Viral News: മരണപ്പെട്ട അമ്മയുടെ അക്കൗണ്ടിലെത്തിയത് കോടാനുകോടി രൂപ, ഞെട്ടിത്തരിച്ച് യുവാവ്
36 Digit Amount In Bank Account: ദുരൂഹമായ ഇടപാടിനെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് ഇത്രയും പണം അക്കൗണ്ടിലെത്തിയതെന്ന് വ്യക്തമല്ല. കള്ളപ്പണ ഇടപാടാണോ, സാങ്കേതിക പ്രശ്‌നമാണോ എന്നൊക്കെ അന്വേഷിക്കുന്നു
ഒരു സുപ്രഭാതത്തില്‍ അക്കൗണ്ടില്‍ കോടികളെത്തുക. ആഹാ, കേള്‍ക്കുമ്പോള്‍ തന്നെ എന്തു രസമല്ലേ. വിചിത്രമെങ്കിലും അത്തരമൊരു സംഭവം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്നു. രണ്ട് മാസം മുമ്പ് മരിച്ച ഒരു ഗായത്രി ദേവി എന്ന സ്ത്രീയുടെ തുകയിലേക്കാണ് പണമെത്തിയത്. 36 അക്ക സംഖ്യയാണ് അക്കൗണ്ടിലെത്തിയത്. ഈ സ്ത്രീയുടെ മകനായ മകനായ 20കാരനായ ദീപക്ക് ആയിരുന്നു ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. അക്കൗണ്ടില്‍ കോടികളെത്തിയതോടെ യുവാവ് ഞെട്ടി.
नोएडा में 20 साल के दीपक के कोटक महिंद्रा बैंक खाते में 36 डिजिट की धनराशि आई है।
ये रकम 1 अरब 13 लाख 56 हजार करोड़ रुपए बैठती है।
मेरा गणित थोड़ा कमजोर है। बाकी आप लोग गुणा-भाग कर सकते हैं।
फिलहाल इनकम टैक्स विभाग जांच कर रहा है। बैंक खाता फ्रीज कर दिया गया है। pic.twitter.com/cLnZdMKozD
— Sachin Gupta (@SachinGuptaUP) August 4, 2025
ഓഗസ്റ്റ് മൂന്നിന് രാത്രിയിലായിരുന്നു പണം ക്രെഡിറ്റായ സന്ദേശം ദീപക്കിന്റെ ശ്രദ്ദയില്‍പെടുന്നത്. 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയാണ് അക്കൗണ്ടിലെത്തിയത്. ഉടന്‍ തന്നെ യുവാവ് സുഹൃത്തുക്കളെ വിവരമറിയിച്ചു. പിറ്റേന്ന് രാവിലെ തന്നെ യുവാവ് അക്കൗണ്ടുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിലുമെത്തി.
അസ്വഭാവികമായി പണം എത്തിയ പശ്ചാത്തലത്തില്‍ അക്കൗണ്ട് ബാങ്ക് അധികൃതര്‍ മരവിപ്പിച്ചു. ആദായ നികുതി വകുപ്പിനെയും സംഭവം അറിയിച്ചു. ദുരൂഹമായ ഇടപാടിനെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് ഇത്രയും പണം അക്കൗണ്ടിലെത്തിയതെന്ന് വ്യക്തമല്ല. കള്ളപ്പണ ഇടപാടാണോ, സാങ്കേതിക പ്രശ്‌നമാണോ എന്നൊക്കെ അന്വേഷിക്കുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.