Thiruvananthapuram Crime : ഇൻസ്റ്റഗ്രാമിലൂടെ 19കാരനെ ഹണി ട്രാപ്പിൽ പെടുത്തി പണവും ഫോണും കവർന്നു; യുവതിയും ആൺ സുഹൃത്തും പിടിയിൽ

Thiruvananthapuram Crime News: 19 ഉം 20 വയസ്സുള്ള യുവതിയും യുവാവുമാണ് മറ്റൊരു 19കാരനെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് ഹണി ട്രാപ്പിൽ കുടുക്കിയത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു യുവാവിനെ മർദ്ദിക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു. തുടർന്ന് എസ്ബിഐയുടെ ആപ്പ് വഴി 10000 രൂപ നിർബന്ധിപ്പിച്ച് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും മറ്റൊരു നമ്പറിലേക്ക് 2500 രൂപ അയപ്പിക്കുകയും ചെയ്തതായും 19കാരൻ നൽകിയ പരാതിയിൽ ആരോപിക്കുന്നു...........

Thiruvananthapuram Crime : ഇൻസ്റ്റഗ്രാമിലൂടെ 19കാരനെ ഹണി ട്രാപ്പിൽ പെടുത്തി പണവും ഫോണും കവർന്നു; യുവതിയും ആൺ സുഹൃത്തും പിടിയിൽ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 21 Apr 2026 | 11:50 AM

തിരുവനന്തപുരം: ശ്രീകാര്യത്ത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 19-കാരനെ ഹണി ട്രാപ്പിൽ പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. ഇയാളെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ശ്രീകാര്യം പാപ്പനംകോട് സ്വദേശികളായ 19 ഉം 20 വയസ്സുള്ള യുവതിയും യുവാവുമാണ് 19കാരനെ ഹണി ട്രാപ്പിൽ പെടുത്തിയത്.

ശ്രീകാര്യം ചെല്ലമംഗലം തിരുവാതിരയിൽ സൂര്യ (19), പാപ്പനംകോട് എസ്റ്റേറ്റ് ശാലിനി നിവാസിൽ കൈലാസ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കീഴ്‌തോന്നയ്ക്കൽ തച്ചപ്പള്ളി വിവേകാനന്ദാ ക്ലബ്ബിന് സമീപം ബിന്ദു ഭവനിൽ ജിനു (19) വിനെയാണ് ഇരുവരും ചേർന്ന് മർദിച്ചത്. ജിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തത്.

ALSO READ: ശംഖുമുഖം ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞു വിദ്യാർത്ഥിനിയെയും സഹപാഠിയെ മർദ്ദിച്ചു ; 2 പേർ അറസ്റ്റിൽ

സൂര്യ എന്ന പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് ജിനുവുമായി സൗഹൃദം സ്ഥാപിച്ചത്. ശേഷം ഈ മാസം പതിനെട്ടാം തീയതി കാണുന്നതിനായി വിളിച്ചുവരുത്തി. അവിടെ ജിനുവിനെ കാത്തുനിന്ന സൂര്യയുടെ സുഹൃത്തുക്കൾ ചേർന്ന് 19കാരനെ നിർബന്ധിച്ച് അവരുടെ വാഹനത്തിൽ കയറ്റുകയും പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപം സംഗീത നഗറിൽ ഉള്ള ആളൊഴിഞ്ഞ ഒരു കുളത്തിന് അരികിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു എന്നാണ് റിപ്പോർട്ട്.

അടിക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മർദ്ദിച്ച അവശനാക്കിയ ശേഷം ജിനുവിന്റെ കയ്യിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നു. എസ്ബിഐ യോനോ ആപ്പിലൂടെ 10000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു. കൂടാതെ മറ്റൊരു മൊബൈൽ നമ്പറിലേക്ക് 2500 രൂപ ജിനുവിനെ കൊണ്ട് നിർബന്ധിച്ച് അയപ്പിക്കുകയും ചെയ്തു. പിന്നാലെ സംഘം കടന്നു കളയുകയായിരുന്നു.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞെത്തിയവർ വിദ്യാർഥിനിയും സഹപാഠിയെയും മർദ്ദിച്ചു

തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം ബീച്ചിൽ വിദ്യാർഥിനികളെ സദാചാര പോലീസ് ചമഞ്ഞെത്തിയവർ മർദ്ദിച്ചു. ബീച്ചിൽ വിഷമിക്കാൻ എത്തിയ ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ബീമാപള്ളി സ്വദേശികളായ രണ്ട് പേരുടെ ആക്രമണം.സംഭവത്തിൽ പ്രതികളായ റയീസ്(31), ഇയാളുടെ സുഹൃത്ത് ഹസൻ(26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. ബീഹാറിൽ നിന്നും ഫ്ലൈറ്റിൽ എത്തിയ യുവതി ശംഖുമുഖം ബീച്ചിലേക്ക് പോവുകയായിരുന്നു. പിന്നാലെ എത്തിയ സുഹൃത്തും ചേർന്ന് ശംഖുമുഖം പാലസിന്റെ ഭാഗത്തുള്ള മണൽ പരിപ്പിൽ വിശ്രമിക്കുമ്പോൾ ആണ് ബീമാപ്പള്ളി സ്വദേശികളായ ഇരുവരും അവിടെ എത്തുകയും സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥികളോട് തട്ടിക്കയറുകയും ചെയ്തത്.പെൺകുട്ടിയുടെ കയ്യിലുള്ള ബാഗ് എടുത്തുകൊണ്ടു പോവുകയും അത് ചോദ്യം ചെയ്തപ്പോൾ മുടിക്ക് കയറി പിടിച്ചു. എതിർത്ത ആൺ സുഹൃത്തിനെയും മർദ്ദിച്ചു

 

Follow Us
Related Stories
Kozhikode Strong Room Controversy: വോട്ടെണ്ണും വരെ ഒന്ന് ക്ഷമിക്കൂ; സ്‌ട്രോങ് റൂം തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Chilvannoor Bund Bridge: താമസമില്ല, ദാ വന്നു; കൊച്ചി ചിലവന്നൂര്‍ ബണ്ട് പാലം ഉടന്‍ തുറക്കും
Thiruvananthapuram Crime News: ശംഖുമുഖം ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞു വിദ്യാർത്ഥിനിയെയും സഹപാഠിയെ മർദ്ദിച്ചു ; 2 പേർ അറസ്റ്റിൽ
Snehapoorvam Scheme: മാതാവോ പിതാവോ ഇല്ലാത്ത കുട്ടികള്‍ക്ക് ധനസഹായം; എന്താണ് സ്‌നേഹപൂര്‍വ്വം പദ്ധതി?
Kozhikode Strong Room Controversy: യുഡിഎഫ് സ്ഥാനാർത്ഥി എത്തും മുൻപ് സ്‌ട്രോങ് റൂം തുറന്നത് ദുരൂഹം: കോൺഗ്രസ് കാവൽ ഏർപ്പെടുത്തും, കെ സി വേണുഗോപാൽ
Kerala Weather Update: മഴ പോയിട്ടില്ല! ഇന്ന് ചൂട് കുറയുമോ?; സംസ്ഥാതനത്തെ കാലാവസ്ഥ ഇങ്ങനെ
കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ
കാസറോളില്‍ ചപ്പാത്തി വെച്ച് കുഴപ്പത്തിലാകല്ലേ! ഇതൊന്ന് നോക്കൂ
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്