തിരുവനന്തപുരത്ത് പെൺകുട്ടി വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ

16 Year Old Student Found Burnt to Death: വൈകിട്ട് അമ്മയും അനുജനും വീട്ടിലെത്തിയപ്പോഴാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്ത് പെൺകുട്ടി വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം

Updated On: 

19 Jan 2026 | 10:07 PM

തിരുവനന്തപുരം: വലിയമലയിൽ സ്കൂൾ വിദ്യാർത്ഥിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ സ്വദേശി വിഷ്ണു വർഷ (16) ആണ് മരിച്ചത്. കിടപ്പുമുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പെൺകുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല. വൈകിട്ട് അമ്മയും അനുജനും വീട്ടിലെത്തിയപ്പോഴാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ALSO READ: ‘യുവതിക്കെതിരെ ഏതറ്റം വരെയും പോകും’; ദീപക്കിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

അതേസമയം, ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു. വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വർഷയും കുടുംബവും താമസിച്ചിരുന്നത്. അച്ഛൻ പെരിന്തൽമണ്ണയിലെ ഒരു സ്‌കൂളിലെ ബസിൽ ഡ്രൈവറാണ്. അമ്മ ഐഎസ്ആർഒയിലെ ജീവനക്കാരിയാണ്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ