AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

BRICS 2026: ഇന്ത്യൻ യൂത്തിന്റെ ഡീപ്-ടെക് മികവ് അവിശ്വസനീയം!; കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

Pralhad Joshi visits BRICS Bharat Innovates: ഇന്ത്യയുടെ ഗവേഷണ മേഖലയെ ആഗോളതലത്തിൽ മുൻപന്തിയിലെത്തിക്കുന്ന യുവ സംരംഭകരുടെ പരിശ്രമങ്ങളെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭിനന്ദിച്ചു. വൈവിധ്യമാർന്ന ഡീപ്-ടെക് സാങ്കേതികവിദ്യകൾ രാജ്യത്തിന്റെ ഭാവി വികസനത്തിന് വലിയ കരുത്തേകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റാർട്ടപ്പുകൾ നേരിടുന്ന വെല്ലുവിളികൾ വിവിധ സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും ചേർന്ന് സജീവമായി എങ്ങനെ പരിഹരിക്കും എന്നതിനെക്കുറിച്ചും ആശയവിനിമയം നടന്നു.

BRICS 2026: ഇന്ത്യൻ യൂത്തിന്റെ ഡീപ്-ടെക് മികവ് അവിശ്വസനീയം!; കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി
Education Minister Pralhad JoshiImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 11 Sep 2026 | 09:24 PM

ന്യൂഡൽഹി: ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ്-ഭാരത്-ഇന്നോവേറ്റ്സ് പ്രദർശനം സന്ദർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീമതി ദീപ്തി ഗൗർ മുഖർജിയും. രാജ്യത്തെ മുൻനിര ഡീപ്-ടെക് (Deep-Tech) സ്റ്റാർട്ടപ്പുകളുമായും യുവ ഇന്നോവേറ്റ്സുമായി അവതാരകരുമായും ഇരുവരും നേരിട്ട് സംവദിക്കുകയും, അവിടെ പ്രദർശിപ്പിച്ച നൂതന സാങ്കേതികവിദ്യകൾ വിലയിരുത്തുകയും ചെയ്തു. ഇന്ത്യയുടെ ഗവേഷണ മേഖലയെ (Research and Innovation Ecosystem) ആഗോളതലത്തിൽ മുൻപന്തിയിലെത്തിക്കുന്ന യുവ സംരംഭകരുടെ പരിശ്രമങ്ങളെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭിനന്ദിച്ചു.

വൈവിധ്യമാർന്ന ഡീപ്-ടെക് സാങ്കേതികവിദ്യകൾ രാജ്യത്തിന്റെ ഭാവി വികസനത്തിന് വലിയ കരുത്തേകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ദീപ്തി ഗൗർ മുഖർജി യുവ സംരംഭകരുമായി ടെക്നോളജി, വിപണി ലഭ്യത തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി.

ALSO READ: അന്ന് ബ്രിക്സിലെ ചോദ്യ ചിഹ്നമായി നിന്ന രാജ്യം, ഇന്ന് ആതിഥേയരായി മാറിയ കഥ

ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ഡൽഹി

18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി രാജ്യ തലസ്ഥാനം ഒരുങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ചാണ് ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടി വേദിയാകുക. ബ്രിക്സ് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക മുദ്രാവാക്യം.

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കൾക്ക് അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. നേതാക്കൾ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും. ‘ഭാരത് ഇന്നൊവേറ്റ്സ്’ എന്ന പ്രദർശനവും നേതാക്കൾ ഒന്നിച്ച് കാണും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ പ്രധാന ഭാഗങ്ങളെല്ലാം പോസ്റ്ററുകളും ദീപാലങ്കാരങ്ങളും നിറഞ്ഞിരിക്കുകയാണ്. രാഷ്ട്രത്തലവന്മാർ, വിദേശ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനാ മേധാവികൾ, പ്രമുഖ വ്യക്തികൾ എന്നിവരെല്ലാം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തും. നഗരത്തിലെ ഒമ്പത് ഹോട്ടലുകളിലായാണ് പ്രതിനിധിക താമസിക്കുക. ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹി ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണ ഏർപ്പെടുത്തും.

English Summary:

BRICS Bharat Innovates Exposition showcases 37 Indian deep-tech startups in New Delhi. India’s deep-tech innovations, is being held on September 11-12 at Bharat Mandapam.

Follow Us