AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thiruvananthapuram Crime News: ശംഖുമുഖം ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞു വിദ്യാർത്ഥിനിയെയും സഹപാഠിയെ മർദ്ദിച്ചു ; 2 പേർ അറസ്റ്റിൽ

Thiruvananthapuram Crime News: തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. അഞ്ചു മണിയോടെ കണ്ണാന്തുറ തീരത്ത് എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ബീഹാറിൽ നിന്നും വരികയായിരുന്ന യുവതി ഫ്ലൈറ്റ് ഇറങ്ങി ശംഖുമുഖം ബീച്ചിൽ എത്തി. തുടർന്ന് ഒപ്പം പഠിക്കുന്ന യുവാവും എത്തി. ശംഖുമുഖം ബീച്ചിൽ തീര നിർമ്മാണവുമായി ബന്ധപ്പെട്ട് വർക്കുകൾ നടക്കുന്നതിനാൽ കുറച്ചു ഭാഗത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. അതിനാൽ ഇരുവരും ശംഖുമുഖം കൊട്ടാരത്തിന്റെ ഭാഗത്തുള്ള....

Thiruvananthapuram Crime News: ശംഖുമുഖം ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞു വിദ്യാർത്ഥിനിയെയും സഹപാഠിയെ മർദ്ദിച്ചു ; 2 പേർ അറസ്റ്റിൽ
പ്രതീകാത്മ ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 21 Apr 2026 | 07:45 AM

തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് സുഹൃത്തുക്കളെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം ബീച്ചിൽ ആണ് സംഭവം. ബീച്ചിൽ വിശ്രമിക്കാൻ എത്തിയ വിദ്യാർത്ഥികളെയാണ് ബീമാപള്ളി സ്വദേശികളായ രണ്ടുപേർ ചേർന്ന് ആക്രമിച്ചത്. ഗവൺമെന്റ് ആയുർവേദ കോളേജിലെ വിദ്യാർത്ഥികളായ അതിതോഷ്(21), പല്ലവി(21) എന്നിവരാണ് മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ പ്രതികളായ റയീസ്(31), ഇയാളുടെ സുഹൃത്ത് ഹസൻ(26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. അഞ്ചു മണിയോടെ കണ്ണാന്തുറ തീരത്ത് എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ബീഹാറിൽ നിന്നും വരികയായിരുന്ന യുവതി ഫ്ലൈറ്റ് ഇറങ്ങി ശംഖുമുഖം ബീച്ചിൽ എത്തി. തുടർന്ന് ഒപ്പം പഠിക്കുന്ന യുവാവും എത്തി. ശംഖുമുഖം ബീച്ചിൽ തീര നിർമ്മാണവുമായി ബന്ധപ്പെട്ട് വർക്കുകൾ നടക്കുന്നതിനാൽ കുറച്ചു ഭാഗത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. അതിനാൽ ഇരുവരും ശംഖുമുഖം കൊട്ടാരത്തിന്റെ ഭാഗത്തുള്ള മണൽ പരിപ്പിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് അവിടേക്ക് പ്രതികളായ യുവാക്കൾ എത്തിയത്.

ALSO READ:ഭക്ഷണം വിളമ്പുന്നതിന്റെ പേരിൽ തർക്കം; പാലക്കാട്‌ യുവാവ് അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഇരുവരും ചേർന്ന് യുവാവിനെയും യുവതിയെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സദാചാര പോലീസ് ചമഞ്ഞ് യുവതിയുടെ ബാഗ് തട്ടിപ്പറിച്ച് അത് തുറന്നു പരിശോധിച്ചതിനുശേഷം കടന്നുപോയി. ബാഗ് തിരികെ നൽകാതെ പോയതോടെ യുവതി പുറകെ ചെന്ന് അത് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ യുവാക്കൾ യുവതിയുടെ മുടി പിടിച്ചു വലിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ തടയാൻ എത്തിയ യുവാവിനും മർദ്ദനമേറ്റു.

ഭയന്നുപോയ വിദ്യാർത്ഥികൾ ഉടനെ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. ഉടനെ തന്നെ ശംഖുമുഖം ഭാഗത്ത് പെട്രോളിംഗിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും യുവാവിനെ കയ്യേറ്റം ചെയ്തതിനും വലിയതുറ പോലീസ് കേസെടുത്തു.

ബൈക്കിൽ എത്തി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: ബൈക്കിൽ ചുറ്റി സഞ്ചരിച്ച് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന 21 കാരൻ പിടിയിൽ. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലാണ് യുവാവിന്റെ സഞ്ചാരം. സംഭവത്തിൽ കോഴിക്കോട് കണ്ണഞ്ചേരി കൊമ്മേരി സ്വദേശിയായ നിഹാദിനെയാണ് പോലീസ് പിടികൂടിയത്. ജനുവരി 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പന്നിയങ്കര റെയിൽവേ ട്രാക്കിന് എടുത്തുവച്ചാണ് ബൈക്കിൽ എത്തിയ നിഹാദ് ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഈ രീതിയിൽ സ്ത്രീകളോട് പെരുമാറുന്നത് യുവാവിന്റെ സ്ഥിരം പരിപാടിയാണ്. എന്നാൽ ഇതുവരെയും ആരും പരാതി നൽകിയിരുന്നില്ല.യുവാവിനെതിരെ ഇത്തരത്തിൽ വരുന്ന ആദ്യത്തെ കേസാണിത്. കൂടാതെ നിഹാദ് സഞ്ചരിക്കുന്ന ബൈക്കും മോഷ്ടിച്ചതാണ് എന്നാണ് റിപ്പോർട്ട്.

Follow Us