് മുതൽ വാദം തുടങ്ങും, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടം

എന്നാൽ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്നതായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് സ്വമേധയാ കേസെടുക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയിൽ ആചാരങ്ങളെ വിലയിരുത്തി കോടതിക്ക് ഇടപെടാനാകുമെന്നാണ് ഒമ്പതം​ഗ ബെഞ്ചിലെ ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. ആചാരങ്ങൾ പൊതു ക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിഇടപെടുമെന്നും ചീഫ് ജസ്റ്റിസ്റ്റും വ്യക്തമാക്കി.

ക്ഷേത്രത്തിൽ പൂജാരികളെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രം ആവർത്തിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഒരു സർക്കാരിനും കൈ കടത്താനാകില്ലെന്നും വിശ്വാസികളായാലും അല്ലാത്തവരായാലും ഒരു സർക്കാരിനും ഇതിന് അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം.

Follow Us
Related Stories
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
ഇക്കിളി സബ്സ്ക്രിപ്ഷൻ അ‌ല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ ​സൈബർ ​ക്രിമിനലുകളുടെ ‘ആശാൻ’ അ‌റസ്റ്റിൽ; പ്രായം 18
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി