Maharashtra Hair Loss Issue: അസാധാരണ മുടികൊഴിച്ചിൽ; മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ പരിഭ്രാന്തിയിൽ

Sudden Hair Loss In Maharashtra: ഈ ഗ്രാമങ്ങളിൽ ഏകദേശം 30 മുതൽ 40 വരെ ആളുകൾക്ക് കാര്യമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില ആളുകൾക്ക് അവരുടെ മുടി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എന്നാൽ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ ജലം മലിനീകരണമായതാവാം മുടി കൊഴിഞ്ഞുപോകാൻ കാരണമെന്നും ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഗ്രാമീണവാസികളുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്.

Maharashtra Hair Loss Issue: അസാധാരണ മുടികൊഴിച്ചിൽ; മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ പരിഭ്രാന്തിയിൽ

കൊഴിഞ്ഞ മുടിയുമായി വയോധിക.

Published: 

08 Jan 2025 | 09:52 PM

മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ ആളുകളിൽ അസാധാരണ മുടികൊഴിച്ചിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ബുൽധാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിങ്ക്‌ന തുടങ്ങിയ മൂന്ന് ഗ്രാമങ്ങളിലെ അമ്പതോളം പേരിൽ ഒരാഴ്ചയ്ക്കിടെയാണ് ഇത്തരമൊരു മുടക്കൊഴിച്ചിൽ കണ്ടെത്തിയത്. അജ്ഞാതമായ ആരോഗ്യപ്രശ്നം മൂലം മൂന്ന് ഗ്രാമത്തിലെ നിവാസികൾ പരിഭ്രാന്തിയിലാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്.

ഈ ഗ്രാമങ്ങളിൽ ഏകദേശം 30 മുതൽ 40 വരെ ആളുകൾക്ക് കാര്യമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില ആളുകൾക്ക് അവരുടെ മുടി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. എന്നാൽ കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താൽ ജലം മലിനീകരണമായതാവാം മുടി കൊഴിഞ്ഞുപോകാൻ കാരണമെന്നും ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഗ്രാമീണവാസികളുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്.

പെട്ടെന്നുള്ള മുടികൊഴിച്ചിലിന് ഏതെങ്കിലും രോഗമോ മറ്റേതെങ്കിലുമാണോ എന്നത് പരിശോധനയ്ക്ക് ശേഷമാത്രമെ വ്യക്തമാകു. പെട്ടെന്ന് മുടികൊഴിയാൻ തുടങ്ങുകയും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ മുടിയും പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിയിലാണ് പല ആളുകളും. ​ഗ്രാമത്തിലെ ഒരു വയോധിക ഒരാഴ്ച്ചയ്ക്കിടെ തൻ്റെ മുടി മുഴുവനായി കൊഴിഞ്ഞതായി ആരോഗ്യവകുപ്പ് അധികരോട് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.

മൂന്ന് വില്ലേജുകളിൽ നിന്ന് ശേഖരിച്ച വെള്ളത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. രോഗബാധിതരായ ആളുകളുടെ തലയോട്ടിയിൽ ബയോപ്‌സി നടത്തണമെന്നും അതുവഴി രോഗം കണ്ടുപിടിക്കാൻ കഴിയുമെന്നും വിദഗ്ധർ പറഞ്ഞു. വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയുടെയും ബയോപ്‌സിയുടെയും റിപ്പോർട്ട് രണ്ടോ മൂന്നോ ദിവസത്തിനകം പുറത്തുവരും. അതുവരെ മുടികൊഴിച്ചിലിൻ്റെ കാരണത്തെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.

പരിശോധനാഫലം എത്തിയാൽ മാത്രമേ എന്താണ് യാഥാർഥ കാരണമെന്ന് വ്യക്തമാവുകയുള്ളൂ. സംഭവം വലിയ ചർച്ചയായതോടെ ചികിത്സ തേടി ആശുപത്രിയിലേക്കെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചെറിയ കുട്ടികളടക്കമുള്ളവരുടെ മുടി ചെറുതായി വലിക്കുമ്പോൾ തന്നെ ഊരിപോരുന്ന അവസ്ഥ വീഡിയോയിലൂടെ വ്യക്തമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ