AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral story : മാസം 1.8 ലക്ഷം രൂപ വരുമാനം, 12 വീടുകളിലെ പാചകക്കാരൻ: സോഷ്യൽമീഡിയ ഏറ്റെടുത്ത വിജയകഥ ഇങ്ങനെ

Cook Earning Over Rs 1.8 Lakh a Month: മഹാരാജയുടെ ഒരു മാസത്തെ ശമ്പളം 18000 രൂപയാണ്. ഇത് ഒരു വീട്ടിൽ നിന്നാണ് ലഭിക്കുന്നത്. അത്തരത്തിലയാൾ 10- 12 ഓളം വീടുകളിൽ ജോലി ചെയ്യുന്നുണ്ട്. ഒരു വീട്ടിലെ ജോലിക്ക് അരമണിക്കൂറാണ് സമയമെടുക്കുക. സൗജന്യമായി ഭക്ഷണവും ചായയും എല്ലായിടത്തുനിന്നും ലഭിക്കും.

Viral story : മാസം 1.8 ലക്ഷം രൂപ വരുമാനം, 12 വീടുകളിലെ പാചകക്കാരൻ: സോഷ്യൽമീഡിയ ഏറ്റെടുത്ത വിജയകഥ ഇങ്ങനെ
Cook At MumbaiImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 01 Aug 2025 15:15 PM

മുംബൈ: നഗരത്തിലെ തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും ആളുകൾക്ക് സ്വന്തമായി പാചകം ചെയ്യാൻ കഴിയാറില്ല. അങ്ങനെയുള്ളവർക്ക് ഒരു വലിയ അനുഗ്രഹമാണ് വീടുകളിൽ പാചകം ചെയ്യുന്നവർ. നന്നായി പഠിച്ച് മോശമല്ലാത്ത ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥരേക്കാൾ ശമ്പളം ഈ പാചകം ചെയ്യുന്നവർ നേടുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ. വിശ്വസിച്ചേ മതിയാവൂ. കാരണം കഴിഞ്ഞ ദിവസം ഒരു അഭിഭാഷക എക്സിൽ പോസ്റ്റ് ചെയ്ത വിവരം അനുസരിച്ച് മുബൈയിൽ ഉള്ള ഒരു പാചകക്കാരന്റെ മാസ വരുമാനം ഒന്നരലക്ഷത്തിനു മേലെയാണ്.

അഡ്വക്കേറ്റ് ആയുഷി ദോഷിയാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. അവർ പങ്കുവെച്ച് വിവരം അനുസരിച്ച് ആയുഷിയുടെ പാചകക്കാരനായ മഹാരാജയുടെ ഒരു മാസത്തെ ശമ്പളം 18000 രൂപയാണ്. ഇത് ഒരു വീട്ടിൽ നിന്നാണ് ലഭിക്കുന്നത്. അത്തരത്തിലയാൾ 10- 12 ഓളം വീടുകളിൽ ജോലി ചെയ്യുന്നുണ്ട്. ഒരു വീട്ടിലെ ജോലിക്ക് അരമണിക്കൂറാണ് സമയമെടുക്കുക. സൗജന്യമായി ഭക്ഷണവും ചായയും എല്ലായിടത്തുനിന്നും ലഭിക്കും. ഒരു ഗുഡ്ബൈ പോലും പറയാതെ ഓരോ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനും കഴിയും. കണക്ക് കൂട്ടി നോക്കൂ പതിനെണ്ണായിരം രൂപ വെച്ച് 10 വീടുകളിൽ നിന്ന് ലഭിക്കുന്ന മാസവരുമാനം എത്രയെന്ന്.. നിരവധി പേരാണ് ഇതിനു കമന്റുകളുമായി എത്തിയത്.

 

നെറ്റിസൺന്മാർക്ക് പറയാനുള്ളത്

അവർ ആദായനികുതി അടയ്ക്കുന്നുണ്ടോ എന്നാണ് ഒരാളുടെ സംശയം. അതേസമയം ആഡംബരുമായി ഭക്ഷണം കഴിക്കുന്നത് നിർത്തൂ … ലളിതവും പാചകം ചെയ്യാൻ എളുപ്പമുള്ളതുമായ ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് മാറൂ…എന്നാണ് മറ്റൊരാൾ പ്രതികരിച്ചത് ഇങ്ങനെയാണ്.
ചില മെട്രോ നഗരങ്ങളിലെ പാചകക്കാരുടെ അമിത ശമ്പളത്തെ പറ്റി ആശങ്കപ്പെടുന്നവരുമുണ്ട്. ഇത് ന്യായമായ ശമ്പളം ആണെന്നും വാദിക്കുന്നവരും ഏറെ. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴി വെച്ചിട്ടുള്ളത്.