Supreme Court: സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പൊളിച്ചെഴുതണമെന്ന ഹർജി തള്ളി; സമൂഹം മാറണമെന്ന് സുപ്രീം കോടതി

Supreme Court Rejects Reforms Dowry Laws: സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പൊളിച്ചെഴുതണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി. ഒരു സമൂഹമെന്ന നിലയിൽ തങ്ങൾ മാറേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Supreme Court: സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പൊളിച്ചെഴുതണമെന്ന ഹർജി തള്ളി; സമൂഹം മാറണമെന്ന് സുപ്രീം കോടതി

സുപ്രീം കോടതി

Published: 

28 Jan 2025 | 08:47 AM

സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പൊളിച്ചെഴുതണമെന്ന ഹർജി തള്ളി സുപ്രീം കോടതി. അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സ്ത്രീധന, ഗാർഹിക നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനായി ഇവ പൊളിച്ചെഴുതാൻ ഒരു വിദഗ്ധ സമിതിയെ നിയമിക്കണമെന്നതായിരുന്നു പൊതുതാത്പര്യ ഹർജി. ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

ഇക്കാര്യത്തിൽ പാർലമെൻ്ററി നിയമങ്ങളുണ്ട് എന്ന് ജസ്റ്റിസ് ബിവി നാഗരത്ന പറഞ്ഞു. സമൂഹമെന്ന നിലയിൽ നമ്മൾ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ടെക്കി അതുൽ സുഭാഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വിശാൽ തിവാരി പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടിക്രമങ്ങൾ എടുക്കണമെന്ന് ഹർജിയിൽ വിശാൽ തിവാരി ആവശ്യപ്പെട്ടു. വിവാഹത്തിൽ ലഭിക്കുന്നതും നൽകുന്നതുമായ പണത്തിൻ്റെയും സമ്മാനങ്ങളുടെയും കണക്കെടുത്ത് അത് വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കണമെന്ന നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

“സ്ത്രീധന നിരോധന നിയമവും ഇന്ത്യൻ പീനൽ കോഡ് 498എയും സ്ത്രീധനാവശ്യങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണ്. പക്ഷേ, നമ്മുടെ രാജ്യത്ത് ഇത്തരം നിയമങ്ങൾ നിയമവിരുദ്ധമായ പല കാര്യങ്ങളും ആവശ്യപ്പെടാനുള്ള ആയുധമായിരിക്കുന്നു. ഇത്തരം നിയമങ്ങൾ കൊണ്ട് ഭർത്താവിൻ്റെ കുടുംബത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഭാര്യക്കും ഭർത്താവിനുമിടയിലുണ്ടാവുന്ന തർക്കങ്ങളിൽ ഈ നിയമം കൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പലരും ശ്രമിക്കുന്നു. ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് വിവാഹിതരായ പുരുഷന്മാർ ഭാര്യമാർക്കെതിരെ ഉന്നയിക്കുന്ന പരാതികൾ സംശയത്തോടെയാണ് കോടതികൾ വീക്ഷിക്കുന്നത്.”- ഹർജിയിൽ അദ്ദേഹം പറയുന്നു.

ഇത്തരത്തിൽ നിയമം ദുരുപയോഗം ചെയ്യുന്ന നിരവധി അവസരങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. അത് നമ്മുടെ നിയമവ്യവസ്ഥയിലും പോലീസ് സംവിധാനത്തിലുമുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തിയത്. ഇത് അതുൽ സുഭാഷുമായി ബന്ധപ്പെട്ട കേസ് മാത്രമല്ല. ഭാര്യമാരെക്കാരണം ജീവനൊടുക്കിയ നിരവധി ഭർത്താക്കന്മാരുണ്ട്. സ്ത്രീധന നിയമം ദുരുപയോഗപ്പെടുത്തുന്നതിനാൽ ഈ നിയമങ്ങളുടെ ശരിയായ ഉപയോഗം പോലും ഇപ്പോൾ നടക്കുന്നില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു.

Also Read: Atul Subhash Wife Arrest: അതുൽ സുഭാഷിന്റെ ആത്മഹത്യ; ഭാര്യ നികിത അറസ്റ്റിൽ

അതുൽ സുഭാഷ് കേസിൽ ഭാര്യ അറസ്റ്റിൽ
ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റിലായിരുന്നു. ഭാര്യ നികിത സിംഘാനിയയെ ഗുരുഗ്രാമില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. സഹോദരന്‍ അനുരാഗ് സിംഘാനിയയും അമ്മയും നികിതയ്ക്കൊപ്പം പിടിയിലായി. 24 പേജുള്ള ആത്മഹത്യാകുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഇതിലെ ആരോപണങ്ങളിൽ അന്വേഷണം നടത്തിയാണ് പോലീസ് ഒടുവിൽ ഭാര്യയെയും സഹോദരനെയും അമ്മയെയും പിടികൂടിയത്.

2019ലാണ് അതുൽ സുഭാഷും ഭാര്യ നികിത സിംഘാനിയയും വിവാഹിതരായത്. മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹിതരായ ദമ്പതിമാർക്ക് 2020ല്‍ ഒരു മകന്‍ ജനിച്ചു. ഭാര്യയുടെ കുടുംബം നിരന്തരമായി പണം ആവശ്യപ്പെടുമായിരുന്നു എന്ന് അതുൽ സുഭാഷ് ആരോപിച്ചിരുന്നു. കൂടുതല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ 2021ല്‍ മകനെയുമെടുത്ത് ഭാര്യ വീട് വിട്ട് പോവുകയായിരുന്നു എന്നും അതുൽ സുഭാഷ് പറഞ്ഞു. ഇതിന് പിന്നാലെ അതുലിനെതിരെ നികിത പരാതിനൽകുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ