AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മുൻ കാമുകിയെ കയറിപ്പിടിച്ച് ചുംബിച്ചു; വിവാഹിതനായ യുവാവിൻ്റെ നാവ് കടിച്ചെടുത്ത് യുവതി

ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. യുവതി വിവാഹിതയാകാൻ പോകുന്ന എന്ന അറിഞ്ഞതോടെയാണ് വിവാഹതിനായ യുവാവ് തൻ്റെ കാമുകിയെ ബലപ്രയോഗിത്തിലൂടെ പിടികൂടി ലൈംഗികാതിക്രമം ചെയ്യാൻ ശ്രമിച്ചത്.

മുൻ കാമുകിയെ കയറിപ്പിടിച്ച് ചുംബിച്ചു; വിവാഹിതനായ യുവാവിൻ്റെ നാവ് കടിച്ചെടുത്ത് യുവതി
Representational ImageImage Credit source: Tetra Images/Getty Images
jenish-thomas
Jenish Thomas | Published: 18 Nov 2025 21:51 PM

കാൻപൂർ : ബലപ്രയോഗത്തിലൂടെ തന്നെ ചുംബിച്ച മുൻകാമുകൻ്റെ നാവ് കടിച്ചെടുത്ത് യുവതി. ഉത്തർ പ്രദേശിലെ കാൻപൂരിൽ ചമ്പി എന്ന യുവാവിൻ്റെ നാവാണ് മുൻകാമുകി കടിച്ചെടുത്തത്. യുവാവുമായി ബന്ധം അവസാനിപ്പിച്ച് യുവതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോഴാണ് മുൻകാമുകൻ ലൈംഗികാതിക്രമം നടത്തി ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിച്ചത്. അതേസമയം 35കാരാനായ യുവാവ് വിവാഹിതനാണ്.

ചമ്പിയുമായി പ്രണയബന്ധം അവസാനിപ്പിച്ച യുവതി മാതാപിതാക്കൾ നിർദേശിച്ചയാളെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് യുവതിയെ നേരിൽ കാണാൻ യുവാവ് പല തവണ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. എന്നാൽ ഇന്നലെ തിങ്കളാഴ്ച വീടൻ്റെ സമീപത്തെ കുളത്തിൽ യുവതി ഒറ്റയ്ക്ക് പോയപ്പോൾ യുവാവ് പിന്തുടർന്ന് പോയി കയറിപ്പിടിക്കുകയായിരുന്നു. ബലപ്രയോഗം നടത്തി യുവതിയെ കയറിപ്പിടിച്ച മുൻകാമുകൻ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.

ALSO READ : Kolkata: നഴ്സെന്ന പേരിൽ അമ്മയുമായി സൗഹൃദം, പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് യുവതി

എന്നാൽ യുവതി അത് പ്രതിരോധിക്കവെയാണ് മുൻകാമുകൻ്റെ നാവ് കടിച്ചെടുത്തത്. തുടർന്ന് യുവാവ് വേദനകൊണ്ട് നിലവിളിക്കുകയും ചെയ്തു. നിലവിളി ശബ്ദം കേട്ട നാട്ടുകാരെത്തിയപ്പോൾ യുവാവിൻ്റെ വായിൽ മുഴുവൻ ചോര നിറഞ്ഞ് നിൽക്കുകയായിരുന്നു.

ഉടനെ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രഥമ ശുശ്രുഷ നൽകിയതിന് ശേഷം യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തുയെന്ന് കാൻപൂർ ഡെപ്യൂട്ടി കമ്മീഷ്ണർ ദിനേഷ് ത്രിപാഠി അറിയിച്ചു. യുവതിയെ ആക്രമച്ചതിൻ്റെ പേരിൽ മറ്റ് നടപടികളും സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.