Kollam News: 2 യുവതികൾ പോലീസുകാരന്റെ ബൈക്ക് കത്തിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറിയത് പ്രകോപനം

Kollam Policeman bike fire News: വിവാഹത്തിൽ നിന്നും പോലീസുകാരൻ പിന്മാറിയതിലുള്ള പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസുകാരന്റെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്കാണ് വിവാഹമുറപ്പിച്ചിരുന്ന പെൺകുട്ടിയും മറ്റൊരു സുഹൃത്തും ചേർന്ന് വന്ന് കത്തിച്ചത്.കത്തിൽ ഒരു വിദ്യാർത്ഥി സംഘടനയുടെ പേരായിരുന്നു എഴുതിയത്...........

Kollam News: 2 യുവതികൾ പോലീസുകാരന്റെ ബൈക്ക് കത്തിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറിയത് പ്രകോപനം

പ്രതീകാത്മക ചിത്രം

Updated On: 

26 May 2026 | 09:08 AM

കൊല്ലം: അഞ്ചലിൽ പോലീസുകാരന്റെ ബൈക്ക് കത്തിച്ച് രണ്ട് യുവതികൾ. വിവാഹത്തിൽ നിന്നും പോലീസുകാരൻ പിന്മാറിയതിലുള്ള പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസുകാരന്റെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്കാണ് വിവാഹമുറപ്പിച്ചിരുന്ന പെൺകുട്ടിയും മറ്റൊരു സുഹൃത്തും ചേർന്ന് വന്ന് കത്തിച്ചത്.ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ(26) എന്നിവരാണ് ആക്രമണം നടത്തിയത്.

ആരതിയും വിവേകും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു

സംഭവത്തിൽ അഞ്ചൽ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്കാണ് കത്തിച്ചത്. അറസ്റ്റിലായ ആരതിയും വിവേകും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ചില കാരണത്താൽ വിവാഹം ഒഴിവാക്കി. ഇതിനുള്ള പ്രകോപനമാണ് കൃത്യം നടത്താൻ കാരണമായത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് യുവതികൾ ചേർന്ന് കത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ പ്രതി ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി.

ALSO READ:ഭർതൃവീട്ടുകാരുടെ പീഡനം: 24 കാരി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി

ഗൂഗിൾ പേ വഴി പണം കൊടുത്തതിന്റെ വിവരങ്ങൾ ശേഖരിച്ചു

പിന്നീട് യുവതികൾ വന്ന ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിൾ പേ വഴി പണം കൊടുത്തതിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു . ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. പിന്നീട് സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ രൂപരേഖ തയ്യാറാക്കുകയും ഇത് ഓട്ടോറിക്ഷ ഡ്രൈവർ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തത്.

ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇതിനിടെ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മുഖ്യപ്രതിയായ ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആരതിയെ പാരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വളരെ ആസൂത്രണം ചെയ്താണ് രണ്ട് യുവതികളും ഈ കൃത്യം നടത്തിയത്. ശനിയാഴ്ച സ്ഥലത്തെത്തിയ ഇരുവരും ലൈബ്രറിക്ക് സമീപത്തായി ഒളിച്ചിരുന്നു. ശേഷം രാത്രി വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിക്കുകയായിരുന്നു. ഒപ്പം വീടിന്റെ മുറ്റത്തെ കരിയോയിൽ ഒഴിക്കുകയും ഒരു ഭീഷണി കത്തും വെക്കുകയും ചെയ്തു.

ഭീഷണി കത്തിൽ വിദ്യാർത്ഥി സംഘടനയുടെ പേര്

മാത്രമല്ല കത്തിൽ ഒരു വിദ്യാർത്ഥി സംഘടനയുടെ പേരായിരുന്നു എഴുതിയത്. ഇത് കേസ് തിരിച്ചുവിടാനുള്ള പ്രതികളുടെ ആസൂത്രണമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. മാത്രമല്ല കൃത്യം നടത്താനായി ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കും.

ഭർതൃവീട്ടുകാരുടെ പീഡനത്തിൽ 24 കാരി ആസിഡ് കഴിച്ച് ജീവനൊടുക്കി

ഭർത്താവിന്റെ വീട്ടുകാരുടെ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്ന് ആസിഡു കഴിച്ച് യുവതി ജീവനൊടുക്കി. പിന്നാലെ ഭർത്താവിന്റെ പേരിൽ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. കാസർഗോഡ് നായന്മാർമൂല പാണലത്ത് ആണ് സംഭവം. ഭർത്താവായ ആദിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 24 വയസ്സുള്ള ഫാത്തിമത്ത് സുഫൈദ ആണ് മരിച്ചത്.

ENGLISH SUMMARY

Two young women set a policeman’s bike on fire in Anchal, Kollam. Police say the incident was sparked by the policeman’s withdrawal from a wedding. The girl, who was engaged to be married, and another friend set the bike on fire while it was sitting in the policeman’s yard.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി