14 വയസുകാരി പനി ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് പകർച്ചപ്പനിയും പനി മരണങ്ങളും കൂടുന്നു

Spread of contagious fever on the rise in Kerala: പകർച്ചപ്പനി വ്യാപനം ഉൾപ്പെടെ ശക്തമാകുമ്പോഴും സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് അയവില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് ഇൻഫ്ലുവൻസ വ്യാപനം മുന്നോട്ട് പോകുന്നത് എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി കണക്കിലെടുത്ത് മരുന്ന് കമ്പനികൾക്കുള്ള കുടിശിക തീർപ്പാക്കാൻ 500 കോടി അടിയന്തരമായി നൽകണമെന്ന് ആരോഗ്യവകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

14 വയസുകാരി പനി ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് പകർച്ചപ്പനിയും പനി മരണങ്ങളും കൂടുന്നു

14 Year Old Girl Dies Of Fever

Published: 

03 Oct 2026 | 07:41 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനവും അ‌തിനെത്തുടർന്നുള്ള മരണങ്ങളും വർധിക്കുന്നു. മണ്ണാർക്കാട് സ്വദേശിയായ 14 വയസുകാരി ശിവരഞ്ജിനിയുടേത് ഉൾപ്പെടെ നിരവധി പനി മരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടോപ്പാടം വേങ്ങ സ്വദേശിനിയാണ് ശിവരഞ്ജിനി. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് ശിവരഞ്ജിനി വീട്ടിലെത്തി. രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവിധ ജില്ലകളിൽ പനി വ്യാപനം തുടരുകയാണ്. വ്യാഴാഴ്ച മാത്രം 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത്.

മലപ്പുറത്ത് പ്രതിദിന പനി രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. പാലക്കാടും കാസർകോടും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ പകർച്ചപ്പനി വ്യാപനം ഉൾപ്പെടെ ശക്തമാകുമ്പോഴും സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് അയവില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് ഇൻഫ്ലുവൻസ വ്യാപനം മുന്നോട്ട് പോകുന്നത് എന്നാണ് റിപ്പോർട്ട്.

Also Read: പാചകം ചെയ്യാൻ പഴകിയ എണ്ണ, മലപ്പുറത്ത് 291 ലിറ്റർ പിടികൂടി നശിപ്പിച്ചു

48 പേർക്ക് വ്യാഴാഴ്ച ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. എറണാകുളത്താണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അ‌തിനിടെ പകർച്ചപ്പനി വ്യാപനം തടയാനുള്ള ഫീൽഡ് തല പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. വളരെ കരുതലോടെ മുന്നോട്ട് പോകേണ്ട ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ട് എന്ന് ആരോഗ്യ മന്ത്രി തന്നെ വിമർശിക്കുന്ന നിലയിലാണ് കാര്യങ്ങൾ എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ഡിഎംഒമാർക്ക് നൽകിയിട്ടുണ്ട്. ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ഒരു ഘട്ടത്തിൽ കാര്യങ്ങൾ വളരെ ലാഘവത്തോടെയാണ് ​കൈകാര്യം ചെയ്യപ്പെടുന്നത് എന്നത് ഏറെ ഗൗരവത്തോടെ നോക്കിക്കാണേണ്ടതുണ്ട്. ഇതിനിടെ, മരുന്ന് പ്രതിസന്ധി കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.

കുടിശ്ശിക ചൂണ്ടിക്കാട്ടി പല വിതരണക്കാരും പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്ന് വിതരണം വൈകിപ്പിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കും എന്നാണ് മന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മരുന്ന് കമ്പനികൾക്കുള്ള കുടിശിക തീർപ്പാക്കാൻ 500 കോടി അടിയന്തരമായി നൽകണമെന്ന് ആരോഗ്യവകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന കെഎംഎസ്‍സിഎൽ ബോർഡ് യോഗം പഞ്ഞി ഉൾപ്പടെയുള്ള 9 ഇനങ്ങളുടെ റീ ടെൻഡർ നടപടികൾ അംഗീകരിച്ചു. ഇത് പ്രകാരമുള്ള സ്റ്റോക്ക് എത്താനും രണ്ട് മാസമെങ്കിലും സമയമെടുക്കും. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് സ്റ്റോക്ക് എത്തിക്കാനുള്ള നടപടികളും വൈകുകയാണ്. നിലവിലെ സാഹചര്യത്തിൽ നവംബർ വരെയെങ്കിലും പ്രതിസന്ധി തുടരും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

English Summary

The spread of fever and associated fatalities is on the rise across the state. Several deaths due to fever have been reported in recent days, including that of 14-year-old Sivaranjini from Mannarkkad. In Malappuram, the daily number of fever patients exceeds 2,000. The patient count has also increased in Palakkad, Kasaragod, and Thiruvananthapuram. Meanwhile, addressing the state’s medicine shortage, the Health Department has requested the Finance Department to urgently release Rs. 500 crore to clear outstanding dues owed to pharmaceutical companies.

Loading...
Unable to load recommendations.
Follow Us
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ