Tahawwur Rana Extradition: ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യം; തഹാവൂർ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രീംകോടതി

Tahawwur Rana Extradition: 2008 നവംബർ 26നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം. ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷനുകൾ, ജുത കേന്ദ്രം എന്നിവിടങ്ങളിൽ മൂന്ന് ദിവസങ്ങളിൽ നടന്ന ആക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്.

Tahawwur Rana Extradition: ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യം; തഹാവൂർ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രീംകോടതി

തഹാവൂർ റാണ

Published: 

08 Apr 2025 | 07:50 AM

വാഷിങ്ടൺ: 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയിലേക്കുള്ള കൈമാറ്റം തടയണമെന്ന് ആവശ്യപ്പെട്ടുള്ള റാണയുടെ അപേക്ഷയാണ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് തള്ളിയത്.

നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് 64 കാരനായ റാണയെ പാർപ്പിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകിയിരുന്നു. പിന്നാലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാണ അടിയന്തര അപേക്ഷ സമർപ്പിച്ചു. എന്നാൽ മാർച്ചിൽ സുപ്രീം കോടതി റാണയുടെ ഹർജി തള്ളി. ഇതേത്തുടർന്ന്, ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റാണ തന്റെ അടിയന്തര അപേക്ഷ പുതുക്കി നൽകുകയായിരുന്നു.

ALSO READ: പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ ഇനിയും കൂട്ടും; ചൈനയ്ക്ക് ട്രംപിന്റെ ഭീഷണി

2008 നവംബർ 26നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം. ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷനുകൾ, ജുത കേന്ദ്രം എന്നിവിടങ്ങളിൽ മൂന്ന് ദിവസങ്ങളിൽ നടന്ന ആക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്.

റാണയെ കൈമാറണമെന്ന് ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. 2011 ൽ തഹാവൂർ റാണയെ ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിന് അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും ചെയ്ത് നൽകിയെന്നാണ് കുറ്റം. 2018 ഓഗസ്റ്റിൽ ഇന്ത്യ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കനേഡിയൻ പൗരത്വമുള്ള തഹാവൂർ റാണ പാക്കിസ്ഥാൻ സ്വദേശിയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ