‘തൂക്കിലേറ്റുന്നതിന് പകരം ഇഞ്ചക്ഷൻ”; വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
SC Rejects Plea Seeking 'Less Painful' Alternatives to Death by Hanging: വിഷം കുത്തിവെക്കുക, വെടിയുതിർക്കുക, വൈദ്യുതാഘാതം ഏൽപ്പിക്കുക, ഗ്യാസ് ചേംബർ ഉപയോഗിക്കുക എന്നിവയാണ് തൂക്കിലേയുന്നതിന് പകരമായി ഹർജിക്കാരൻ മുന്നോട്ടുവെച്ച മാർഗങ്ങൾ. ഈ രീതികൾ പിന്തുടരുന്നതോടെ മിനിറ്റുകൾക്കകം മരണം സംഭവിക്കുമെന്ന് \ഹർജിയിൽ ഹർജിയിൽ പറയുന്നു
ന്യൂഡൽഹി: രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം ആവശ്യപെട്ടുകൊണ്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രിം കോടതി. വധശിക്ഷ നടപ്പാക്കാൻ തൂക്കിലേറ്റുന്നതിന് പകരം വേദന കുറഞ്ഞ മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നടപടി. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസുകളിൽ തൂക്കിലേറ്റുന്ന രീതി തന്നെ തുടരുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഈ വിഷയത്തിൽ മുൻപ് സുപ്രീം കോടതി പുറപ്പെടുവിച്ച മൂന്ന് വിധികൾ വിശാല ബെഞ്ചിന് വിടണമെന്ന ഹർജിക്കാരൻ്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. എന്നാൽ ഇപ്പോഴത്തെ വിധി അവസാന വാക്കായി കാണേണ്ടതില്ലെന്നും ഭാവിയിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകനായ ഋഷി മൽഹോത്രയാണ് പൊതുതാല്പര്യ ഹർജി നൽകിയത്. കൂടുതൽ വേദന അനുഭവപ്പെടാത്ത തരത്തിലുള്ള ബദൽ മാർഗ്ഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണം എന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
വിഷം കുത്തിവെക്കുക, വെടിയുതിർക്കുക, വൈദ്യുതാഘാതം ഏൽപ്പിക്കുക, ഗ്യാസ് ചേംബർ ഉപയോഗിക്കുക എന്നിവയാണ് തൂക്കിലേയുന്നതിന് പകരമായി ഹർജിക്കാരൻ മുന്നോട്ടുവെച്ച മാർഗങ്ങൾ. ഈ രീതികൾ പിന്തുടരുന്നതോടെ മിനിറ്റുകൾക്കകം മരണം സംഭവിക്കുമെന്ന് \ഹർജിയിൽ ഹർജിയിൽ പറയുന്നു. തൂക്കിലേറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതവും ക്രൂരവുമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹർജിയിൽ ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നത്.
Also Read: Chennai Metro: യാത്രാസമയം വെറും 5 മിനിറ്റായി കുറയും; അണ്ണാ ശാലൈ ഫ്ലൈഓവർ നവംബറിൽ
തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശം മൗലികാവകാശമായി അംഗീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. തൂക്കിലേറ്റിയ ശേഷം മരണം സ്ഥിരീകരിക്കാൻ ഏകദേശം 40 മിനിറ്റ് എടുക്കും, എന്നാൽ ബദൽ മാർഗങ്ങളിൽ 5 മിനിറ്റിനുള്ളിൽ പ്രക്രിയ പൂർത്തിയാകുമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വധശിക്ഷ നടപ്പാക്കുമ്പോൾ കഴിയുന്നത്ര വേദന കുറഞ്ഞ രീതി പിന്തുടരണം എന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയവും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം ഈ വിഷയത്തിലുള്ള ഇപ്പോഴത്തെ വിധി അവസാന വാക്കായി കാണേണ്ടതില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. ഭാവിയിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പുതിയ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഈ വിഷയം വീണ്ടും പരിഗണിക്കുന്നതിന് നിലവിലെ നടപടി തടസ്സമാകില്ലെന്നും ബെഞ്ച് വിശദീകരിച്ചു. കേന്ദ്ര സർക്കാരിന് വേണമെങ്കിൽ വധശിക്ഷയ്ക്കുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
English Summary
The Supreme Court of India dismissed a petition seeking to replace death by hanging with less painful alternatives like lethal injection or shooting. The court affirmed that hanging remains the official execution method but allowed the central government to form an expert committee to explore alternative options in the future.