AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

NHAI New Guidelines: ദേശീയപാതകളിൽ യാത്രക്കാർക്ക് ഇനി കൂടുതൽ സുരക്ഷ; നിർണ്ണായക മാർഗ്ഗനിർദ്ദേശവുമായി എൻ.എച്ച്.എ.ഐ

NHAI Directs Deployment of Ambulances and Patrol Vehicles Before Opening Stretches to Motorists: എൻ.എച്ച്.എ.ഐ ടോൾ പിരിക്കുകയും എന്നാൽ നിയന്ത്രണവും പരിപാലനവും മറ്റ് അതോറിറ്റികൾ നിർവ്വഹിക്കുകയും ചെയ്യുന്ന ദേശീയപാതകൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്. ഇത്തരം പാതകളിൽ ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് എൻ.എച്ച്.എ.ഐയുടെ കേന്ദ്രീകൃത ഏജൻസി വഴി തന്നെ ആംബുലൻസ് സേവനം ഉറപ്പാക്കും

NHAI New Guidelines: ദേശീയപാതകളിൽ യാത്രക്കാർക്ക് ഇനി കൂടുതൽ സുരക്ഷ; നിർണ്ണായക മാർഗ്ഗനിർദ്ദേശവുമായി എൻ.എച്ച്.എ.ഐ
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 26 Nov 2026 | 06:42 AM

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിൽ റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും യാത്രക്കാർക്ക് അടിയന്തര സഹായം ഉറപ്പുവരുത്തുന്നതിനുമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ദേശീയപാതകയുടെ പുതിയ ഭാഗങ്ങൾ വാഹനയാത്രക്കാർക്കായി തുറന്നുകൊടുക്കുന്നതിന് മുൻപുതന്നെ ഇൻസിഡൻ്റ് മാനേജ്‌മെൻ്റ് സർവീസസ് പൂർണ്ണമായും സജ്ജമാക്കിയിരിക്കണമെന്നാണ് എൻ.എച്ച്.എ.ഐ ബുധനാഴ്ച പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. ആംബുലൻസുകൾ, റോഡ് പട്രോളിംഗ് വാഹനങ്ങൾ, തകരാറിലാകുന്നതോ അപകടത്തിൽപ്പെടുന്നതോ ആയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ടോ-എവേ ക്രെയിനുകൾ എന്നിവയാണ് ഈ സേവനത്തിൽ ഉൾപ്പെടുന്നത്.

ഗതാഗതം ആരംഭിക്കുന്നതിന് മുൻപുതന്നെ ഇവ പാതകളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് പുതിയ ചട്ടം. ദേശീയപാതകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നിയോഗിക്കുന്ന ഈ രക്ഷാപ്രവർത്തന സംഘങ്ങളെ എൻ.എച്ച്.എ.ഐയുടെ ‘1033’ എന്ന ദേശീയപാത ഹെൽപ്പ്‌ലൈനുമായി ബന്ധിപ്പിക്കും. അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കാൻ പ്രാദേശിക പോലീസ്, അഗ്നിരക്ഷാസേന, സമീപത്തെ ആശുപത്രികൾ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും ഇവയുടെ പ്രവർത്തനം. റോഡ് സുരക്ഷ വർധിപ്പിക്കാനും ദേശീയപാത ഉപയോഗിക്കുന്നവർക്ക് സമയബന്ധിതമായ സഹായം എത്തിക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Also Read: അമേരിക്കയുടെ കുടിയേറ്റ വിരുദ്ധ നടപടി; ഈ വർഷം 1,700 ഇന്ത്യക്കാർ നാടുകടത്തപ്പെട്ടു

നിലവിൽ വാഹനഗതാഗതം നടക്കുന്ന ദേശീയപാതകളിൽ ആംബുലൻസുകൾ എവിടെ വിന്യസിക്കണമെന്നതിലും എൻ.എച്ച്.എ.ഐ വ്യക്തത വരുത്തിയിട്ടുണ്ട്. ഓരോ പാതയിലെയും അപകടങ്ങളുടെ കണക്കുകളും ആ ഭാഗത്തെ പ്രത്യേക ആവശ്യങ്ങളും പരിഗണിച്ച് ടോൾ പ്ലാസകളിലോ മറ്റ് അനുയോജ്യമായ ഇടങ്ങളിലോ ആയിരിക്കും ആംബുലൻസുകൾ സജ്ജമാക്കുക. എൻ.എച്ച്.എ.ഐ നേരിട്ട് പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ദേശീയപാതകളിൽ സെൻട്രലൈസ്ഡ് ഏജൻസി വഴിയായിരിക്കും ആംബുലൻസുകൾ ലഭ്യമാക്കുന്നത്. അതേസമയം, പട്രോളിംഗ് വാഹനങ്ങളും ടോ-എവേ ക്രെയിനുകളും പ്രത്യേക ടെൻഡറുകൾ വഴിയോ ദേശീയപാതകളുടെ പരിപാലനത്തിൻ്റെ ഭാഗമായോ ഏർപ്പെടുത്തും.

എൻ.എച്ച്.എ.ഐ ടോൾ പിരിക്കുകയും എന്നാൽ നിയന്ത്രണവും പരിപാലനവും മറ്റ് അതോറിറ്റികൾ നിർവ്വഹിക്കുകയും ചെയ്യുന്ന ദേശീയപാതകൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്. ഇത്തരം പാതകളിൽ ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് എൻ.എച്ച്.എ.ഐയുടെ കേന്ദ്രീകൃത ഏജൻസി വഴി തന്നെ ആംബുലൻസ് സേവനം ഉറപ്പാക്കും. എന്നാൽ ഈ ഭാഗങ്ങളിൽ പട്രോളിംഗ് വാഹനങ്ങളും ടോ-എവേ ക്രെയിനുകളും ഒരുക്കേണ്ട ഉത്തരവാദിത്തം അതത് പാതകളുടെ നിയന്ത്രണമുള്ള ഹൈവേ അതോറിറ്റിക്കായിരിക്കും.

English Summary

NHAI issued guidelines mandating ambulances, patrol vehicles, and tow-away cranes before opening national highway stretches to traffic, linking teams to the 1033 helpline for faster emergency response.

Follow Us