BRICS 2026 : എല്ലാം സെറ്റാണ്! ബ്രക്സ് ഉച്ചകോടിക്ക് തയ്യാറായി ഇന്ത്യ
BRCIS 2026 Summit : 18-ാമത് ബ്രിക്സ ഉച്ചകോടിക്കാണ് നാളെ കൊടിയേറുന്നത്. ലോക നേതാക്കളെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറായി എന്ന് അറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡൻ്റെ വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കും
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് തയ്യാറായി ഇന്ത്യ. രാജ്യം ലോകനേതാക്കളെ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു എന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. സെപ്റ്റംബർ 12ന് ആരംഭിക്കുന്ന ഉച്ചകോടി 13-തീയതി വരെ ഉണ്ട്. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷിജിൻപിങ്, പെസഷ്കിയനുള്ളൾപ്പെടെയുള്ള ലോകനേതാക്കളെ നാളെ മുതൽ ഡൽഹിയിലേക്കെത്തും. ശനിയാഴ്ചാണ് ചൈനീസ് പ്രസിഡൻ്റ് രാജ്യതലസ്ഥാനത്തേക്ക് എത്തുക. 20ൽ അധികം ലോക നേതാക്കളാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
രാജ്യം തയ്യാറായി വീഡിയോ പങ്കുവെച്ച് പ്രധനനമന്ത്രി
All set for BRICS 2026!@BricsIndia2026 pic.twitter.com/nXqqoBmoAm
— Narendra Modi (@narendramodi) September 10, 2026
പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യയിലേക്കെത്തുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷം ഷീ ജിൻപിങ് ന്യൂ ഡൽഹിയിലേക്കെത്തുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ നയതന്ത്ര ബന്ധത്തിന് തുടക്കം കുറിക്കാനുള്ള സൂചനയും കൂടിയാണിത്. ഉച്ചകോടിക്ക് 48 മണിക്കൂർ തൊട്ടുമുമ്പാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഷീ ജിൻപിങ് ബ്രിക്സിൽ പങ്കെടുക്കുമെന്ന് വിവരം സ്ഥിരീകരണം നൽകിയത്. ശനിയാഴ്ച എത്തുന്ന ചൈനീസ് പ്രസിഡൻ്റ് 13-ാം തീയതി മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. 2020ലെ ഗാൽവാൻ സംഭവത്തിന് ശേഷം താറുമാറായ ഇന്ത്യ ചൈന നയതന്ത്ര ബന്ധം ഈ വരവോടെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചിരുന്നു.