AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Woman Slaps Husband: സമ്പാദിക്കുന്നില്ല, പരസ്യമായി ഭർത്താവിന്റെ കരണത്തടിച്ച് യുവതി; വിഡിയോ വൈറൽ

Woman slaps husband: ഭർത്താവിനെ തല്ലുന്ന യുവതിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിലായിരുന്നു മർദനം. യുവതിക്ക് നേരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

Woman Slaps Husband: സമ്പാദിക്കുന്നില്ല, പരസ്യമായി ഭർത്താവിന്റെ കരണത്തടിച്ച് യുവതി; വിഡിയോ വൈറൽ
Image Credit source: X
Nithya Vinu
Nithya Vinu | Updated On: 09 Apr 2025 | 09:56 PM

സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ പൊതു സ്ഥലത്ത് വച്ച് ഭർത്താവിനെ ആക്രമിച്ച് യുവതി. ഭർത്താവിനെ തല്ലുന്ന യുവതിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഒരു കടയുടെ മുമ്പിലാണ് സംഭവം. ഇവിടെ വച്ച് യുവതി ഒരാളെ തല്ലുന്നതായി വിഡിയോയിൽ കാണാം. പക്ഷേ ആരും ഇടപെടുന്നില്ല. ആദ്യം യുവാവിന്റെ കോളറിൽ പിടിച്ച് കൊണ്ടാണ് തല്ലുന്നത്. നീ എന്റെ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്, എന്നിട്ടും എന്നോട് ആജ്ഞാപിക്കാൻ ശ്രമിക്കുകയാണോ എന്നെല്ലാം യുവതി ചോദിക്കുന്നുണ്ട്. ഭർത്താവ് യുവതിയെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയുന്നില്ല.

 

വിഡിയോ വൈറലായതിന് പിന്നാലെ യുവതിക്ക് നേരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കാരണം എന്ത് തന്നെയായലും ഒരാളെ ഉപദ്രവിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് കമന്റുകൾ. സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണമോ നിയമനടപടിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.