AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nenmara Double Murder Case: ചെന്താമരയ്ക്ക് തൂക്കുകയറോ? നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Nenmara Double Murder Case Update: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വാദത്തിനിടെ തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമെന്ന് ചെന്താമരയോട് കോടതി പറഞ്ഞിട്ടും തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി.

Nenmara Double Murder Case: ചെന്താമരയ്ക്ക് തൂക്കുകയറോ? നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
പ്രതി ചെന്താമര, കൊല്ലപ്പെട്ട സുധാകരൻ അമ്മ ലക്ഷ്മി Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 15 Jul 2026 | 07:38 AM

പാലക്കാട്: കേരളത്തെ ഉറ്റുനോക്കുന്ന നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി എന്താണെന്ന് ഇന്നറിയാം. കേസിൽ വിധി ഇന്ന് കോടതി പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമരയ്ക്കുള്ള വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വാദത്തിനിടെ തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമെന്ന് ചെന്താമരയോട് കോടതി പറഞ്ഞിട്ടും തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി.

അതിനിടെ താൻ ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് വേണ്ടിവന്നാൽ കൊല്ലുമെന്നായിരുന്നു ചെന്താമര നൽകിയ മറുപടി. തനിക്കെതിരെ എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോളൂ, വേണമെങ്കിൽ തൂക്കിക്കൊന്നോളു എന്നും കോടതിയെ വെല്ലുവിളിച്ചു. ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ച് കൊടുക്കാൻ താൻ ഗാന്ധിജി അല്ലെന്നായിരുന്നു കോടതിയോട് ചെന്താമര പറഞ്ഞത്. എൻ്റെ അവസ്ഥ നിങ്ങൾക്ക് വരണം, അപ്പോൾ മനസിലാകും. എനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതായിരിക്കും രീതിയെന്നും ചെന്താമര ഭീഷണി മുഴക്കി.

ALSO READ: ലൈവ് സ്ട്രീമിനിടെ യുവതിയെ അപമാനിച്ച കേസ്; ‘തൊപ്പി ഗ്യാങ്’ അംഗം മമ്മു അറസ്റ്റിൽ

കേസിൻ്റെ കൂടുതൽ വിവരങ്ങൾ

ജനുവരി 27നാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി രണ്ട് ദിവസം നീണ്ട തിരച്ചിലാണ് നാട്ടുകാരും അധികൃതരും ചേർന്ന് നടത്തിയത്. രാത്രിയും പകലും കൊലപാതകം നടന്ന വീടിനോട് ചേർന്ന മലയിടുക്കിൽ പൊലീസും നാട്ടുകാരും ഒരുപോലെ തിരഞ്ഞു. എന്നാൽ പിറ്റേദിവസം രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 5ന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിലും തെളിവെടുപ്പ് നടത്തി. ഫെബ്രുവരി 18ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവിറക്കി. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ ജാമ്യം കോടതി റദ്ദാക്കിയത്. 2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചിരുന്നത്.

മാ4ച്ച് മൂന്നിന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25നാണ് കേസിൽ പോലീസ് കുറ്റപത്രം സമ4പ്പിക്കുന്നത്. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഉൾപ്പെട്ടിരുന്നു. ഫെബ്രുവരി 23 മുതൽ മെയ് ആറ് വരെയാണ് കേസിൽ വിശദമായ വിചാരണ നടന്നത്. 132 സാക്ഷികളിൽ നാവ് പേർ കൂറുമാറുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് നീണ്ട വാദത്തിനൊടുവിൽ ചെന്താമര കുറ്റകാരനാണെന്ന് കോടതി കണ്ടെത്തിയത്.

English Summary:

Nenmara Double Murder Case, court is set to deliver its highly anticipated final verdict on the prime accused, Chenthamara, today, July 15. Here is the latest updates, conviction details, and the court judgment from Palakkad.

Follow Us