Namma Metro: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ബ്ലൂ ലൈൻ മെട്രോയിൽ പുതിയ നീക്കം
Bengaluru Namma Metro Blue Line to Ease IT Corridor Traffic Congestion: ബ്ലൂ ലൈന്‍ പാതയിലെ ആദ്യ നാല് സ്റ്റേഷനുകളിലാണ് നിലവില്‍ ട്രയല്‍ റണ്‍ പുരോഗമിക്കുന്നത്. അടുത്ത ഘട്ടത്തില്‍ നാല് സ്റ്റേഷനുകളിലേക്ക് കൂടി പരീക്ഷണ ഓട്ടം വ്യാപിപ്പിക്കാനാണ് പദ്ധതി. ട്രെയിനുകളുടെ പ്രവര്‍ത്തനക്ഷമത, സിഗ്‌നലിങ് സംവിധാനം, മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ട്രയല്‍ റണ്‍ നടത്തുന്നത്.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയില്‍ നിര്‍ണായക പുരോഗതി. ഔട്ടര്‍ റിങ് റോഡ് (ഒആര്‍ആര്‍) ഇടനാഴിയിലെ ബ്ലൂ ലൈന്‍ പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. കെആര്‍ പുരം മുതല്‍ ദൊഡ്ഡനേക്കുണ്ടി വരെയുള്ള ആദ്യ നാല് സ്റ്റേഷനുകളിലാണ് നിലവില്‍ പരീക്ഷണ ഓട്ടം നടക്കുന്നത്. ഈ പാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ നഗരത്തിലെ പ്രധാന ഐടി മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തില്‍ നാല് സ്റ്റേഷനുകളില്‍ പരീക്ഷണ ഓട്ടം
ബ്ലൂ ലൈന്‍ പാതയിലെ ആദ്യ നാല് സ്റ്റേഷനുകളിലാണ് നിലവില്‍ ട്രയല്‍ റണ്‍ പുരോഗമിക്കുന്നത്. അടുത്ത ഘട്ടത്തില്‍ നാല് സ്റ്റേഷനുകളിലേക്ക് കൂടി പരീക്ഷണ ഓട്ടം വ്യാപിപ്പിക്കാനാണ് പദ്ധതി. ട്രെയിനുകളുടെ പ്രവര്‍ത്തനക്ഷമത, സിഗ്‌നലിങ് സംവിധാനം, മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ട്രയല്‍ റണ്‍ നടത്തുന്നത്.
കെആര്‍ പുരം മുതല്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് വരെയുള്ള 19.75 കിലോമീറ്റര്‍ പാതയില്‍ 13 സ്റ്റേഷനുകളാണുള്ളത്. 2027 പകുതിയോടെ ഈ ഭാഗത്ത് യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.
11 മുതല്‍ 12 ലക്ഷം വരെ ജീവനക്കാര്‍ക്ക് പ്രയോജനം
ബെംഗളൂരുവിലെ പ്രധാന ഐടി കമ്പനികളും ടെക് പാര്‍ക്കുകളും സ്ഥിതി ചെയ്യുന്ന ഔട്ടര്‍ റിങ് റോഡിലൂടെയാണ് ബ്ലൂ ലൈന്‍ കടന്നുപോകുന്നത്. ഏകദേശം 11 മുതല്‍ 12 ലക്ഷം വരെ ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Also Read: Namma Metro: ബെംഗളൂരുവിന്റെ മെട്രോ സ്വപ്നത്തിന് തിരിച്ചടി; സർജാപുരം-ഹെബ്ബാൾ പാത വൈകും
നിലവില്‍ റോഡ് മാര്‍ഗമുള്ള യാത്രയ്ക്ക് ഏറെ സമയമെടുക്കുന്ന ഈ മേഖലയിലേക്ക് മെട്രോ എത്തുന്നതോടെ യാത്രാസമയം കുറയ്ക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന ഐടി ജീവനക്കാര്‍ക്കും പുതിയ പാത വലിയ ആശ്വാസമാകും.
വിമാനത്താവളത്തിലേക്കും മെട്രോ കണക്ടിവിറ്റി
ബ്ലൂ ലൈന്‍ പദ്ധതിക്ക് ആകെ 58.2 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ നിന്ന് കെആര്‍ പുരം, ഹെബ്ബാള്‍ വഴി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് പാത നീളുന്നത്. ആകെ 29 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. കെആര്‍ പുരം മുതല്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് വരെയുള്ള ഭാഗം 2027 പകുതിയോടെ പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യം. വിമാനത്താവളം വരെയുള്ള പൂര്‍ണ പാത 2028ഓടെ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
English Summary
Bengaluru Namma Metro’s Blue Line project is making progress, with trial runs underway on the Outer Ring Road corridor. The 19.75-km stretch between KR Puram and Central Silk Board is targeted to open for passenger services by mid-2027. The project is expected to improve connectivity to major IT hubs and ease traffic congestion in Bengaluru.