സണ്ണി ജോസഫ് ഇന്ന് ഡൽഹിയിലേക്ക്; മല്ലികാർജുൻ ഖാർഗേയുമായി കൂടിക്കാഴ്ച നടത്തും
പാർട്ടി- സർക്കാർ ഏകോപനമില്ലെന്ന എ ഗ്രൂപ്പിന്റെ പരാതിയെ കുറിച്ചും ചർച്ചയാകും എന്നും റിപ്പോർട്ട്. കൂടാതെ ഡിസംബർ പകുതിയാകുന്നതോടെ കെപിസിസി പുനഃസംഘടന നടത്താൻ ഹൈക്കമാൻഡ് ആലോചിക്കുന്ന ഘട്ടത്തിൽ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറികൾ വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് തിരി....
തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടയിൽ കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്. അതേസമയം കേന്ദ്ര മന്ത്രിമാർ വിളിച്ചുചേർത്ത ഊർജ്ജമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സണ്ണി ജോസഫ് പോകുന്നത് എങ്കിലും കേരളത്തിലെ നിലവിലെ സാഹചര്യമനുസരിച്ച് ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ഈ വിഷയങ്ങളും സംസാരിക്കുമെന്നാണ് സൂചന.
എ ഗ്രൂപ്പിന്റെ പരാതിയെ കുറിച്ചും ചർച്ചയാകും…
പാർട്ടി- സർക്കാർ ഏകോപനമില്ലെന്ന എ ഗ്രൂപ്പിന്റെ പരാതിയെ കുറിച്ചും ചർച്ചയാകും എന്നും റിപ്പോർട്ട്. കൂടാതെ ഡിസംബർ പകുതിയാകുന്നതോടെ കെപിസിസി പുനഃസംഘടന നടത്താൻ ഹൈക്കമാൻഡ് ആലോചിക്കുന്ന ഘട്ടത്തിൽ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറികൾ വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് തിരി കൊളുത്തിരിക്കുന്നത്.
രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് തന്നെ ക്ഷീണം ഉണ്ടാക്കി. ഒടുവിൽ പരസ്യ വെളിപ്പെടുത്തലുകൾ പാടില്ല എന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിർദ്ദേശം നൽകുകയായിരുന്നു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും പരസ്യമായി പ്രതികരണങ്ങൾ നടത്തരുത് എന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് നിർദ്ദേശം നൽകി. സണ്ണി ജോസഫ് രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.
അതേസമയം രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞദിവസം നടത്തിയ പരസ്യ പ്രതികരണങ്ങളെല്ലാം ആസൂത്രിതമായ നീക്കമാണ് എന്ന നിലപാടിലാണ് എ ഗ്രൂപ്പ് ഉള്ളത്. എ ഗ്രൂപ്പ് സജീവമാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഷാഫി പറമ്പലിനെ ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുന്നത് എന്നും വിമർശനം. എഐസിസി നേതൃത്വത്തിന് മുഖ്യമന്ത്രി വി ഡി സതീശന് എതിരെ പരാതി നൽകിയതിനുള്ള വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണമെന്നും എ ഗ്രൂപ്പ് സംശയിക്കുന്നു.
ENGLISH SUMMARY
Amidst intensifying factional infighting within the Congress, KPCC President and Minister Sunny Joseph will travel to Delhi today. Reports indicate that he is scheduled to hold a meeting with AICC President Mallikarjun Kharge. While the primary purpose of his visit is to attend a conference of Power Ministers convened by Union Ministers, indications suggest that, given the current situation in Kerala, he will also discuss these matters during his meeting with Kharge.