BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്
Iran-UAE Talks at BRICS Meet, India Emerges as a Key Peacemaker: ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അബുദബി കിരീടാവകാശി ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സാായിദ് എന്നിവര്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു. പെസെഷ്‌കിയാന്‍ യുഎഇയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യ. ഇന്ത്യയുടെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയത്. ഇറാനും യുഎഇയും തമ്മില്‍ ചര്‍ച്ച നടത്താന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുകയായിരുന്നു.
ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അബുദബി കിരീടാവകാശി ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സാായിദ് എന്നിവര്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു. പെസെഷ്‌കിയാന്‍ യുഎഇയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യാക്രമണം ശക്തമാക്കിയിരുന്നു. ഇത് ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം വഷളാക്കി, ഇതിനിടെയാണ് ഈ കൂടിക്കാഴ്ച. കഴിഞ്ഞ ഏപ്രിലില്‍ ഇസ്ലാമാബാദില്‍ വെച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥരും അമേരിക്കയും മേഖലയിലെ സഖ്യകക്ഷികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ യുഎഇ ഇതില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കുറയ്ക്കണമെന്ന ആവശ്യത്തില്‍ ഇറാനും യുഎഇയും മറ്റ് ബ്രിക്‌സ് രാജ്യങ്ങളോടൊപ്പം ചേര്‍ന്നു. അമേരിക്കയുമായും ഇസ്രായേലുമായുമുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇറാനും യുഎഇയുമായി ദൃഢമായൊരു ബന്ധം ഇന്ത്യ കെട്ടിപ്പടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച 140 ഖണ്ഡികകളുള്ള പ്രഖ്യാപനത്തിനാണ് ഇരുരാജ്യങ്ങളും സമ്മതം മൂളിയത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും ഐഎഇഎയുടെ പ്രസക്തമാായ പ്രമേയങ്ങളുടെയും ലംഘനമാണ് കഴിഞ്ഞയേറെ നാളുകളായി പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പൂര്‍ണ സംരക്ഷണത്തിന് കീഴില്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സമാധാനപരമായ ആണവ സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ എല്ലാ രാജ്യങ്ങളും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇരുവിഭാഗത്തിന്റെയും താത്പര്യങ്ങളും അഭിപ്രായങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യ പ്രഖ്യാപനം തയാറാക്കിയത്.
സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതുവരെ നമ്മള്‍ പോരാടണമെന്ന് പെസെഷ്‌കിയാന്‍ പറഞ്ഞു. സമാധാനപരമായ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഇത് ബാധകമാണെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്.
അതേസമയം, ഇതിനിടെ കുവൈത്തിലെ അഹമ്മദ് അല്‍ ജാബര്‍ വ്യോമതാവളത്തിലും യുഎഇയിലെ അല്‍ മിന്‍ഹാദ് വ്യോമതാവളത്തിലുമുള്ള യുഎസ് സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഇറാന്‍ സൈന്യം ആക്രമണം നടത്തി. യുഎസ് സൈന്യത്തിന്റെ ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങള്‍, ഉപകരണ ഡിപ്പോകള്‍, യുദ്ധവിമാന ഹാംഗറുകള്‍ എന്നിവ തകര്‍ത്തതായാണ് ഇറാന്‍ സൈന്യം അറിയിക്കുന്നത്.
English Summary
Iran and the UAE held bilateral talks as part of BRICS diplomacy, highlighting efforts to strengthen dialogue amid regional tensions. India also emerged as an important voice for peace and diplomatic engagement.