AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kolkata: നഴ്സെന്ന പേരിൽ അമ്മയുമായി സൗഹൃദം, പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് യുവതി

Woman kidnaps infant in Kolkata: സർക്കാർ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ചയാണ് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തത്. അന്വേഷണം ഊർജ്ജിതമാക്കിയെന്നും സിസിടിവി ഫൂട്ടേജുകൾ അടക്കമുള്ളവ പരിശോധിക്കുകയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു.

Kolkata: നഴ്സെന്ന പേരിൽ അമ്മയുമായി സൗഹൃദം, പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് യുവതി
പ്രതീകാത്മക ചിത്രംImage Credit source: Unsplash
nithya
Nithya Vinu | Updated On: 18 Nov 2025 06:52 AM

കൊൽക്കത്ത: നഴ്സെന്ന പേരിൽ അമ്മയുമായി പരിചയപ്പെട്ട് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത് യുവതി. കൊൽക്കത്ത സൗത്ത് 24 പർഗാന ജില്ലയിൽ കാശിപൂർ സ്വദേശിയായ മഞ്ജുള ബീബി എന്ന യുവതിയുടെ കുഞ്ഞിനെയാണ് കാണാതായത്.  സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും സിസിടിവി ഫൂട്ടേജുകൾ അടക്കമുള്ളവ പരിശോധിക്കുകയാണെന്നും പൊലീസ് അധികൃതർ അറിയിച്ചു.

കൊൽക്കത്ത സർക്കാർ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ചയാണ് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തത്. ആശുപത്രിയിലെ നഴ്സെന്ന പേരിൽ കുഞ്ഞിന്റെ അമ്മയുമായി യുവതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോവുന്ന വഴിയിൽ ബസിൽ വച്ചാണ് മഞ്ജുളയെ പരിചയപ്പെടുന്നത്. ഇരുവരും ഒന്നിച്ചാണ് ആശുപത്രിയിലേക്ക് എത്തിയത്.

കുട്ടിയെ ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്ന് വാങ്ങാൻ സമയത്ത് മഞ്ജുള കുഞ്ഞിനെ യുവതിയെ ഏൽപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ തിരിച്ചെത്തിയെങ്കിലും  കുട്ടിയേയും യുവതിയേയും കാണാതെ ആവുകയായിരുന്നു. ഉടനെ ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഡല്‍ഹി സ്‌ഫോടനം, ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരണസംഖ്യ 15

 

ഡൽഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ലുക്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. പുതിയ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും പോസ്റ്റ്‌മോർട്ടം പരിശോധനകൾ ഉടൻ നടത്തുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ഭീകരതയുടെ വേരുകള്‍ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹി സ്ഫോടനത്തിലെ കുറ്റവാളികളെ പാതാളത്തിന്റെ ആഴങ്ങളിൽ നിന്നുപോലും പിടികൂടുമെന്നും അവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.