AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ഒരു നാണവുമില്ലാതെ മുൻ നിരയിൽ” സ്വാതന്ത്ര്യദിനാഘോഷത്തിലെ തൃഷയുടെ സാന്നിധ്യം ആയുധമാക്കി ഡി.എം.കെ മുഖപത്രം

DMK Newspaper Tamil Nadu CM Vijay After Actress Trisha Attends Independence Day Celebrations: സമീപകാലത്ത് വിജയ്‌യുടെ ഔദ്യോഗിക പരിപാടികളിലെ തൃഷയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. വിജയുടെ ഭാര്യ സംഗീത വിവാഹവാഹ മോചന ഹർജി നൽയതിന് പിന്നാലെ വിജയിയും തൃഷയും തമ്മിലുള്ള സൗഹൃദം വലിയ രാഷ്ട്രീയ ചർച്ചയായി മാറി

“ഒരു നാണവുമില്ലാതെ മുൻ നിരയിൽ” സ്വാതന്ത്ര്യദിനാഘോഷത്തിലെ തൃഷയുടെ സാന്നിധ്യം ആയുധമാക്കി ഡി.എം.കെ മുഖപത്രം
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പരസ്പരം സല്യൂട്ട് ചെയ്യുന്ന വിജയിയും തൃഷയുംImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 18 Aug 2026 | 03:07 PM

ചെന്നൈ: ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നടി തൃഷ കൃഷ്ണൻ പങ്കെടുത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ മുഖപത്രം ‘മുരശൊലി’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ കടുത്ത വിമർശനമാണ് വിജയ്‌ക്കെതിരെ ഉന്നയിക്കുന്നത്. പരിപാടിയിൽ തൃഷ മുൻനിരയിൽ ഇരുന്നതിനെയും ഇരുവരും പരസ്പരം സല്യൂട്ട് ചെയ്തതിനെയും പത്രം ചോദ്യം ചെയ്യുന്നുണ്ട്.

സർക്കാരിൻ്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇത്തരം ഇടപെടലുകൾ ഉചിതമാണോ എന്നും ഡി.എം.കെ മുഖപത്രം ചോദ്യം ഉന്നയിക്കുന്നു. “യാതൊരു നാണവുമില്ലാതെയാണ് നടി സർക്കാരിൻ്റെ ഔദ്യോഗിക പരിപാടിയിൽ മുൻനിരയിൽ ഇരിക്കുന്നതും, ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്നതും. വോട്ട് ചെയ്ത ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളല്ല ഇത്” എന്ന് ലേഖനത്തിൽ പറയുന്നു. സംഭവത്തെ ന്യായീകരിക്കാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും പത്രം കുറ്റപ്പെടുത്തുന്നു.

വിജയ്‌ ആരാധകർക്ക് മാത്രമേ ഒരു നടിയെ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെ അംഗീകരിക്കാൻ കഴിയൂ. “നിങ്ങൾക്ക് വോട്ട് ചെയ്തതിൽ.ഇപ്പോൾ ഖേദിക്കുന്നു” എന്ന തരത്തിലുള്ള പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനങ്ങൾ വിഡ്ഢികളല്ലെന്നും വിജയ് ജനങ്ങളിൽ നിന്നും കൂടുതൽ ഒറ്റപ്പെടുമെന്നും ലേഖനത്തിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. സർക്കാരിനൊപ്പം നിൽക്കണമെന്ന വിജയ്‌യുടെ അഭ്യർത്ഥന ഇത്തരം വിമർശനങ്ങളെ മറികടക്കാനുള്ള തന്ത്രമാണെന്നും ലേഖനത്തിൽ പറയുന്നു

Also Read: Anumol wedding Video: ലൈഫിലെ ബിഗ് ഡേ ആരോടും പറയാൻ തോന്നിയില്ല! എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് അനുമോൾ

സമീപകാലത്ത് വിജയ്‌യുടെ ഔദ്യോഗിക പരിപാടികളിലെ തൃഷയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. വിജയുടെ ഭാര്യ സംഗീത വിവാഹവാഹ മോചന ഹർജി നൽയതിന് പിന്നാലെ വിജയിയും തൃഷയും തമ്മിലുള്ള സൗഹൃദം വലിയ രാഷ്ട്രീയ ചർച്ചയായി മാറി.

മാനസിക പീഡനം, അവഗണന തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് ഫെബ്രുവരിയിലാണ് വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. എന്നാൽ മാസങ്ങൾക്കിപ്പുറം ആഗസ്റ്റ് ആദ്യത്തോടെ സംഗീത ഹർജി പിൻവലിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉയർന്നുവന്ന വിവാദങ്ങളിൽ വിജയ് നേരിട്ടുള്ള പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. “പ്രശ്നങ്ങൾ എനിക്ക് വിട്ടേക്കൂ ഞാനത് കൈകാര്യം ചെയ്തോളം നിങ്ങൾ അതോർത്ത് ആശങ്കപ്പെടേണ്ടതില്ല’ എന്ന് ടി.വി,കെയുടെ ഒരു രാഷ്ട്രീയ പരിപാടിയിൽ അന്ന് വിജയ് പ്രതികരിച്ചിരുന്നു.

തൃഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പുറമെ സിനിമാ മേഖലയുമായി ബന്ധമുള്ളവരെ വിജയ് സർക്കാർ സുപ്രധാന പദവികളിൽ നിയമിച്ചതിനെതിരെയും പത്രം വിമർശനം ഉന്നയിക്കുന്നുണ്ട്. വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ നിർമ്മാതാവ് വെങ്കട്ട നാരായണ, ‘ബിഗിൽ’, ‘കോഡ്’ എന്നീ സിനിമകളുടെ നിർമ്മാതാവ് അർച്ചന കൽപ്പാത്തി, ‘ലിയോ’ നിർമ്മാതാവ് ജഗദീഷ് പളനിസ്വാമി തുടങ്ങിയവരുടെ നിയമനങ്ങളെ ഡി.എം.കെ മുഖപത്രം ചോദ്യം ചെയ്യുന്നു.

English Summary

DMK’s mouthpiece Murasoli criticized Tamil Nadu Chief Minister C. Joseph Vijay over actress Trisha Krishnan’s front-row presence at the state’s Independence Day event. The editorial questioned their exchange of salutes, claiming voters wouldn’t tolerate it, and accused Vijay of fearing for his political position just three months into office.

Follow Us