AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arvind Kejriwal: ഒടുവിൽ കെജരിവാളിന് ജാമ്യം, മുഖ്യമന്ത്രിയുടെ ചുമതലകൾ പാടില്ല

ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്, വോട്ടണ്ണൽ ദിവസത്തിന് മുൻപ് വീണ്ടും ഹാജരാവണം

Arvind Kejriwal: ഒടുവിൽ കെജരിവാളിന് ജാമ്യം, മുഖ്യമന്ത്രിയുടെ ചുമതലകൾ പാടില്ല
അരവിന്ദ് കെജരിവാൾ
Arun Nair
Arun Nair | Published: 10 May 2024 | 02:56 PM

ന്യൂഡൽഹി: കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ-1 വരെയാണ് ജാമ്യ കാലാവധി. ഡൽഹി ലിക്കർ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റാണ് കെജരിവാളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം വോട്ടെണ്ണൽ വരെ ജാമ്യം നീട്ടി നൽകണമെന്ന് കെജരിവാൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് അനുവദിച്ചില്ല. ലോകസഭാ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് ജാമ്യം. ജാമ്യത്തിലാണെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കാൻ പാടുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.

Follow Us