EPFO Interest : എന്ന് ലഭിക്കും പിഎഫ് പലിശ? പുതിയ അപ്ഡേറ്റുമായി ഇപിഎഫ്ഒ

നിരവധി പേരാണ് തങ്ങളുടെ വ‍ർധിപ്പിച്ച പലിശ തുകയ്ക്കായി കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും നിരവധി പേ‍ർ ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്

EPFO Interest : എന്ന് ലഭിക്കും പിഎഫ് പലിശ? പുതിയ അപ്ഡേറ്റുമായി ഇപിഎഫ്ഒ

Epfo-Interest-Rates

Edited By: 

Jenish Thomas | Updated On: 26 Apr 2024 | 09:12 AM

ന്യൂഡൽഹി: ഇപിഎഫ്ഒ മെമ്പറാണോ നിങ്ങൾ ? എന്നാൽ ചില സുപ്രധാന കാര്യങ്ങൾ നിങ്ങളും അറിഞ്ഞിരിക്കണം. എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ 8 ശതമാനത്തിലധികമാണ് ഇപിഎഫ്ഒയിൽ നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. 2023-24-ൽ പലിശ നിരക്ക് 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി ഉയർത്തിയിരുന്നു.

ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ വ‍ർധിപ്പിച്ച പലിശയ്ക്കായി കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും നിരവധി പേ‍ർ ഇത് സംബന്ധിച്ച ചോദ്യങ്ങൾ ആരായുന്നുണ്ട്. ഒരു ട്വീറ്റിന് ലഭിച്ച ചോദ്യത്തിന്റെ മറുപടിയായി പിഎഫ് പലിശ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ലഭ്യമാകാനുള്ള നടപടിക്രമങ്ങൾ ചെയ്ത് വരികയാണെന്നും തുക ഉടൻ അതാത് ഉടമകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നും പ്രൊവിഡന്റ് ഫണ്ട് ബോഡ‍ി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ആർക്കും തന്നെ നഷ്ടം ഉണ്ടാവില്ലെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 28.17 കോടി ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക് പലിശ ഇനത്തിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിച്ച് എത്ര രൂപ പലിശ ലഭ്യമായിട്ടുണ്ടെന്ന് അറിയാൻ സാധിക്കും. ഇതെങ്ങനെയെന്ന് നോക്കാം

ബാലൻസ് പരിശോധിക്കാം

അംഗങ്ങൾക്ക് ഇപിഎഫ്ഒ പോർട്ടൽ വഴി ലോ​ഗിൻ ചെയ്ത് നിങ്ങളുടെ ബാലൻസ് പരിശോധിക്കാം. ഇതിനായി ആദ്യ ഇപിഎഫ്ഒ പോർട്ടലിലേക്ക് പോകുക. യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. നിങ്ങളുടെ PF അക്കൗണ്ട് തിരഞ്ഞെടുക്കുക. ഇതിനുശേഷം, പിഎഫ് പാസ്ബുക്ക് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ബാലൻസ് അറിയാൻ സാധിക്കും.

ഇനിയുമുണ്ട് വഴികൾ

നിങ്ങളുടെ ഫോണിൽ ഉമം​ഗ് ആപ്പുണ്ടെങ്കിൽ അതുവഴിയും പിഎഫ് ബാലൻസ് നിങ്ങൾക്ക് പരിശോധിക്കാം. ഇതിൽ നിങ്ങൾ ഇപിഎഫ്ഒയുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ബാലൻസ് അറിയാൻ സാധിക്കും. 7738299899 എന്ന നമ്പറിലേക്ക് SMS അയച്ചും നിങ്ങളുടെ ബാലൻസ് പരിശോധിക്കാവുന്നതാണ്. ഇതിനെല്ലാം നിങ്ങളുടെ മൊബൈൽ നമ്പ‍‍ർ യുഎഎന്നുമായി ലിങ്ക് ചെയ്തിരിക്കണം എന്നത് നി‍ർബന്ധമാണ്.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിലേത്ത് മിസ്‌ഡ് കോൾ ചെയ്തും നിങ്ങൾക്ക് പിഎഫ് ബാലൻസ് പരിശോധിക്കാം

Related Stories
Bengaluru Power Outage: ബെംഗളൂരുവില്‍ വ്യാപക വൈദ്യുതി മുടക്കം; ദിവസങ്ങളോളം നീണ്ടുനില്‍ക്കും
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്