ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ പിടിയിൽ; ലക്ഷ്യം 6 കോടിയുടെ ബിസിനസ്സും 2 കോടിയുടെ ഇൻഷുറൻസും

Ghaziabad Businessman Uncovers Wife's Slow-Poisoning Plot After Repeated Illness: ഭർത്താവിൻ്റെ അഞ്ച് മുതൽ ആറ് കോടി രൂപ വരെ മൂല്യമുള്ള ട്രാവൽ ഏജൻസിയും, രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയും കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനായി ആസൂത്രിതമായി ഭക്ഷണത്തിൽ വിഷാംശമുള്ള ലെഡ് കലർത്തി നൽകുകയായിരുന്നു. ഭർത്താവിന് പുറമെ സ്വന്തം മകനെയും അനന്തരവനെയും രേണു ലക്ഷ്യമിട്ടു

ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ പിടിയിൽ; ലക്ഷ്യം 6 കോടിയുടെ ബിസിനസ്സും 2 കോടിയുടെ ഇൻഷുറൻസും

പ്രതീകാത്മക ചിത്രം

Published: 

26 Nov 2026 | 07:31 AM

ഗാസിയാബാദ്: കോടികൾ വിലമതിക്കുന്ന ബിസിനസ്സും ഇൻഷുറൻസ് തുകയും സ്വന്തമാക്കാനായി ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിനെയും മകനെയും അനന്തരവനെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വസുന്ധര സ്വദേശിയും പ്രമുഖ ട്രാവൽ ഏജൻസി ഉടമയുമായ സുശീൽ കുമാർ ഭട്‌നാഗറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യ രേണു ഭട്‌നാഗറിനെ ഇന്ദിരാപുരം പോലീസ് പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് നവംബർ 23-നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭർത്താവിൻ്റെ അഞ്ച് മുതൽ ആറ് കോടി രൂപ വരെ മൂല്യമുള്ള ട്രാവൽ ഏജൻസിയും, രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയും കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനായി ആസൂത്രിതമായി ഭക്ഷണത്തിൽ വിഷാംശമുള്ള ലെഡ് കലർത്തി നൽകുകയായിരുന്നു. ഭർത്താവിന് പുറമെ സ്വന്തം മകനെയും അനന്തരവനെയും രേണു ലക്ഷ്യമിട്ടു. സുശീൽ കുമാർ ഇടയ്ക്കിടെ അസുഖബാധിതനാകാൻ തുടങ്ങിയതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്. ഒരേസമയം മകനും അനന്തരവനും കാരണം വ്യക്തമല്ലാത്ത സമാന ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത് സുശീലിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയുടെ ഫലം പുറത്തുവന്നപ്പോൾ കുടുംബം ഞെട്ടി. സുശീലിൻ്റെ ശരീരത്തിൽ അപകടകരമായ അളവിൽ ലെഡിൻ്റെ അംശം കണ്ടെത്തുകയായിരുന്നു.

Also Read: കോടതിക്ക് പുറത്ത് വച്ച് കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റി, ആക്രമണം ജയിലിൽ നിന്നിറങ്ങി നാലാം ദിവസം

തനിക്ക് സാവധാനം വിഷം നൽകുകയാണെന്ന് തിരിച്ചറിഞ്ഞ സുശീൽ സെപ്റ്റംബർ 24-ന് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. തന്നെയും മകനെയും അനന്തരവനെയും കൊലപ്പെടുത്താൻ ഭാര്യ രേണുവും അവരുടെ കുടുംബാംഗങ്ങളും ഗൂഢാലോചന നടത്തിയെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. പരാതി ലഭിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഇന്ദിരാപുരം പോലീസ് രേണുവിനെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ രേണു കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പണത്തോടും സ്വത്തിനോടുമുള്ള ആർത്തിയാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി. “ഭർത്താവിന് ആറ് കോടി രൂപ വിലമതിക്കുന്ന ഒരു ട്രാവൽ ഏജൻസിയുണ്ട്. കൂടാതെ ഞാൻ മാത്രം നോമിനിയായ രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയുമുണ്ട്. അദ്ദേഹം മരിച്ചാൽ ഇതെല്ലാം എനിക്ക് സ്വന്തമാകുമെന്ന് ഞാൻ മനസ്സിലാക്കി. അതിനായാണ് അവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഭക്ഷണത്തിൽ ലെഡ് കലർത്താൻ തുടങ്ങിയത്” രേണു പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

English Summary

Ghaziabad police arrested Renu Bhatnagar for slowly poisoning her husband, son, and nephew with lead in food to claim his Rs 6 crore business and Rs 2 crore insurance.

Loading...
Unable to load recommendations.
Follow Us
Related Stories
Namma Metro: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ബ്ലൂ ലൈൻ മെട്രോയിൽ പുതിയ നീക്കം
NHAI New Guidelines: ദേശീയപാതകളിൽ യാത്രക്കാർക്ക് ഇനി കൂടുതൽ സുരക്ഷ; നിർണ്ണായക മാർഗ്ഗനിർദ്ദേശവുമായി എൻ.എച്ച്.എ.ഐ
അമേരിക്കയുടെ കുടിയേറ്റ വിരുദ്ധ നടപടി; ഈ വർഷം 1,700 ഇന്ത്യക്കാർ നാടുകടത്തപ്പെട്ടു
Delhi Metro: ഡൽഹി-നോയിഡ-ഗുരുഗ്രാം യാത്ര ഇനി അതിവേഗം; മജന്ത ലൈനിലെ 6 പുതിയ സ്റ്റേഷനുകൾ ഉടൻ തുറക്കും
സ്ത്രീകളുടെ സിന്ദൂരത്തെ ​അ‌ശ്ലീലപരമായി താരതമ്യം ചെയ്തു, ഹനുമാനോട് ഉപമിച്ചു: സ്റ്റാൻഡ്-അപ്പ് കൊമേഡിയനെതിരേ കേസ്
No Insurance No Fuel: വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല! വമ്പൻ മാറ്റത്തിന് കേന്ദ്രസർക്കാർ, ആദ്യം നടപ്പാക്കുക ഈ സംസ്ഥാനങ്ങളിൽ
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ